121

Powered By Blogger

Thursday, 22 January 2015

ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന് പുതിയ ഭാരവാഹികള്‍







ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ നാല്‍പ്പത്തിയാറാമത് പൊതുയോഗം സാല്‍ബൗ ബൊണാമസിലെ ക്‌ളബ് ഹാളില്‍ ജനുവരി 18ന് (ശനി) വൈകുന്നേരം നാലരയ്ക്ക് സമാജം പ്രസിഡന്റ് കോശി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടി.

ഇന്‍ഡ്യയെ സ്‌നേഹിയ്ക്കുക, ഇന്‍ഡ്യന്‍ കലകളെ അംഗീകരിയ്ക്കുക, ഇന്‍ഡ്യാക്കാരായിരിയ്ക്കുന്നതില്‍ അഭിമാനിയ്ക്കുക, സുഹൃത്തുക്കളുടെ ഇടയില്‍ ശാന്തിയും സമാധാനവും ഉറപ്പുവരുത്തുന്നതിനൊപ്പം ജാതിമത ഭേദമെന്യേ സമാജം ചെയ്തുവരുന്ന സല്‍പ്രവര്‍ത്തികള്‍കൊണ്ട് സമൂഹത്തിന് നന്മയുണ്ടാകട്ടെയെന്ന് സ്വാഗതം ആശംസിച്ചു കൊണ്ട് പ്രസിഡന്റ് പറഞ്ഞു.


സമാജം സെക്രട്ടറി ഡോ.അജാക്‌സ് മുഹമ്മദ് വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറാര്‍ അബി മാങ്കുളം വാഷിക വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന പൊതു ചര്‍ച്ചയില്‍ ഈ വര്‍ഷം നടക്കാനിരിയ്ക്കുന്ന എല്ലാ പരിപാടികളും വളരെ നന്നായി നടത്തുന്നതിനുവേണ്ട നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊണ്ട് കാലാവധി തീര്‍ന്ന 2014 ലെ ഭരണസമിതി പ്രസിഡന്റ് പിരിച്ചുവിട്ടു.


ഇടവേളയിലെ കാപ്പിസല്‍ക്കാരത്തിനു ശേഷം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.


ജോര്‍ജ് ജോസഫ്, തോമസ് കടവില്‍, സാജന്‍ മണമേല്‍ എന്നിവര്‍ വരണാധികാരികളായി താഴെപ്പറയുന്നവരെ പുതിയ ഭരണസമിതി ഭാരവാഹികളായി തെരഞ്ഞെടുത്തു.


ബോബി ജോസഫ് വാടപ്പറമ്പില്‍(പ്രസിഡന്റ്), കോശി മാത്യു (സെക്രട്ടറി), ബനേഷ് ജോസഫ്(ട്രഷറാര്‍) എന്നിവരേയും കമ്മറ്റിയംഗങ്ങളായി റ്റീനാ ജോണ്‍, ജോസ്‌കുമാര്‍ ചോലങ്കേരി, സുധീര്‍ ബാലകൃഷണന്‍, തോമസ് നീരാക്കല്‍ എന്നിവരേയും ഓഡിറ്ററായി രമേശ് ചെല്ലതുറൈയും തെരഞ്ഞെടുത്തു.


പൊതുയോഗത്തിന് എത്തിയ സമാജം അംഗങ്ങള്‍ക്കും, സുഗമമായ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയവര്‍ക്കും സുഹൃത്തുക്കള്‍ക്കും പുതിയ പ്രസിഡന്റ് ബോബി ജോസഫ് വാടപ്പറമ്പില്‍ നന്ദി പറഞ്ഞു. എ.എം.മാത്യു പ്രോട്ടോകോളായി പ്രവര്‍ത്തിച്ചു.











from kerala news edited

via IFTTT