121

Powered By Blogger

Thursday, 22 January 2015

കള്ളപ്പണം: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ്









Story Dated: Thursday, January 22, 2015 03:02



ദവൂസ്: കള്ളപ്പണം, നികുതി വിവരങ്ങളുടെ കൈമാറ്റം എന്നിവയില്‍ ഇന്ത്യയുമായി തുറന്ന ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ്. ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ ധനമന്ത്രിമാരുടെ യോഗത്തില്‍ അരുണ്‍ ജെയ്റ്റ്‌ലിക്ക് സ്വിസ് മന്ത്രി എവ്‌ലിന്‍ വിഡ്മര്‍ സ്‌ക്‌ലംഫുമായി യാണ് ഈ ഉറപ്പ് നല്‍കിയത്. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ തയാറായില്ല.


സ്വിറ്റ്‌സര്‍ലാന്‍ഡ് അടക്കമുള്ള വിദേശരാജ്യങ്ങളിലെ ബാങ്കുകളില്‍ ഇന്ത്യക്കാരുടെ കണക്കില്‍ പെടാത്ത പണം തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കാണ് ജെയ്റ്റ്‌ലി സ്വിറ്റ്‌സര്‍ലാന്‍ഡില്‍ എത്തിയത്.










from kerala news edited

via IFTTT