121

Powered By Blogger

Thursday, 22 January 2015

രസിച്ച്‌, ലയിച്ച്‌, മതിവരാതെ











Story Dated: Thursday, January 22, 2015 03:43


കോഴിക്കോട്‌: ഒരിക്കല്‍ കൂടി സാമൂതിരിയുടെ നാട്ടില്‍ വിരുന്നെത്തിയ സംസ്‌ഥാന സ്‌കൂള്‍ കലോല്‍സവം അതിഗംഭീരമായതോടെ കോഴിക്കോടിനു വീണ്ടും അഭിമാനിക്കാം. അതിഥികളായെത്തിയ ആരും ഈ കോഴിക്കോടിനെ മറക്കില്ല. കാരണം ഒരാഴ്‌ചയോളം അവര്‍ കോഴിക്കോടിന്റെ ആതിഥ്യമര്യാദ കണ്ടറിഞ്ഞു. മധുരമായ ഈ വിരുന്നിന്‌ അതിഥികളായെത്തിയവരുടെ ഒരായിരം നന്ദിയും.

ഓര്‍ത്തുവയ്‌ക്കാന്‍ ഒരുപാട്‌ മധുരം സംഭരിച്ച മിഠായി ഭരണിപോലെ തുറമുഖം നഗരം

പ്രതിഭകള്‍ക്ക്‌ വിടചൊല്ലുകയും ചെയ്‌തു. ഒരാഴ്‌ചയായി നഗരം നിറഞ്ഞൊഴുകുന്ന ജനസമൂഹം സ്വന്തം ജീവിതത്തിലേക്ക്‌ മടങ്ങി. സന്തോഷവും നിരാശയും ബാക്കിയായി. പൂരം കഴിഞ്ഞ പൂരപ്പറമ്പ്‌ പോലെ വേദികള്‍ നിശ്‌ചലം. അപ്പീലുകളും മത്സരബുദ്ധിയും നിറം കെടുത്തുന്ന, പണവും സ്വാധീനവും വിധി നിര്‍ണയിക്കുന്ന അനാരോഗ്യ പ്രവണതകള്‍ക്ക്‌ ഇനിയും അറുതിയായിട്ടില്ലെന്നതാണ്‌ ഈ കലോത്സവവും ഓര്‍മിപ്പിക്കുന്നത്‌. കലാപ്രതിഭ, തിലകപ്പട്ടങ്ങള്‍ എടുത്തുമാറ്റിയിട്ടും കിടമല്‍സരങ്ങള്‍ ആണ്‌ പിന്നാമ്പുറങ്ങളില്‍ നടക്കുന്നത്‌. വിധികര്‍ത്താക്കളെ സ്വാധീനിക്കാനും അപ്പീല്‍ അനുവദിച്ചുകിട്ടാനും ഏജന്‍സികള്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നുതോന്നും വിധമാണ്‌ കാര്യങ്ങള്‍. ഗ്രേസ്‌ മാര്‍ക്ക്‌ ലഭിക്കലാണ്‌ കലാമേളയുടെ ലക്ഷ്യം എന്നു ധരിക്കുന്നവര്‍ക്കിടയില്‍ ഈ മേളകള്‍ കൊണ്ട്‌ കലയ്‌ക്ക് എന്തെങ്കിലും ഗുണം ഉണ്ടാവുന്നുണ്ടോ? എന്ന ചോദ്യവും ഉയരുന്നുണ്ട്‌. പക്ഷേ കല ആസ്വദിക്കാനെത്തിയവര്‍ മനസുനിറഞ്ഞാണ്‌ സദസ്‌ വിട്ടെഴുന്നേറ്റത്‌.

നൃത്ത ഇനങ്ങളിലെ പണച്ചെലവ്‌ കലാപരമായി കഴിവുള്ള സാധാരണക്കാരുടെ മക്കള്‍ക്ക്‌ എത്തിപ്പിടിക്കാന്‍ പറ്റാത്തതായിരിക്കുന്നു. കലയില്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ ഈ മേഖലയിലേക്ക്‌ വരണം. അത്‌ ആസ്വദിക്കുന്ന ഒരു തലമുറ ഇവിടെ വളരണം. അതാകട്ടെ മേള.










from kerala news edited

via IFTTT