121

Powered By Blogger

Thursday, 22 January 2015

സജിന്‍ ലാലിന് തിക്കുറിശ്ശി പുരസ്‌കാരം








സജിന്‍ ലാലിന് തിക്കുറിശ്ശി പുരസ്‌കാരം


Posted on: 22 Jan 2015







വിയന്ന: മികച്ച പുതുമുഖ നടനുള്ള ഈ വര്‍ഷത്തെ തിക്കുറിശ്ശി പുരസ്‌കാരം യുവനടന്‍ സജിന്‍ ലാലിനു ലഭിച്ചു. തിക്കുറിശ്ശി ഫൗണ്ടേഷന്റെ 8ാമത് ദൃശ്യമാധ്യമസാഹിത്യ പുരസ്‌കാരങ്ങള്‍ ജനുവരി 21ന് വൈകീട്ട് 5:30ന് തിരുവനന്തപുരം വെള്ളയമ്പലം ജവഹര്‍ ബാലഭവന്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ സിനിമാവകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. പ്രവാസി മലയാളി ഫെഡറേഷന്‍ മുഖ്യരക്ഷാധികാരി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ചടങ്ങില്‍ സംബന്ധിച്ച് ആശംസകള്‍ അര്‍പ്പിച്ചു.






പ്രമുഖ സിനിമ സീരിയല്‍ സംവിധായകനും, നിര്‍മ്മാതാവും, നടനുമാണ് സജിന്‍ ലാല്‍. ദുബയ് മീഡിയ സിറ്റി, സ്റ്റുഡിയോ എന്നിവിടങ്ങളില്‍ ക്രിയേറ്റീവ് ഡയറക്ടര്‍, പ്രൊഡ്യൂസര്‍, ഫിലിം ഈവന്റ് കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ അദ്ദേഹം പ്രവാസി മലയാളി ഫെഡറേഷന്‍ ഈ വര്‍ഷം തിരുവനന്തപുരത്തു വച്ചു നടത്തുന്ന 'പ്രവാസി കുടുംബസംഗമം'ത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ കൂടിയാണ്.

അദ്ദേഹത്തിന് അനുമോദനങ്ങള്‍ അറിയിക്കുന്നതായി പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട്, സെക്രട്ടറി ഷിബി നാരമംഗലത്ത്, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍ എന്നിവര്‍ അറിയിച്ചു.





വാര്‍ത്ത അയച്ചത് : ഷിജി ചീരംവേലില്‍












from kerala news edited

via IFTTT