Story Dated: Thursday, January 22, 2015 08:08
തിരുവനന്തപുരം: ബി.ജെ.പിയില്‍ ചേരുന്ന കാര്യം തീരുമാനിച്ച് ഉറച്ചതായി സുരേഷ് ഗോപി. ബി.ജെ.പിയില്‍ ചേരുമെന്നത് നേരത്തെ എടുത്ത തീരുമാനമാണ്. താന്‍ ചേരേണ്ട ദിവസം ഏതെന്ന് മോഡി തീരുമാനിക്കും. റിപ്പബ്ലിക് ദിനം കഴിഞ്ഞ് ഏത് ദിവസവും ബി.ജെ.പിയില്‍ ചേരും. ബി.ജെ.പി പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. നിയമസഭയിലാണോ ലോക്‌സഭയിലാണോ മത്സരിക്കേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും സുരേഷ് ഗോപി വ്യക്‌തമാക്കി.
വിളിഞ്ഞം പദ്ധതിയില്‍ താന്‍ നടത്തിയ അഭിപ്രായപ്രകടനം തെറ്റിദ്ധരിക്കപ്പെട്ടു. മാധ്യമങ്ങള്‍ തെറ്റായ രീതിയിലാണ് അഭിപ്രായത്തെ വ്യാഖാനിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഴിഞ്ഞം പദ്ധതിക്കായി ശ്രീ പത്മനാഭ സ്വാമിയുടെ സ്വത്ത് ഉപയോഗിക്കണം. അങ്ങനെ ചെയ്യാന്‍ തീരുമാനിച്ചാല്‍ തുറമുഖത്തിന് ശ്രീ പത്മനാഭന്റെ പേര് നല്‍കണം. നെടുമ്പാശ്ശേരി മോഡലില്‍ വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
from kerala news edited
via IFTTT