Story Dated: Thursday, January 22, 2015 01:32
കല്ലറ : മണ്ണെണ്ണ കുടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരന്‍ മരിച്ചു. പാമലാട് ഞാറനീലി മണ്ണാന്തലയില്‍ റാഫി-ബിന്‍സി ദമ്പതികളുടെ മകന്‍ മുഹമ്മദ് ഫാരിസാണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് മണ്ണെണ്ണ ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മയ്‌ക്കൊപ്പം അടുക്കളയില്‍ നിന്നിരുന്ന കുട്ടി നിലത്ത് കന്നാസില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ എടുത്ത് കുടിക്കുകയായിരുന്നു. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും എസ്.എ.ടി ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് എസ്.എ.ടിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെയായിരുന്നു മരണം.
from kerala news edited
via IFTTT