Story Dated: Thursday, January 22, 2015 05:55
മോസ്‌കോ: ഭാവിയിലെ അന്ന കുര്‍ണ്ണിക്കോവയെന്ന് കായിക ലോകം വാഴ്‌ത്തിയ ടെന്നീസ് താരം വിയോലെറ്റ ഡെഗ്‌ഷിയാരെവ (23) അന്തരിച്ചു. കുറഞ്ഞ പ്രായത്തിനിടെ റഷ്യയില്‍ സെലിബ്രിറ്റി പദവിയിലേക്ക് ഉയര്‍ന്ന വിയോലെറ്റെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉക്രൈന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള റോഷ്‌തോവ് എന്ന നഗരത്തില്‍ ജനിച്ച വിയോലെറ്റ റഷ്യയുടെ വളര്‍ന്നുവരുന്ന കായികതാരമായിരുന്നു.
from kerala news edited
via IFTTT