Story Dated: Thursday, January 22, 2015 05:28
കൊല്‍ക്കത്ത: ബി.ജെ.പിയിലേക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലി. വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നേതൃത്വം തന്നെ സമീപിച്ചിരുന്നതായി ഗാംഗുലി സ്‌ഥിരികരിച്ചു. എന്നാല്‍ ബി.ജെ.പിയില്‍ ചേരാനില്ലെന്ന് ഗാംഗുലി വ്യക്‌തമാക്കി.
ബംഗാളില്‍ മുഖ്യശത്രുവായ തൃണമുല്‍ കോണ്‍ഗ്രസിനെ നേരിടുന്നതിന് ഗാംഗുലിയെ പാര്‍ട്ടി പാളയത്തിലെത്തിക്കാന്‍ ബി.ജെ.പി നേതാക്കള്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് അദ്ദേഹം തന്നെ രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഗാംഗുലിയോട് മത്സരിക്കാന്‍ ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ അദ്ദേഹത്തെ സമീപിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
2008 ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സൗരവ് ഗാംഗുലി ക്രിക്കറ്റ് കമന്റേറ്ററായി പ്രവര്‍ത്തിക്കുകയാണ്. ബംഗാള്‍ ക്രിക്കറ്റ് അസോസിഷന്റെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ടീമിന്റെ സഹ ഉടമ എന്ന നിലയില്‍ ഫുട്‌ബോളിലും സജീവമായി. 1992 ജനുവരി 11ന് വെസ്‌റ്റ് ഇന്‍ഡീസിനെതിരെ ഏകദിനം കളിച്ചുകൊണ്ട് അന്താരാഷ്ര്‌ട ക്രിക്കറ്റില്‍ അരങ്ങേറിയ ഗാംഗുലി 113 ടെസ്‌റ്റുകളും 311 ഏകദിനങ്ങളും ഇന്ത്യയ്‌ക്കു വേണ്ടി കളിച്ചിട്ടുണ്ട്.
from kerala news edited
via IFTTT