Story Dated: Thursday, January 22, 2015 04:20
തൃശ്ശൂര്‍ : ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിയെ ബഹിഷ്‌കരിക്കാനുള്ള ശക്‌തമായ നടപടികളിലേക്ക് ഇടതുമുന്നണി നീങ്ങുന്നുവെന്ന് എല്‍.ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. മാണി പങ്കെടുക്കുന്ന പൊതു പരിപാടികളെല്ലാം ബഹിഷ്‌കരിക്കും. സമരത്തിന്റെ ഭാഗമായി ഫെബ്രുവരി മൂന്നിന് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കും. സെക്രട്ടേറിയേറ്റിലേക്കും താലൂക്ക് ഓഫീസുകളിലേക്കുമാണ് മാര്‍ച്ച് നടത്തുക. ദീര്‍ഘകാല പ്രക്ഷോഭത്തെ കുറിച്ചും ഇടതു മുന്നണിയില്‍ ആലോചനയുണ്ടെന്നും മാണി രാജിവെക്കും വരെ പ്രക്ഷോഭ സമരം നടത്തുമെന്നും തൃശ്ശൂരില്‍ ഇടതു മുന്നണിയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
അടുത്ത ബജറ്റും മാണിയെക്കൊണ്ടുതന്നെ അവതരിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കില്‍ നിന്നും വ്യക്‌തമാക്കുന്നത് ബജറ്റിനെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള അഴിമതി ഈ സര്‍ക്കാരിന്റെ മുഖമുദ്രയാണ് എന്നതാണ്. ഒന്നിനു പിന്നാലെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ കിട്ടുന്ന അവസര യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയില്‍ മുക്കിക്കൊണ്ടിരിക്കുകയാണ്.
മാണിക്കെതിരായ കോഴ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ എല്ലാ വിധ പിന്തുണയും ബിജു രമേശിന് നല്‍കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
from kerala news edited
via IFTTT