Story Dated: Wednesday, January 21, 2015 02:13
വടകര: താഴെ അങ്ങാടി ബീച്ച് പോസ്‌റ്റോഫീസ് കോടതി വിധിയെതുടര്‍ന്ന് കൊയിലാണ്ടി വളപ്പിലെ പെരിങ്ങാടി മുഹമ്മദ് ഹാജിയുടെ വീട്ടിലേക്ക് മാറ്റി സ്‌ഥാപിച്ചു. വടകര ഹെഡ് പോസ്‌റ്റോഫീസ് സൂപ്രണ്ട് എ.മുഹമ്മദ്‌കുട്ടി ഉദ്‌ഘാടനം നിര്‍വഹിച്ചു. ചിറക്കല്‍ അബൂബക്കര്‍, സി.കെ കോയമോന്‍, ടി.എന്‍ ആരിഫ്, കണയംകുളത്ത് മൂസ, ടി.കെ ഇബ്രാഹിം, പി.പി ഉമ്മര്‍കുട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കോടതി വിധിയനുസരിച്ച് കെട്ടിടം ഒഴിയേണ്ടി വന്നതിനാല്‍ പോസ്‌റ്റോഫീസ് നഷ്‌ടപ്പെടുമെന്ന ആശങ്കക്കിടയിലാണ് പെരിങ്ങാടി മുഹമ്മദ് ഹാജി പഴയ വാടകയ്‌ക്ക് കെട്ടിടം നല്‍കാന്‍ തയ്യാറായത്. താഴെഅങ്ങാടി കോണ്‍ഗ്രസ് കമ്മിറ്റിയുടെ ബൂത്ത് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. ഉദ്‌ഘാടന ദിവസം വടകര ആനാടി ഭാഗത്ത് കടല്‍ക്ഷോഭം തടയുന്നതിന് പുലിമുട്ട് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് 1001 പോസ്‌റ്റ് കാര്‍ഡുകള്‍ സി.കെ കോയമോന്റെ നേതൃത്വത്തില്‍ അയച്ചുകൊടുത്തു.
from kerala news edited
via IFTTT