Story Dated: Thursday, January 22, 2015 05:35
ഖമ്മം: ഒഡീഷയില്‍ ഖമ്മം-ഭദ്രാചലം മെയിന്‍ റോഡില്‍ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്‌തുക്കള്‍ പിടിച്ചെടുത്തു. ചൊവ്വാഴ്‌ച രാവിലെ വാഹന പരിശോധന നടത്തുന്നതിന് ഇടയില്‍ സംശയാസ്‌പദമായ കണ്ട ലോറിയില്‍ നിന്നാണ് സ്‌ഫോടക വസ്‌തുക്കള്‍ പിടിച്ചെടുത്തത്. സ്‌ഫോടക വസ്‌തുക്കള്‍ മാവോയിസ്‌റ്റുകള്‍ക്കായി കൊണ്ടുപോകുകയായിരുന്നു എന്ന് സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി.
കെട്ടുകണക്കിന് ഫ്യൂസ് വയറുകളും ജെലാറ്റിന്‍ സ്‌റ്റിക്കുകളും ഇലക്‌ട്രോണിക് ഡിറ്റനേറ്ററുകളുമാണ് പിടിച്ചെടുത്തത്. സ്‌ഫോടനം നടത്തുന്നതിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഒഡീഷയിലെ നാഗോഡാ ജില്ലയിലെ ഒരു ക്വാറിയില്‍ നിന്നും മാവോയിസ്‌റ്റ് സാനിധ്യമുള്ള മാല്‍ക്കാന്‍ഗിരി ജില്ലയിലേക്ക് കൊണ്ടുപേകുകയായിരുന്നു ഇവ. സംഭവവുമായി ബന്ധപ്പെട്ട് ലോറിയില്‍ ഉണ്ടായിരുന്ന മൂന്നുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് അന്വേഷിച്ച് വരുന്നതായി പോലീസ് അറിയിച്ചു.
from kerala news edited
via IFTTT