121

Powered By Blogger

Tuesday, 26 May 2020

ഗൂഗിളിന്റെ ഓഫീസുകള്‍ ജൂലായ് ആറുമുതല്‍ തുറക്കും; ജീവനക്കാര്‍ക്കെല്ലാം 75,000 രൂപവീതം നല്‍കും

സാൻഫ്രാൻസിസ്കോ: ജൂലായ് ആറുമുതൽ ഗൂഗിളിന്റെവിവിധ രാജ്യങ്ങളിലുള്ള ഓഫീസുകൾ തുറക്കും. പരിമിതമായ ജീവനക്കാരെവെച്ചായിരിക്കും ഓഫീസുകൾ പ്രവർത്തിക്കുക. വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള സൗകര്യമൊരുക്കുന്നതിന് ജീവനക്കാർക്കെല്ലാം 75,000 രൂപവീതം(1000 ഡോളർ)നൽകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബറോടെ ഓഫീസുകളുടെ പ്രവർത്തനം 30ശതമാനമെങ്കിലും പുനഃരാരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സിഇഒ സുന്ദർ പിച്ചായ് പറഞ്ഞു. കലണ്ടർവർഷത്തിൽ ചുരുക്കം ജീവനക്കാർമാത്രമായിരിക്കും ഓഫീസിലെത്തി പ്രവർത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. വർഷവസാനമാകുന്നതോടെ എല്ലാജീവനക്കാർക്കും ഓഫീസിലേയ്ക്ക് തിരിച്ചെത്താൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. Google gives workers ₹75,000 each, to reopen offices from 6 July

from money rss https://bit.ly/2X63CVY
via IFTTT

സ്വര്‍ണവില പവന് 600രൂപ കുറഞ്ഞ് 34,200 രൂപയായി

സ്വർണവില പവന് 600 രൂപകുറഞ്ഞ് 34,200 രൂപയായി. 4275 രൂപയാണ് ഗ്രാമിന്. റെക്കോഡ് വിലയായ 35,040 രൂപ മെയ് 18ന് രേഖപ്പെടുത്തിയതനുശേഷം തുടർച്ചയായി വിലകുറയുന്ന പ്രവണതയാണ് കണ്ടുവരുന്നത്. മൂന്നുദിവസമായി 34,800 രൂപ നിലവാരത്തിലാണ് വ്യാപാരം നടന്നത്. തുടർന്നാണ് ഒറ്റയടിക്ക് ബുധനാഴ്ച 600 രൂപ കുറഞ്ഞത്. ആഗോള വിപണിയിൽ രണ്ടാഴ്ചയിലെ താഴ്ന്ന നിലവാരത്തിലാണ് സ്വർണവില. ഔൺസിന് 1,710.01 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. മറ്റ് മൂല്യമേറിയ ലോഹങ്ങളായ വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും വിലയിലും കുറവുണ്ടായി.

from money rss https://bit.ly/3c4EK5o
via IFTTT

ജിയോ പ്ലാറ്റ്‌ഫോംസ് വിദേശ വിപണിയിലേയ്ക്ക്; നാസ്ദാക്കിലാകും ആദ്യലിസ്റ്റിങ്

റിലയൻസ് ഇൻഡസ്ട്രീസിന്റെ സഹോദര സ്ഥാപനമായ ജിയോ പ്ലാറ്റ്ഫോംസ് വിദേശ വിപണിയിൽ ലിസ്റ്റ് ചെയ്തേക്കും. ജിയോ പ്ലാറ്റ്ഫോമിലെ 25ശതമാനം ഉടമസ്ഥതാവകാശം റിലയൻസ് വിറ്റശേഷമായിരിക്കുമിതെന്നാണ് സൂചന. യുഎസ് വിപണിയായ നാസ്ദാക്കിലായിരിക്കും ആദ്യമായി ലിസ്റ്റ് ചെയ്യുക. 2021ൽ നടപടികൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ച് പ്രമുഖ വിദേശ സ്ഥാപനങ്ങളാണ് 78,562 കോടി രൂപ ജിയോ പ്ലാറ്റ്ഫോമിൽ നിക്ഷേപം നടത്തിയത്. കമ്പനിയുടെ 17.12ശതമാനം ഉടമസ്ഥതാവകാശമാണ് ഇതിലൂടെ ഇവർക്ക് കൈമാറിയത്. വിദേശ വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുകഴിഞ്ഞാൽ ആഗോള വിപണിയിലേയ്ക്ക് ചുവടുവെയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ധനമന്ത്രി നിർമല സീതാരാമൻ മെയ് 17ന്നടത്തിയ പ്രഖ്യാപനത്തിൽ ഇന്ത്യൻ കമ്പനികൾക്ക് വിദേശ വിപണികളിൽ ലിസ്റ്റ് ചെയ്യുന്നതിന് സൗകര്യമൊരുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ മാർഗനിർദേശങ്ങൾ തയ്യാറായിവരുന്നതേയുള്ളൂ. Reliance looks at Nasdaq listing for Jio Platforms

from money rss https://bit.ly/3guZgj4
via IFTTT

നഷ്ടംതുടരുന്നു; സെന്‍സെക്‌സ് 73 പോയന്റ് താഴ്ന്നു

മുംബൈ: ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 116 പോയന്റ് ഉയർന്നെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 73 പോയന്റ് നഷ്ടത്തിൽ 39540ലും നിഫ്റ്റി 18 പോയന്റ് താഴ്ന്ന് 9005ലുമാണ് വ്യാപാരം നടക്കുന്നത്. ഹിൻഡാൽകോ, യുപിഎൽ, ടാറ്റ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര, എൽആൻഡ്ടി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, സിപ്ല, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, ഹീറോ മോട്ടോർകോർപ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എംആൻഡ്എം, ഐടിസി, ടൈറ്റൻ കമ്പനി, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, എൻടിപിസി, എച്ച്സിഎൽ ടെക്, ഐഷർ മോട്ടോഴ്സ്, ഐഒസി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഡാബർ ഇന്ത്യ, സൺ ഫാർമ, യുണൈറ്റഡ് സ്പിരിറ്റ്സ് തുടങ്ങിയ കമ്പനികൾ ഉൾപ്പടെ 22 കമ്പനികളാണ് ഇന്ന് മാർച്ച് പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/2yE3PGA
via IFTTT

പലിശ കുറച്ചു; പുതുക്കിയ പെന്‍ഷന്‍ പ്ലാനില്‍ എല്‍ഐസി വഴിചേരാം

കൊച്ചി: മുതിർന്ന പൗരൻമാർക്ക് പെൻഷൻ കിട്ടുന്ന പദ്ധതിയായ 'പ്രധാനമന്ത്രി വയവന്ദന യോജന'യുടെ പുതുക്കിയ സ്കീം അവതരിപ്പിച്ചു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽ.ഐ.സി.) വഴിയാണ് പ്രധാനമന്ത്രി വയവന്ദന യോജന (പി.എം.വി.വി.വൈ.) എന്ന സ്കീം നടപ്പിലാക്കുന്നത്. 10 വർഷത്തെ കാലാവധിയിൽ 60 വയസ്സ് കഴിഞ്ഞവർക്ക് പോളിസിയിൽ നിക്ഷേപിക്കാവുന്നതാണ്. പെൻഷൻ പ്രതിമാസമായോ, ത്രൈമാസമായോ, അർധ വാർഷികമായോ, വാർഷികമായോ നിക്ഷേപകന് ലഭ്യമാണ്. ഈ സ്കീം പ്രകാരം 15 ലക്ഷം രൂപയാണ് പരമാവധി തുക. 2021 മാർച്ച് 31 വരെ മാസം 7.4 നാല് ശതമാനം നേട്ടമാണ് ലഭിക്കുക. ഈ സ്കീമിൽ നിക്ഷേപിച്ച തുകയത്രയും കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപകന് മടക്കി ലഭിക്കും. ഇടയ്ക്കുെവച്ച് നിക്ഷേപകന്റെ മരണം സംഭവിക്കുകയാണെങ്കിൽ തുക അവകാശിക്ക് ലഭിക്കും. മൂന്നു വർഷം കഴിയുമ്പോൾ നിക്ഷേപിച്ച തുകയുടെ പരമാവധി 75 ശതമാനം ലോണായി ലഭിക്കാൻ അർഹതയുണ്ട്. പോളിസി 2023 മാർച്ച് 31 വരെ ഓൺലൈൻ ആയോ ഓഫ് ലൈനായോ വാങ്ങാവുന്നതാണ്.

from money rss https://bit.ly/2M3DjJU
via IFTTT

ഇന്ത്യ നേരിടുന്നത് ഏറ്റവും വലിയ മാന്ദ്യം: ക്രിസിൽ

കൊച്ചി: കോവിഡ്-19 പ്രതിസന്ധിയിൽ നടപ്പു സാമ്പത്തിക വർഷം ഇന്ത്യ അഭിമുഖീകരിക്കുന്നത് ഏറ്റവും കടുത്ത മാന്ദ്യമാണെന്ന് റേറ്റിങ് ഏജൻസിയായ ക്രിസിൽ. സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന നാലാമത്തെ മാന്ദ്യമാണിതെന്നും ഇന്ത്യയുടെ ജി.ഡി.പി. അവലോകന റിപ്പോർട്ടിൽ ക്രിസിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 69 വർഷത്തിനിടെ മൂന്നു തവണയാണ് (1958, 1966, 1980) ഇന്ത്യ മാന്ദ്യം നേരിട്ടത്. ഈ മൂന്നു തവണയും കാലവർഷം കാർഷിക മേഖലയിലുണ്ടാക്കിയ ആഘാതമായിരുന്നു മാന്ദ്യ കാരണം. കോവിഡ് സാഹചര്യത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് ഈ സാമ്പത്തിക വർഷം അഞ്ച് ശതമാനം ചുരുങ്ങുമെന്നാണ് ക്രിസിലിന്റെ നിഗമനം. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ പാദത്തിൽ 25 ശതമാനം സങ്കോചം നേരിടേണ്ടി വരും. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) പത്ത് ശതമാനത്തോളം കോവിഡ് കാരണം നഷ്ടമാകും. അടുത്ത മൂന്ന് സാമ്പത്തിക വർഷവും കോവിഡിനു മുൻപുണ്ടായിരുന്ന വളർച്ചാ നിരക്കിലേക്ക് ഇന്ത്യ എത്താൻ സാധ്യതയില്ലെന്നും ക്രിസിൽ വ്യക്തമാക്കി. ആദ്യ പാദത്തിൽ മാത്രമല്ല വരും പാദങ്ങളിലും നിലവിലെ പ്രതിസന്ധി തുടരും. കാർഷികേതരം, സേവനം, വിദ്യാഭ്യാസം, ട്രാവൽ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെല്ലാം കോവിഡ് ആഘാതമുണ്ടാകും. തൊഴിലവസരങ്ങളിലും വരുമാനത്തിലും ഇടിവുണ്ടാകുമെന്നും ക്രിസിൽ പറയുന്നു.

from money rss https://bit.ly/2TDI4Ok
via IFTTT

കോവിഡ്-19: ഡിജിറ്റൽ ബാങ്കിങ് ഇടപാടുകളിൽ വർധന

കൊച്ചി: കോവിഡ് ഭീതിയിൽ സുരക്ഷിതമായ ബാങ്കിങ് സേവനങ്ങളിലേക്ക് മാറി ഉപഭോക്താക്കൾ. കോവിഡും ലോക്ഡൗണും കാരണം ഡിജിറ്റൽ ബാങ്കിങ് സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഇടപാടുകാരുടെ എണ്ണത്തിലും ഓൺലൈൻ ബാങ്കിങ് ഇടപാടുകളിലും ശരാശരി 20-40 ശതമാനം വരെ വർധനയുണ്ടായി. ഇപ്പോഴത്തെ സാഹചര്യത്തിൽ ബാങ്ക് ശാഖകളിൽ നേരിട്ടെത്താതെ ബാങ്കിങ് സൗകര്യം ഉപയോഗപ്പെടുത്തുന്നതിനാണ് മിക്ക ഉപഭോക്താക്കളും നോക്കുന്നത്. അതുകൊണ്ടുതന്നെ, ലോക്ഡൗൺ നിയന്ത്രണങ്ങളിൽ അയവുവരുത്തിയിട്ടും മിക്ക ബാങ്കുകളിലും നേരിട്ടെത്തുന്ന ഇടപാടുകാരുടെ എണ്ണം കുറവാണ്. ചെക്ക് ക്ലിയറൻസിനും പണം നിക്ഷേപിക്കുന്നതിനും മാത്രമാണ് ഇടപാടുകാർ ബ്രാഞ്ചുകളിലെത്തുന്നത്. മറ്റ് ഇടപാടുകളെല്ലാം ഓൺലൈനായാണ് ഉപഭോക്താക്കൾ നടത്തുന്നത്. മാത്രമല്ല ചെറുപ്പക്കാരെ അപേക്ഷിച്ച് മുതിർന്ന പൗരന്മാരാണ് ശാഖകളിൽ നേരിട്ടെത്തി ബാങ്കിങ് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നവരിൽ കൂടുതലും. കോവിഡിനെ തുടർന്ന് എസ്.ബി.ഐ.യുടെ പ്രതിദിന ഡിജിറ്റൽ ബാങ്കിങ് ഉപയോക്താക്കളുടെയും ഇടപാടുകളുടെയും എണ്ണത്തിൽ 20-35 ശതമാനം വരെ വർധനയുണ്ടായിട്ടുണ്ടെന്ന് ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് വിഭാഗം അസി. ജനറൽ മാനേജർ പ്രകാശ് സുകുമാരൻ പറഞ്ഞു. ഇക്കാലയളവിൽ എസ്.ബി.ഐയുടെ മൊബൈൽ ബാങ്കിങ് പ്ലാറ്റ്ഫോമായ യോനോ എസ്.ബി.ഐ.യുടെ പ്രതിദിന ഉപയോഗം 15-20 ശതമാനം കൂടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. യോനോ വഴി വായ്പയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. ഫെഡറൽ ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങളുടെ ഉപയോഗം 30 ശതമാനം വരെയും വർധിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് ഇടപാടുകളിലും ഉപയോക്താക്കളുടെ എണ്ണത്തിലും 30 ശതമാനം വരെ വർധനയുണ്ടായിട്ടുണ്ട്. ബാങ്കിന്റെ മൊത്തം ഇടപാടുകളിൽ ഏകദേശം 73 ശതമാനത്തോളം ഡിജിറ്റലായാണ് നടക്കുന്നത്. കനറാ ബാങ്ക് അടക്കമുള്ള മുൻനിര ബാങ്കുകളുടെ ഡിജിറ്റൽ ബാങ്കിങ് ഇടപാടുകളിലും സമാനമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡിനെ തുടർന്ന് ഡിജിറ്റൽ പേമെന്റുകളിലും ഇരട്ടിയിലധികം വർധനയുണ്ടായിട്ടുണ്ട്. കടകളിലും ഇ-കൊമേഴ്സ് പർച്ചേസിനും വൈദ്യുതി ബില്ലടയ്ക്കുന്നതിനും ഫോൺ റീചാർജ് ചെയ്യുന്നതിനുമടക്കം പേടിഎമ്മും ഗൂഗിൾ പേയും പോലുള്ള ഓൺലൈൻ പേമെന്റ് സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായി. 2021-ഓടെ രാജ്യത്ത് ഡിജിറ്റൽ ഇടപാടുകളിൽ നാല് മടങ്ങ് വർധനയുണ്ടാകുമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ.

from money rss https://bit.ly/3erBAKx
via IFTTT

നിഫ്റ്റി 9000ന് മുകളില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സില്‍ നഷ്ടം 63 പോയന്റ്

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. മികച്ച നേട്ടത്തോടെയായിരുന്നു വ്യാപാരം ആരംഭിച്ചതെങ്കിലും കനത്ത വില്പന സമ്മർദം സൂചികകളെ തളർത്തി. സെൻസെക്സ് 63.29 പോയന്റ് നഷ്ടത്തിൽ 30,609.30ലും നിഫ്റ്റി 10.20 പോയന്റ് താഴ്ന്ന് 9029.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1211 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1109 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികൾക്ക് മാറ്റമില്ല. ചൊവാഴ്ചയിലെ ഉയർന്ന നിലവാരത്തിൽനിന്ന് 477 പോയന്റാണ് സെൻസെക്സിന് നഷ്ടമായത്. ഐഷർ മോട്ടോഴ്സ്, ജെഎസ് ഡബ്ലിയു സ്റ്റീൽ, ടൈറ്റാൻ കമ്പനി, അൾട്രടെക്ക് സിമെന്റ്, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഭാരതി എയർടെൽ, ബജാജ് ഫിൻസർവ്, ബജാജ് ഫിനാൻസ്, ടിസിഎസ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ഫാർമ വിഭാഗങ്ങളിലെസൂചികകളാണ് വില്പന സമ്മർദം നേരിട്ടത്. മെറ്റൽ സൂചിക 2.5ശതമാനം ഉയർന്നു. വാഹനം, ബാങ്ക്, എഫ്എംസിജി, ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.6 മുതൽ 1.2ശതമാനംവരെയും നേട്ടമുണ്ടാക്കി. Nifty manages to close above 9K amid volatility

from money rss https://bit.ly/2yC1fAU
via IFTTT

പ്രൊമോട്ടര്‍മാര്‍ വന്‍തോതില്‍ ഓഹരി വിറ്റു: ഭാരതി എയര്‍ടെലിന്റെ ഓഹരിവില 5.70% താഴ്ന്നു

പ്രൊമോട്ടർമാർ വൻതോതിൽ ഓഹരി കയ്യൊഴിഞ്ഞതിനെ തുടർന്ന് ഭാരതി എയർടെലിന്റെ ഓഹരിവില 5.80 ശതമാനം ഇടിഞ്ഞ് 558 രൂപ നിലവാരത്തിലെത്തി. കമ്പനിയുടെ 155.71 മില്യൺ(2.85ശതമാനം) ഓഹരികളാണ് വിറ്റത്. ഓപ്പൺ മാർക്കറ്റ് ഡീലിലൂടെയാണ് ഈ ബ്ലോക്ക് ഇടപാട് നടന്നത്. ആരാണ് ഓഹരികൾ വാങ്ങിയതെന്നത് സംബന്ധിച്ച് വിവരം ലഭ്യമായിട്ടില്ല. കടബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഓഹരി വില്പനയെന്നാണ് സൂചന. 593.20 രൂപയിലാണ് വെള്ളിയാഴ്ച കമ്പനിയുടെ ഓഹരി വില ക്ലോസ് ചെയ്തത്. അവകാശ ഓഹരി വില്പനയിലൂടെ കമ്പനി നേരത്തെ 25,000 കോടി രൂപയും നിക്ഷേപ സ്ഥാനങ്ങളിൽനിന്ന് ക്യുഐപിവഴി 22,000 കോടിയും ഭാരതി എയർടെൽ സമാഹരിച്ചിരുന്നു. ഭാരതി ടെലികോം ഇന്ത്യൻ കോണ്ടിനന്റ് ഇൻവെസ്റ്റുമെന്റ്, വിറിഡിയൻ ലിമിറ്റഡ്, പാസ്റ്റൽ ലിമിറ്റഡ് എന്നിവരാണ് കമ്പനിയുടെ പ്രധാന പ്രൊമോട്ടർമാർ. Bharti Airtel slips 5.70% after promoters sell 2.75% stake

from money rss https://bit.ly/2M1Qivz
via IFTTT

Madhurikkum Ormakale Lyrics: Shajahanum Pareekuttiyum Malayalam Movie Song

Movie: Shajahanum Pareekuttiyum
Year: 2016
Singers: Nadhirsha, Afsal, Tini Tom
Music: Nadhirsha
Lyrics: Nadhirsha
Actor: Kunchakko Boban, Jayasurya
Actress: Amala Paul

Madhurikkum ormakale
Ormakale….

Alliyambal kadavin akkare ninneyum kathu
Njan aattu nottu noki erunath orkunundo
Alliyambal kadavin ekkare ninneyum kathu
Njan pattum mooli pathu ninnath orkunnundo

Prema poo palanku vallam
Anuraga karikkin vellam
Nammal onnayi thuzhanjille kothumbo vallam

Thamara ni kandu kothichu
Njan athumaay odi ananju
Annu kandu nin kavilil thamara poov
Nalla thamara kaadu

Alliyambal kadavin akkare ninneyum kathu
Njan aattu nottu noki erunath orkunundo
Alliyambal kadavin ekkare ninneyum kathu
Njan pattum mooli pathu ninnath orkunnundo

Palanu thenanen


* This article was originally published here

ഇരുപതുലക്ഷംകോടിയുടെ സ്വപ്‌നങ്ങള്‍ പൂവണിയിമോ?

ആത്മനിർഭര ഭാരതം എന്നുശബ്ദിച്ചാൽ ഇരുപതു ലക്ഷം കോടിയുടെ സ്വപ്നങ്ങൾവിടരും. അതിൽ 50,000 കോടിരൂപ മൂലധനശോഷണം സംഭവിച്ചിട്ടുള്ള എംഎസ്എംഇ സംരംഭങ്ങളിൽ ഫണ്ട് ഓഫ് ഫണ്ട്സ് വഴി മൂലധനം ലഭ്യമാക്കുവാനുള്ള പദ്ധതിയാണ്. ഈ സഹായം ഒരു മദർ - ഡോട്ടർ ഫണ്ട് ഘടനയിലായിരിക്കും നടപ്പാക്കുക. ഫണ്ട് ഓഫ് ഫണ്ട്സ്: ഈപേരുളള പദ്ധതികളിൽ പലരും നിക്ഷേപം നടത്തിയിട്ടുണ്ടാകും. നേരിട്ട് ഓഹരികളിലോ കടപ്പത്രങ്ങളിലോ നിക്ഷേപിക്കാതെ, തിരഞ്ഞെടുത്ത മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ് ഫണ്ട് ഓഫ് ഫണ്ട്സ് പ്രക്രിയ. ഓഹരികളിൽമാത്രം നിക്ഷേപിക്കുന്ന ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ പകുതിഭാഗവും, ബാക്കി പകുതി കടപ്പത്രങ്ങളിൽ മാത്രംനിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടിലും നിക്ഷേപിച്ചാൽ ബാലൻസ്ഡ് ഫണ്ടിന് ഫണ്ട് ഓഫ് ഫണ്ട്സ് വഴി രൂപംനൽകാം. ഇത് ഉദാഹരണംമാത്രം. ഗോൾഡ് ഇടിഎഫുകളിൽ നിക്ഷേപിക്കുന്നവയാണ് ഗോൾഡ് ഫണ്ടുകൾ. വെൻചർ കാപ്പിറ്റൽ ഫണ്ട്: മദർ-ഡോട്ടർ ഘടന മനസ്സിലാക്കുന്നതിനുമുൻപ് വെൻചർ കാപ്പിറ്റൽ ഫണ്ടുകളെക്കുറിച്ച് ധാരണയുണ്ടാക്കാം. നഷ്ടസാദ്ധ്യത കൂടുതലുള്ള, അതോടൊപ്പം ലാഭം കൊയ്യുവാനുള്ള സാദ്ധ്യതയും അധികമുള്ള പദ്ധതികളിൽ ഓഹരി നിക്ഷേപകർ ചാടി വീഴുവാൻ വൈമുഖ്യം പ്രകടിപ്പിക്കും. അതിനാൽ ഇത്തരം സംരംഭങ്ങൾക്ക് കടമായി പണം സ്വരൂപിക്കുവാനും ക്ലേശംവരും. കൂടുതൽ റിസ്ക് എടുക്കുവാൻ താല്പര്യവും ശേഷിയുമുള്ളവയാണ് വെൻചർ കാപ്പിറ്റൽ ഫണ്ടുകൾ. ഇത്തരം ഫണ്ടുകൾ പത്തു പദ്ധതികളിൽ നിക്ഷേപിക്കുമ്പോൾ ഏകദേശം എട്ടും പരാജയപ്പെട്ടേക്കാം. ബാക്കി രണ്ടെണ്ണത്തിൽ നിന്നും ലഭിക്കുന്ന അഭൂതപൂർവ്വമായ ലാഭം അവരുടെ മുതലിനു കോട്ടംതട്ടാതെ സഹായിക്കുന്നു. ഇതാണ് വെൻചർ കാപ്പിറ്റൽ ഫണ്ടുകളുടെ നിക്ഷേപതത്വം. ജപ്പാനിലെ സോഫ്ട് ബാങ്ക് വിഖ്യാതമായ ഒരു വെൻചർ കാപ്പിറ്റൽ ഫണ്ട് ആകുന്നു. ഇൻഫോസിസിന്റെ നാരായണമൂർത്തി സ്വന്തമായി നടത്തുന്ന കാറ്റമറാൻ, അസിം പ്രേംജിയുടെ പ്രേംജി ഇൻവെസ്റ്റ് എന്നിവ ഭാരതത്തിലെ വിജയം കൊയ്ത ചില ബിസിനസ്സുകാരുടെ വെൻചർ കാപ്പിറ്റൽ ഫണ്ടുകളാണ്. ഐസിഐസിഐ വെൻചേർസ് എന്ന ഒരുപ്രത്യേക വിസിഎഫ് നിലവിലുണ്ട്. ഇവരുടെ ഹോസ്പിറ്റാലിറ്റി സെക്ടർ ഫണ്ട് എന്ന ഒരു തീം ഫണ്ട് പ്രചാരത്തിലുണ്ട്. ആശയ വൈവിദ്ധ്യം, വിപണിയിൽ ഇടിച്ചു കയറുവാനുള്ള ശേഷി, സംരംഭകന്റെ പ്രാവീണ്യം, കാര്യക്ഷമത എന്നിവയിൽ കൂടുതൽ ഊന്നൽ നൽകിയായിരിക്കും വിസിഎഫ് നിക്ഷേപ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. ഫ്ളിപ്കാർട്, ഉബർ, ഓയോ പേടിഎം, ലെൻസ്കാർട്ട് എന്നിങ്ങനെ പല സംരംഭങ്ങളേയും പോഷിപ്പിച്ചത് വിസിഎഫുകളാണ്. മദർ-ഡോട്ടർ ഫണ്ടുകൾ: എംഎസ്എംഇ സംരംഭത്തിൽ വിസിഎഫുകൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കുവാനുള്ള സമയക്കുറവും നിക്ഷേപത്തിന്റെ കുറഞ്ഞതോതും കാരണം അവർക്ക് താല്പര്യം കുറവായിരിക്കും. എംഎസ്എംഇ മേഖലയിൽ പ്രാവീണ്യവും പരിചയവും അവകാശപ്പെടുന്ന ഐസിഐസിഐ വെൻചേർസ് പോലുള്ള ഫണ്ടിൽ സോഫ്ട് ബാങ്ക് പോലുള്ള ഫണ്ട് പണം നിക്ഷേപിച്ച്, ആ നിക്ഷേപം, പുനരുജ്ജീവിപ്പിക്കുവാൻ പ്രാപ്തമായ എംഎസ്എംഇ സംരംഭങ്ങളിൽ ഐസിഐസിഐ വെൻചേർസ് മൂലധനമായി നിക്ഷേപിക്കുമ്പോൾ ഒരു മദർ - ഡോട്ടർ ഘടന രൂപപ്പെടുന്നു. സോഫ്ട് ബാങ്ക് മദർ ഫണ്ടും ഐസിഐസിഐ വെൻചേർസ് ഡോട്ടർ ഫണ്ടും ആകുന്നു. പുതിയ മൂലധനം ലഭിച്ചാൽ മാത്രം പുനരുജ്ജീവിപ്പിക്കുവാൻ സാദ്ധ്യതയുള്ള എംഎസ്എംഇ സംരംഭങ്ങൾക്കാണ് ഈ ഘടനവഴി 50,000 കോടി രൂപയുടെ ധനസഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതു വിജയിച്ചാൽ തൊഴിൽ അവസരങ്ങൾ വർദ്ധിക്കുന്നതോടൊപ്പം ബാങ്കുകളുടെ നിലവിലുളള കിട്ടാക്കടങ്ങളും കുറയുവാനുള്ള സാദ്ധ്യതകൾ തെളിയും. തദ്വാരാ, സ്വയംപര്യാപ്തതയ്ക്ക് ആക്കം കൂടിയാൽ ഇരട്ടി മധുരം! (സെൻചൂറിയൻ ഫിൻടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ സീനിയർ കൺസൾട്ടന്റും വിവിധ ബാങ്കുകളുടെ ചുമതല വഹിച്ചിരുന്ന സീസൺഡ് ബാങ്കറും കോളമിസ്റ്റുമാണ് ലേഖകൻ)​

from money rss https://bit.ly/3gutrXF
via IFTTT

ഉബര്‍ 25 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു

കോവിഡ് വ്യാപനംമൂലം പ്രതിസന്ധിയിലായ ഉബർ രാജ്യത്തെ ജീവനക്കാരിൽ 25 ശതമാനംപേരെ പിരിച്ചിവിടുന്നു. ഇതോടെ 600ഓളം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും. ഉപഭോക്തൃസേവനം, ബിസിനസ് ഡെവലപ്മെന്റ്, നിയമം, ധനകാര്യം, വിപണനം തുടങ്ങി കമ്പനിയ്ക്ക് സാന്നിധ്യമുള്ള മേഖലകളിൽനിന്നെല്ലാം നിശ്ചിതശതമാനം ജീവനക്കാരെ ഒഴിവാക്കാനാണ് തീരുമാനം. തൊഴിൽ നഷ്ടപ്പെടുന്നുവർക്ക് പത്ത് ആഴ്ചയിലെ വേതനവും ആറുമാസത്തേയ്ക്കുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. സമാനമേഖലയിൽ പ്രവർത്തിക്കുന്ന ഒല ഇന്ത്യ 1,400ലേറെ ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. കമ്പനിയുടെ രാജ്യത്തുള്ള ജീവനക്കാരിൽ 35ശതമാനത്തോളംവരുമിത്. Uber India lays off 600 employees

from money rss https://bit.ly/36vBXAL
via IFTTT

പാഠം 75: ദൈന്യംദിന ചെലവുകള്‍ക്കുള്ള നിക്ഷേപം സൂക്ഷിക്കാനിതാ രണ്ടുവഴികള്‍

വിരമിക്കാൻ രണ്ടുവർഷംമാത്രം അവശേഷിക്കേ, ജോസഫ് ചാക്കോ സമ്പാദ്യത്തിൽ ഭൂരിഭാഗവും നിക്ഷേപിച്ചത് ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ പ്രവർത്തനം മരവിപ്പിച്ച ലോ ഡ്യൂറേഷൻ ഫണ്ടിലായിരുന്നു. നിക്ഷേപംവേറയുമുണ്ടായിരുന്നെങ്കിലും ശമ്പളത്തിന്റെ ബാക്കിയുള്ളതുക ഓരോമാസവും ഈ ഫണ്ടിലേയ്ക്ക് മാറ്റുകയാണ് ചെയ്തുകൊണ്ടിരുന്നത്. നിലവിൽ 20 ലക്ഷത്തിലേറെതുക ഈഫണ്ടിൽ നിക്ഷേപമുണ്ട്.ജോസഫ് ചാക്കോയുടെമാത്രം അനുഭവമല്ല ഇത്. നിരവധിപേരുടെ നിക്ഷേപമാണ് താൽക്കാലികമായാണെങ്കിലും ലോക്കപ്പിലായത്. പരമാവധി ആദായം ലഭിക്കുന്നതും നികുതിയിളവുകളുമുള്ള നിക്ഷേപ പദ്ധതികളാണ് പെൻഷനാകാറാകുമ്പോൾ മിക്കവാറുംപേർ അന്വേഷിക്കുക. നികുതിയൊഴിവുകളുള്ള പദ്ധതികൾ ഇല്ലെന്നുകാണുമ്പോൾ പിന്നെ അവർക്കുമുന്നിലുള്ളവഴി മികച്ച ആദായം ലഭിക്കുന്ന മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയെന്നതാണ്. ആറ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കാൻ ഫ്രാങ്ക്ളിൻ തീരുമാനിച്ചതോടെ ഡെറ്റ് ഫണ്ട് നിക്ഷേപകർ ആശങ്കയിലാണ്. എന്തുചെയ്യാമെന്നുനോക്കാം പെൻഷൻപറ്റിയശേഷം അനുദിനം ജീവിതംമുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പണമാണ് കൈവശമുള്ളതെങ്കിൽ ആദായംകുറഞ്ഞാലും ഉറപ്പുള്ള പലിശ വാഗ്ദാനംചെയ്യുന്ന പദ്ധതികൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. സർക്കാർ ഗ്യാരണ്ടി നൽകുന്ന നിക്ഷേപ പദ്ധതികളാണ് ഏറ്റവും അനുയോജ്യം. ഉയർന്ന് നികുതി സ്ലാബിലുള്ളവർക്ക് സർക്കാരിന്റെ ടാക്സ് ഫ്രീ ബോണ്ടുകളിൽ നിക്ഷേപിക്കാം. മറ്റ് പദ്ധതികൾ(ആദായമാണ് ബ്രാക്കറ്റിൽ) ബാങ്ക് നിക്ഷേപം(6ശതമാനം) സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം(7.4ശതമാനം) പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം(6.6 ശതമാനം) പ്രധാനമന്ത്രി വയ വന്ദന യോജന(7.40ശതമാനം) മറ്റ് ആന്വിറ്റി പദ്ധതികൾ(5 മുതൽ 6 ശതമാനംവരെ) സർക്കാർ സേവിങ്സ്(ടാക്സബിൾ)ബോണ്ട്(7.75 ശതമാനം) എന്തുകൊണ്ട് ഈ പദ്ധതികൾ? നേരത്തെ വ്യക്തമാക്കിയതുപോലെ നിശ്ചിത കാലയളവിൽ ഉറപ്പുള്ള ആദായം നൽകുന്നവയാണ് ഈ പദ്ധതികൾ. സർക്കിരന്റെ ഗ്യാരണ്ടിയുണ്ട്. ബാങ്ക് നിക്ഷേപങ്ങൾക്ക് സർക്കാരിന്റെ ഗ്യാരണ്ടിയില്ലെങ്കിലും ബാങ്കുകൾതകരാനിടയായാൽ സർക്കാരിന്റെ ഇടപെടലുണ്ടാകും. അതുമാത്രമല്ല അഞ്ചു ലക്ഷംരൂപവരെയുള്ള നിക്ഷേപത്തിന് ഇൻഷുറൻസ് പരിരക്ഷയുമുണ്ട്. മുതിർന്ന പൗരന്മാർക്ക് പുതിയതായി ബാങ്കുകൾ അവതരിപ്പിച്ച പദ്ധതി​ ബാങ്ക് പദ്ധതിയുട പേര് കാലാവധി പലിശ എസ്ബിഐ വി കെയർ 5 വർഷം 6.50% എച്ച്ഡിഎഫ്സി സീനിയർ സിറ്റിസൺ കെയർ 5-10 വർഷം 6.75% ഐസിഐസിഐ ഗോൾഡൻ ഇയേഴ്സ് 5-10 വർഷം 6.55% നിലവിലുള്ളതും പുതിയതുമായ നിക്ഷേപങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കും. 60വയസ്സായ ആർക്കും നിക്ഷേപം നടത്താം. മറ്റ് നിബന്ധനകൾക്ക് ബാങ്കുകളുമായി ബന്ധപ്പെടുക. ബാങ്ക് നിക്ഷേപത്തിന് നിശ്ചിത നിരക്കിലുള്ള ആദായം ഉറപ്പായും ലഭിക്കും. സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം, പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം എന്നിവയ്ക്ക് സർക്കാരിന്റെ ഗ്യാരണ്ടിയും നിശ്ചിത ശതമാനം ആദായവും ഉറപ്പുനൽകുന്നുണ്ട്. എന്നാൽ ഇവയിലെ നിക്ഷേപത്തിന് പരിധിയുണ്ട്. സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീമിൽ ഒരാൾക്ക് പരമാവധി നിക്ഷേപിക്കാൻ കഴിയുക 15 ലക്ഷം രൂപയാണ്. പോസ്റ്റ് ഓഫീസ് മന്ത്ലി ഇംകം സ്കീമിൽ ഒമ്പതുലക്ഷവുമാണ് നിക്ഷേപിക്കാനാകുക. രണ്ടു പദ്ധതികളുടെയും കാലാവധി അഞ്ചുവർഷമാണ്. സീനിയർ സിറ്റിസൺസ് സ്കീമിലെ നിക്ഷേപത്തിന്റെ കാലാവധി മൂന്നുവർഷംകൂടി നീട്ടാനുള്ള സൗകര്യവുമുണ്ട്. ഈ പദ്ധതികളിൽനിന്നുള്ള വരുമാനത്തിന് ആദായനികുതി ബാധ്യതയുണ്ടെന്നകാര്യം മറക്കേണ്ട. നിത്യജീവിതത്തിലെ ചെലവുകൾക്കുള്ളപണം നിർബന്ധമായും ഇത്തരം പദ്ധതികളിൽമാത്രമെ നിക്ഷേപിക്കാവൂ. നികുതി ആനുകൂല്യംനോക്കി മറ്റുപദ്ധതികൾ അന്വേഷിക്കാതിരിക്കുന്നതാണ് നല്ലത്. ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ ആന്വിറ്റി പ്ലാനുകൾ അവസാന ഓപ്ഷനായി പരിഗണിക്കാം. നികുതി ആനുകൂല്യമില്ലെന്നുമാത്രമല്ല, ആദായത്തിന്റെകാര്യത്തിലും വളരെപിന്നിലാണ് ആന്വിറ്റി പദ്ധതികൾ. അതുകൊണ്ടുതന്നെ മുകളിൽ വ്യക്തമാക്കിയ പദ്ധതികളിൽ നിക്ഷേപിച്ചശേഷംമാത്രം ആന്വിറ്റി പ്ലാനുകൾ തിരഞ്ഞെടുക്കാം. നിത്യജീവിത്തിന് ആവശ്യമുള്ള പണത്തിനുപുറമെ കൈവശം ബാക്കിതുകയുണ്ടെങ്കിൽ അല്പം റിസ്ക് എടുക്കാൻ തയ്യാറുള്ളവർക്ക് കുറച്ചുകൂടി ആദായം ലഭിക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം. അതിനായി താരതമ്യേന നഷ്ടസാധ്യത കുറഞ്ഞ ഷോട്ട് ടേം ഫണ്ടുകൾ തിരഞ്ഞെടുക്കാം. സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ(എസ് ഡബ്ലിയു പി)വഴി ഈ ഫണ്ടുകളിൽനിന്ന് പ്രതിമാസം പണം പിൻവലിക്കാൻ സൗകര്യമുണ്ടാകും.ഈ ഫണ്ടുകളുടെ ആദായത്തിൽനിന്ന് ടിഡിഎസ് ഈടാക്കില്ല. മൂന്നുവർഷം കൈവശംവെച്ചശേഷം പിൻവലിച്ചാൽ(ഇൻഡക്സേഷൻ ബെനഫിറ്റ്)പണപ്പെരുപ്പ നിരക്ക് കിഴിച്ചുള്ളതുകയ്ക്ക് ആദായനികുതി നൽകിയാൽമതി. നിക്ഷേപിച്ചതുക അങ്ങനെതന്നെ നിലനിർത്തി അതിന്റെ ആദായത്തിൽനിന്നുവേണം പണംപിൻവലിക്കാൻ. അതിനായി ഫണ്ട് നൽകിവരുന്ന ശരാശരി ആദായം കണക്കാക്കുക. ഉദാഹരണത്തിന് ഒമ്പത് ശതമാനമാണ് ആദായം ലഭിക്കുന്നതെങ്കിൽ എട്ടുശതമാനംതുക പ്രതിമാസം പിൻവലിക്കാം. അതിൽകൂടുതൽ തുക പിൻവലിച്ചാൽ നിങ്ങൾ നിക്ഷേപിച്ചതുക കുറഞ്ഞുകൊണ്ടിരിക്കുമെന്ന് മനസിലാക്കുക. മികച്ച ഷോട്ട് ടേം ഡെറ്റ് ഫണ്ടുകൾ ഫണ്ട്* ഒരുവർഷത്തെ ആദായം** 3 വർഷത്തെ ആദായം** എച്ച്ഡിഎഫ്സി ഷോട്ട് ടേം ഡെറ്റ് ഫണ്ട് 11.06% 8.48% ഐഡിഎഫ്സി ബോണ്ട് ഫണ്ട് ഷോട്ട് ടേം പ്ലാൻ 11.40% 8.64% *ഡയറക്ട് പ്ലാനിലെ നിക്ഷേപം. **ആദായം കണക്കാക്കിയ തിയതി 2020 മെയ് 26.മികച്ച ക്രഡിറ്റ് റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലും സർക്കാർ സെക്യൂരിറ്റികളിലുമാണ് ഈ ഫണ്ടുകളിലെ നിക്ഷേപം. റിസ്ക് എടുക്കാൻ കഴിയുമെങ്കിൽ ഓഹരി അധിഷ്ഠിത ഫണ്ടുകളും നിക്ഷേപത്തിനായി പരിഗണിക്കാം. മൊത്തം തുകയിൽ ചെറുയൊരുഭാഗംമാത്രം ഈ ഫണ്ടുകളിൽ നിക്ഷേപിക്കുക. feedbacks to: antonycdavis@gmail.com സർക്കാർ ഗ്യാരണ്ടി നൽകുന്ന നിക്ഷേപങ്ങളുടെ പ്രധാനപ്രശ്നം അതിൽനിന്നുലഭിക്കുന്ന ആദായം പണപ്പെരുപ്പ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെന്നതാണ്. ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ നിക്ഷേപം പണപ്പെരുപ്പത്തെ അതിജീവിക്കാൻ നിങ്ങളെ സഹായിക്കും.

from money rss https://bit.ly/2ZEWnGa
via IFTTT