Story Dated: Thursday, January 22, 2015 06:12
കോഴിക്കോട്: പുതിയ കടയുടെ ഉദ്‌ഘാടനത്തിന് കോഴിക്കോടെ ഒരു ഫര്‍ണിച്ചര്‍ കടയുടമ നിര്‍മിച്ചത് സോഫയുടെ വലിപ്പമുള്ള ഹല്‍വ. പച്ചയും മഞ്ഞയും ചുവപ്പും നിറം കലര്‍ന്ന ഹല്‍വ ഇതിനകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 'മേക്ക് ഇന്‍ ഇന്ത്യ' ക്യാംപെയ്‌നില്‍ ആകൃഷ്‌ടനായാണ് ഹല്‍വാ സോഫയുടെ രൂപത്തിലുള്ള ഹല്‍വ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് കടയുടമ പറഞ്ഞു.
കാഴ്‌ച്ചക്കാരുടെ നാവില്‍ കൊതിയൂറിക്കുന്ന ഈ വമ്പന്‍ പലഹാരം ഒറ്റ നോട്ടത്തില്‍ സോഫയല്ലെന്ന് ആരും പറയില്ല. നിര്‍മ്മാണത്തിന്റ മികവുകൊണ്ടും കാഴ്‌ചയിലെ ഭംഗികൊണ്ടും ആരെയും ആകര്‍ഷിക്കുന്ന ഈ ഹല്‍വ തന്റെ പുതിയ കടയില്‍ തന്നെയാണ് ഉടമ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. ഇതിനകം പലരും ഈ സോഫാ ഹല്‍വയ്‌ക്ക് വില പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
from kerala news edited
via IFTTT