121

Powered By Blogger

Thursday, 22 January 2015

അയോധ്യയിലെ രാം ലല്ലയില്‍ നിന്ന്‌ യു.പി.സര്‍ക്കാര്‍ നേടിയത്‌ 300 കോടി!









Story Dated: Thursday, January 22, 2015 01:46



mangalam malayalam online newspaper

ന്യൂഡല്‍ഹി: അയോധ്യയിലെ രാമജന്‍മഭൂമി-ബാബറിമസ്‌ജിദ്‌ തര്‍ക്കഭൂമിയില്‍ സ്‌ഥാപിച്ചിരിക്കുന്ന രാം ലല്ലയില്‍ നിന്ന്‌ യു.പി. സര്‍ക്കാര്‍ ഇതുവരെ നേടിയത്‌ 300 കോടി രൂപ! തീര്‍ഥാടകരില്‍ നിന്നും സന്ദര്‍ശകരില്‍ നിന്നും ഈടാക്കുന്ന പ്രവേശന ഫീസാണ്‌ സര്‍ക്കാരിന്‌ വമ്പന്‍ വരുമാനത്തിനു കാരണമായത്‌. ബിജെപി നേതാവ്‌ സുബ്രമഹ്‌ണ്യന്‍ സ്വാമി വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനുളള മറുപടിയിലാണ്‌ വരുമാനത്തെ കുറിച്ചുളള വെളിപ്പെടുത്തല്‍.


1992 ല്‍ ആണ്‌ താല്‍ക്കാലിക ശ്രീകോവിലില്‍ ശ്രീരാമ പ്രതിഷ്‌ഠ സ്‌ഥാപിച്ചത്‌. അന്നു മുതല്‍ ദിവസവും ആയിരങ്ങള്‍ ദര്‍ശനത്തിനായി എത്താറുണ്ട്‌. എന്നാല്‍, ഇവര്‍ക്ക്‌ അടിസ്‌ഥാന സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. സര്‍ക്കാരിന്‌ ലഭിച്ച പണം എന്തു ചെയ്‌തുവെന്ന്‌ വിശദീകരിക്കണമെന്നും തര്‍ക്ക മന്ദിരത്തിലല്ലാതെ അടിസ്‌ഥാന സൗകര്യങ്ങള്‍ക്ക്‌ വേണ്ടിയുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ എന്താണ്‌ തടസ്സമെന്നും യു.പി. സര്‍ക്കാര്‍ വ്യക്‌തമാക്കണമെന്ന്‌ സ്വാമി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. രാമജന്‍മഭൂമി സമിതിയും സുന്നി വഖഫ്‌ ബോര്‍ഡും സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിക്കൊപ്പം സ്വാമിയുടെ ഹര്‍ജിയും പരിഗണിക്കും.


നേരത്തെ, 2016 ഓടെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന്‌ സ്വാമി പ്രധാനമന്ത്രി നരേന്ദ്രമോഡിയോട്‌ ആവശ്യപ്പെട്ടിരുന്നു.










from kerala news edited

via IFTTT