121

Powered By Blogger

Thursday, 22 January 2015

മികച്ച നേട്ടത്തില്‍: സെന്‍സെക്‌സ് 29000 ഭേദിച്ചു







മികച്ച നേട്ടത്തില്‍: സെന്‍സെക്‌സ് 29000 ഭേദിച്ചു


മുംബൈ: ഓഹരി വിപണികള്‍ സര്‍വകാല റെക്കോഡില്‍. സെന്‍സെക്‌സ് സൂചിക 146 പോയന്റ് ഉയര്‍ന്ന് 29000 കടന്നു. നിഫ്റ്റിയാകട്ടെ 8,800 ലക്ഷ്യമാക്കിയുള്ള കുതിപ്പിലാണ്. 37 പോയന്റ് നേട്ടത്തില്‍ 8767ലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്.

1326 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 844 ഓഹരികള്‍ നഷ്ടത്തിലുമാണ്. സുസ് ലോണ്‍ എനര്‍ജി, സെസ സ്‌റ്റെര്‍ലൈറ്റ്, ഏഷ്യന്‍ പെയിന്റ്‌സ്, ഒഎന്‍ജിസി, എല്‍ഐസി ഹൗസിങ് ഫിനാന്‍സ്, ഭാരത് ഫോര്‍ജ്, സണ്‍ ഫാര്‍മ, ഐടിസി തുടങ്ങിയവ നേട്ടത്തിലാണ്. വരാനിരിക്കുന്ന ബജറ്റ് പ്രതീക്ഷകളാണ് വിപണിയ്ക്ക് കരുത്തായത്.


ഭാരതി എയര്‍ടെല്‍, ഐഎന്‍ജി വൈശ്യ, സണ്‍ടിവി, എച്ച്‌സിഎല്‍ ടെക്, എഎംഡിസി, കൊട്ടക് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലാണ്.











from kerala news edited

via IFTTT