121

Powered By Blogger

Thursday, 22 January 2015

ഇറോം ശര്‍മിളയെ വിട്ടയക്കണമെന്ന്‌ വീണ്ടും കോടതി









Story Dated: Thursday, January 22, 2015 05:30



mangalam malayalam online newspaper

ഇംഫാല്‍ : മണിപ്പൂരിലെ പ്രത്യേക സൈനിക നിയമത്തിനെതിരെ നിരാഹാര സമരം നടത്തി വരുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയെ കുറ്റവിമുക്‌തയാക്കണമെന്ന്‌ ഇംഫാല്‍ കോടതി. ശര്‍മിളയെ കസ്‌റ്റഡിയില്‍ നിന്നും ഉടന്‍ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. അനിശ്‌ചിതകാല നിരാഹാര സമരത്തെ തുടര്‍ന്ന്‌ 2000 നവംബര്‍ മുതല്‍ ഇറോം ശര്‍മിള ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ്‌. ശര്‍മിളയ്‌ക്കെതിരെ ആത്മഹത്യാ ശ്രമം എന്ന കുറ്റം ചുമത്തിയ പോലീസ്‌ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന്‌ നിരീക്ഷിച്ചാണ്‌ നിലവിലെ കോടതി ഉത്തരവ്‌.


ശര്‍മിളയുടെ സമരത്തെ ആത്മഹത്യാശ്രമമായി കണക്കാക്കാന്‍ കഴിയില്ലെന്ന കോടതി വിധിയെ തുടര്‍ന്ന്‌ രണ്ടു തവണ ജാമ്യം ലഭിച്ചുവെങ്കിലും നിരാഹാര സമരം തുടര്‍ന്നതിനാല്‍ വീണ്ടും അറസ്‌റ്റ് ചെയ്യുകയായിരുന്നു. സമരം പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന്‌ ഇവര്‍ക്കെതിരെ ആത്മഹത്യാ ശ്രമക്കുറ്റം ചുമത്തി കേസെടുക്കുകയും അറസ്‌റ്റ് ചെയ്‌ത് ആശുപത്രിയില്‍ ആക്കുകയും ചെയ്‌തിരുന്നു.










from kerala news edited

via IFTTT