Story Dated: Thursday, January 22, 2015 07:57
ന്യൂഡല്‍ഹി: പെണ്‍ഭ്രുണഹത്യക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗര്‍ഭഛിദ്രത്തിലൂടെ പെണ്‍കുട്ടികളെ കൊല്ലാന്‍ ആര്‍ക്കും അധികാരമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പെണ്‍കുട്ടികളെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ കൊല്ലുന്ന പ്രവണത ഇപ്പോഴും സജീവമാണ്. നമുക്ക് അതിന് അധികാരമില്ല. ഗര്‍ഭഛിദ്രം നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും പെണ്‍ഭ്രുണഹത്യ വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയില്‍ 'ബേഠി ബച്ചവോ ബേഠി പഠാവോ' എന്ന പരിപാടി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്ന നാം പതിനെട്ടാം നൂറ്റാണ്ടിലെ ചിന്താഗതിയുമായാണ് ജീവിക്കുന്നത്. ഈ ചിന്താഗതിയുള്ള നമുക്ക് എങ്ങനെ 21-ാം നൂറ്റാണ്ടിലെ പൗരന്‍മാരെന്ന് അവകാശപ്പെടാനാകുമെന്ന് പ്രധാനമന്ത്രി ചോദിച്ചു.
ആണ്‍-പെണ്‍ ലിംഗ അനുപാതത്തിലെ അന്തരം കുറച്ചു കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച പരിപാടിയാണ് ബേഠി ബച്ചവോ ബേഠി പഠാവോ. ബേഠി ബച്ചവോ ബേഠി പഠാവോ ക്യാംപെയ്‌ന്‍ ആദ്യ ഘട്ടത്തില്‍ ഹരിയായിലെ 12 ജില്ലകള്‍ ഉള്‍പ്പെടെ രാജ്യത്തെ നൂറ് ജില്ലകളില്‍ തുടങ്ങും. യു.എന്‍ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ മൂന്നില്‍ രണ്ട് ജില്ലകളിലും പെണ്‍കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായി. 2011 ല്‍ ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 12 മില്യന്‍ പെണ്‍കുട്ടികളെങ്കിലും ഗര്‍ഗഛിദ്രത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പത്ത് വയസിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് വേണ്ടിയുള്ള സുകന്യ സമൃദ്ധി യോജന പദ്ധതിക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. ചടങ്ങില്‍ മന്ത്രിമാരായ മനേകാ ഗാന്ധി, രവിശങ്കര്‍ പ്രസാദ്, സ്‌മൃതി ഇറാനി, ജെ.പി നന്ദ, ഹരിയാന ഗവര്‍ണര്‍ കപ്‌തന്‍ സിങ് സോളങ്കി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT