121

Powered By Blogger

Thursday, 22 January 2015

പൊടി വില്ലനായി; വഞ്ചിപ്പാട്ടില്‍ കണ്ണൂരിന്റെ കണ്ണീര്‍











Story Dated: Thursday, January 22, 2015 03:43


കോഴിക്കോട്‌: വഞ്ചിപ്പാട്ട്‌ മത്സരത്തില്‍ കണ്ണൂര്‍ ജില്ലയില്‍നിന്ന്‌ ആദ്യമായി മത്സരിക്കാനെത്തിയ സെന്റ്‌ മേരീസ്‌ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കണ്ണീരോടെ മടങ്ങി. ആറന്‍മുള ശൈലിയില്‍ ഭക്‌തിസാന്ദ്രതയോടുകൂടിയതും സംഗീത സാന്ദ്രതയോടുകൂടിയതുമായ പാട്ടാണ്‌ ഇവര്‍ അവതരിപ്പിച്ചത്‌. സ്‌കൂളിലെ പ്രധാന ഗായികയായ അശ്വതിരാജാണ്‌ ടീമിനെ നയിച്ചത്‌. ശ്വാസതടസമുള്ളതിനാല്‍ ശാരീരീകമായി തളര്‍ന്നിരുന്ന അശ്വതി വേദിയിലെ പൊടികൊണ്ട്‌ അസ്വസ്‌ഥയായി. എന്നിട്ടും വളരെ ആത്മവിശ്വാസത്തോടുകൂടിയാണ്‌ അശ്വതിയും കൂട്ടുകാരും മത്സരിക്കാന്‍ തുടങ്ങിയത്‌. ആവേശതിമിര്‍പ്പില്‍ പെട്ടെന്നായിരുന്നു ഗായകരുടെ ഭാഷയില്‍ പറയുന്ന വെള്ളി വീണത്‌. അതോടുകൂടി എല്ലാ ആത്മവിശ്വാസവും പോയെന്നു മാത്രമല്ല. തുടര്‍ന്നു പാടിയതെല്ലാം അപശ്രുതിയിലായി.

വേദിക്കു പുറത്തു വന്നപ്പോള്‍ തന്നെ അശ്വതി തലചുറ്റിവീണു. മറ്റു വിദ്യാര്‍ഥികളും അധ്യാപകരും എന്ത്‌ പറയണമെന്നറിയാതെ ആശ്വസിപ്പിച്ചെങ്കിലും അവര്‍ക്കും താങ്ങാനാവാത്തതായിരുന്നു പ്രതീക്ഷിക്കാത്ത ഈ പരാജയം.

ചങ്ങനാശോരിക്കാരനായ മംഗളദാസായിരുന്നു ഗുരു. കഠിനമായ പരിശീലനം നടത്തിയതു കൊണ്ടു ഏറെ പ്രതീക്ഷയോടുകൂടിയായിരുന്നു വിദ്യാര്‍ഥികള്‍ കലോത്സവത്തിനു പങ്കെടുക്കാന്‍ എത്തിയത്‌.










from kerala news edited

via IFTTT