Story Dated: Thursday, January 22, 2015 02:44
കീവ്: കിഴക്കന്‍ യുക്രൈനിലെ വിമതരുടെ ശക്തികേന്ദ്രമായ ദൊനെത്സ്‌കെയില്‍ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു നേര്‍ക്കുണ്ടായ ഷെല്ലാക്രമണത്തില്‍ ഒമ്പത് പേര്‍ മരിച്ചു. ബസ് യാത്രക്കാരുള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. വിമത മേഖലയിലെ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്ന് യുക്രൈന്‍, റഷ്യ, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ആക്രമണം. ലുഹാന്‍ക്‌സയിലും ദൊനെത്സ്‌കയിലും റഷ്യന്‍ അനുകൂല വിമതര്‍ നടത്തിയ ആക്രമണത്തില്‍ 4,800 ഓളം പേരാണ് കൊല്ലപ്പെട്ടത്. 12 ലക്ഷത്തോളം പേര്‍ പലായനം ചെയ്തു.
from kerala news edited
via IFTTT