121

Powered By Blogger

Thursday, 22 January 2015

അഡ്വ. പഴകുളം മധു റഹീമയിലെ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു








അഡ്വ. പഴകുളം മധു റഹീമയിലെ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു


Posted on: 22 Jan 2015







ദമ്മാം: സൗദി അറേബ്യയിലെത്തിയ കെപിസിസിസെക്രട്ടറി അഡ്വ. പഴകുളം മധു റഹീമയിലെ വിവിധ ലേബര്‍ ക്യാമ്പുകളിലെത്തി പ്രവാസ ലോകത്തില്‍ തൊഴിലാളികള്‍ നേരിടുന്ന പ്രയാസങ്ങള്‍ ചോദിച്ചറിഞ്ഞു. മലയാളികളും മറ്റ് സംസ്ഥാനക്കാരായ നിരവധിയാളുകളുമായി കുശലാന്വേഷണം നടത്തിയും അവരുടെ പലതരം വിഷയങ്ങള്‍ കേട്ടിരിക്കുകയും അവര്‍ക്ക് ആശ്വാസവാക്കുകളും സ്‌നേഹവും നല്‍കിയാണ് ലേബര്‍ ക്യാമ്പുകളില്‍ നിന്നും അഡ്വ:പഴകുളം മധു മടങ്ങിയത്.

ഒ ഐ സി സി നേതാക്കളായ പി.എം.നജീബ്, ഹനീഫ് റാവുത്തര്‍,പി.എ.നൈസാം, ഇ.കെ.സലിം, നബീല്‍ നെയ്തല്ലൂര്‍, നിസാര്‍ ചെമ്പകമംഗലം, ജോണ്‍ കോശി, തോമസ് തൈപ്പറമ്പില്‍, ലിജോഷ്, പി.എ.സാദിഖ്, വര്‍ഗ്ഗീസ് ചക്കോ, നിസാര്‍ എന്നിവരോടൊപ്പമാണ് കെ പി സി സി സെക്രട്ടറി ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്. തുടര്‍ന്ന് ഒ ഐ സി സി റഹീമ ഏരിയ കമ്മിറ്റി ഒരുക്കിയ സ്വീകരണ പരിപാടിയിലും അഡ്വ:പഴകുളം മധു സംബന്ധിച്ചു.





വാര്‍ത്ത അയച്ചത് അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT