Story Dated: Thursday, January 22, 2015 02:23
തൃശൂര്‍/തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം മാണിയ്ക്കും സര്‍ക്കാരിനുമെതിരെ സി.പി.എം. ബാര്‍ക്കോഴക്കേസ് അന്വേഷണം മാണിയെ മാത്രം കേന്ദ്രീകരിക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തൃശൂരില്‍ പറഞ്ഞു. കോഴയുടെ പങ്കുപറ്റിയ ബാക്കി മന്ത്രിമാരെയും മുഖ്യമന്ത്രിയെയും കുറിച്ചും അന്വേഷിക്കണം. മാണി വിലയൊരു പങ്ക് പറ്റിയിട്ടുണ്ട്. മാണി പാര്‍ലമെന്ററി വ്യവസ്ഥയെ അപഹസിക്കുകയാണ്. മന്ത്രിസ്ഥാനത്തിരിക്കാന്‍ മാണി അര്‍ഹനല്ല. അഴിമതി വീരന്മാരെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരിച്ചറിയണമെന്നും പിണറായി പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി.
മാണി ബജറ്റ് അവതരിപ്പിക്കാന്‍ യോഗ്യനല്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മാണി ബജറ്റ് അവതരിപ്പിക്കാന്‍ തുനിഞ്ഞാല്‍ നിയമസഭ ഇതുവരെ കാണാത്ത പലതിനും ഉമ്മന്‍ ചാണ്ടി സാക്ഷ്യം വഹിക്കേണ്ടിവരും. നിയമസഭയില്‍ അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയ ഘട്ടത്തില്‍ അമ്പതു കോടി പിരിക്കാനാണ് മാണി ഉദ്ദേശിച്ചതെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
from kerala news edited
via IFTTT