Story Dated: Thursday, January 22, 2015 08:04
ഹൈദരാബാദ്: ബസ് കാത്തുനിന്ന യുവതിയോട് അപമരിയാദയായി പെരുമാറിയ കോളജ് പ്രിന്‍സിപ്പല്‍ അറസ്‌റ്റില്‍. ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക പോലീസ് സംഘമായ 'ഷീ ടീമാ'ണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. ബസ് സ്‌റ്റോപ്പില്‍ ബൈക്കിലെത്തിയ ഇയാള്‍ ഒറ്റയ്‌ക്ക് മാറിനിന്ന യുവതിയോട് ബൈക്കില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. യുവതി ഒഴിഞ്ഞ് മാറിയിട്ടും ഇയാള്‍ ശല്യം തുടര്‍ന്നതായി പോലീസ് പറഞ്ഞു.
പ്രതി യുവതിയെ ശല്യം ചെയ്യുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ശേഷമാണ് ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. യുവതിയെ ശല്യം ചെയതതിന് പ്രിന്‍സിപ്പലിനെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തു. ഇയാളെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് വ്യക്‌തമാക്കി.
കഴിഞ്ഞ ദിവസം യാത്രയ്‌ക്കിടയില്‍ ഉറങ്ങുകയായിരുന്ന യുവതിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച കാര്‍ ഡ്രൈവറെയും പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഡ്രൈവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് സമീപത്തുകൂടി കടന്നുപോയ പോലീസ് വാഹനത്തിലെ 'ഷീ ടീം' ഉദ്യോഗസ്‌ഥരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അറസ്‌റ്റ്. മറ്റൊരു സംഭവത്തില്‍ 19 കാരായ രണ്ട് യുവാക്കളും പിടിയിലായി. സമീപത്തെ ബേക്കറിയില്‍ ഇരുന്ന യുവതിക്ക് നേരെ പേപ്പറില്‍ ഫോണ്‍ നമ്പര്‍ എഴുതി എറിഞ്ഞതിനാണ് ഇവര്‍ പിടിയിലായത്.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 24നാണ് വനിതാ പോലീസുകാര്‍ ഉള്‍പ്പെടുന്ന 'ഷീ ടീം' പ്രവര്‍ത്തനം ആരംഭിച്ചത്. സ്‌ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് സംഘം പ്രവര്‍ത്തിച്ച് വരുന്നത്.
from kerala news edited
via IFTTT