121

Powered By Blogger

Tuesday, 26 May 2020

പാഠം 75: ദൈന്യംദിന ചെലവുകള്‍ക്കുള്ള നിക്ഷേപം സൂക്ഷിക്കാനിതാ രണ്ടുവഴികള്‍

വിരമിക്കാൻ രണ്ടുവർഷംമാത്രം അവശേഷിക്കേ, ജോസഫ് ചാക്കോ സമ്പാദ്യത്തിൽ ഭൂരിഭാഗവും നിക്ഷേപിച്ചത് ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ പ്രവർത്തനം മരവിപ്പിച്ച ലോ ഡ്യൂറേഷൻ ഫണ്ടിലായിരുന്നു. നിക്ഷേപംവേറയുമുണ്ടായിരുന്നെങ്കിലും ശമ്പളത്തിന്റെ ബാക്കിയുള്ളതുക ഓരോമാസവും ഈ ഫണ്ടിലേയ്ക്ക് മാറ്റുകയാണ് ചെയ്തുകൊണ്ടിരുന്നത്. നിലവിൽ 20 ലക്ഷത്തിലേറെതുക ഈഫണ്ടിൽ നിക്ഷേപമുണ്ട്.ജോസഫ് ചാക്കോയുടെമാത്രം അനുഭവമല്ല ഇത്. നിരവധിപേരുടെ നിക്ഷേപമാണ് താൽക്കാലികമായാണെങ്കിലും ലോക്കപ്പിലായത്. പരമാവധി ആദായം ലഭിക്കുന്നതും നികുതിയിളവുകളുമുള്ള നിക്ഷേപ പദ്ധതികളാണ് പെൻഷനാകാറാകുമ്പോൾ മിക്കവാറുംപേർ അന്വേഷിക്കുക. നികുതിയൊഴിവുകളുള്ള പദ്ധതികൾ ഇല്ലെന്നുകാണുമ്പോൾ പിന്നെ അവർക്കുമുന്നിലുള്ളവഴി മികച്ച ആദായം ലഭിക്കുന്ന മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയെന്നതാണ്. ആറ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കാൻ ഫ്രാങ്ക്ളിൻ തീരുമാനിച്ചതോടെ ഡെറ്റ് ഫണ്ട് നിക്ഷേപകർ ആശങ്കയിലാണ്. എന്തുചെയ്യാമെന്നുനോക്കാം പെൻഷൻപറ്റിയശേഷം അനുദിനം ജീവിതംമുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പണമാണ് കൈവശമുള്ളതെങ്കിൽ ആദായംകുറഞ്ഞാലും ഉറപ്പുള്ള പലിശ വാഗ്ദാനംചെയ്യുന്ന പദ്ധതികൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. സർക്കാർ ഗ്യാരണ്ടി നൽകുന്ന നിക്ഷേപ പദ്ധതികളാണ് ഏറ്റവും അനുയോജ്യം. ഉയർന്ന് നികുതി സ്ലാബിലുള്ളവർക്ക് സർക്കാരിന്റെ ടാക്സ് ഫ്രീ ബോണ്ടുകളിൽ നിക്ഷേപിക്കാം. മറ്റ് പദ്ധതികൾ(ആദായമാണ് ബ്രാക്കറ്റിൽ) ബാങ്ക് നിക്ഷേപം(6ശതമാനം) സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം(7.4ശതമാനം) പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം(6.6 ശതമാനം) പ്രധാനമന്ത്രി വയ വന്ദന യോജന(7.40ശതമാനം) മറ്റ് ആന്വിറ്റി പദ്ധതികൾ(5 മുതൽ 6 ശതമാനംവരെ) സർക്കാർ സേവിങ്സ്(ടാക്സബിൾ)ബോണ്ട്(7.75 ശതമാനം) എന്തുകൊണ്ട് ഈ പദ്ധതികൾ? നേരത്തെ വ്യക്തമാക്കിയതുപോലെ നിശ്ചിത കാലയളവിൽ ഉറപ്പുള്ള ആദായം നൽകുന്നവയാണ് ഈ പദ്ധതികൾ. സർക്കിരന്റെ ഗ്യാരണ്ടിയുണ്ട്. ബാങ്ക് നിക്ഷേപങ്ങൾക്ക് സർക്കാരിന്റെ ഗ്യാരണ്ടിയില്ലെങ്കിലും ബാങ്കുകൾതകരാനിടയായാൽ സർക്കാരിന്റെ ഇടപെടലുണ്ടാകും. അതുമാത്രമല്ല അഞ്ചു ലക്ഷംരൂപവരെയുള്ള നിക്ഷേപത്തിന് ഇൻഷുറൻസ് പരിരക്ഷയുമുണ്ട്. മുതിർന്ന പൗരന്മാർക്ക് പുതിയതായി ബാങ്കുകൾ അവതരിപ്പിച്ച പദ്ധതി​ ബാങ്ക് പദ്ധതിയുട പേര് കാലാവധി പലിശ എസ്ബിഐ വി കെയർ 5 വർഷം 6.50% എച്ച്ഡിഎഫ്സി സീനിയർ സിറ്റിസൺ കെയർ 5-10 വർഷം 6.75% ഐസിഐസിഐ ഗോൾഡൻ ഇയേഴ്സ് 5-10 വർഷം 6.55% നിലവിലുള്ളതും പുതിയതുമായ നിക്ഷേപങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കും. 60വയസ്സായ ആർക്കും നിക്ഷേപം നടത്താം. മറ്റ് നിബന്ധനകൾക്ക് ബാങ്കുകളുമായി ബന്ധപ്പെടുക. ബാങ്ക് നിക്ഷേപത്തിന് നിശ്ചിത നിരക്കിലുള്ള ആദായം ഉറപ്പായും ലഭിക്കും. സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം, പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം എന്നിവയ്ക്ക് സർക്കാരിന്റെ ഗ്യാരണ്ടിയും നിശ്ചിത ശതമാനം ആദായവും ഉറപ്പുനൽകുന്നുണ്ട്. എന്നാൽ ഇവയിലെ നിക്ഷേപത്തിന് പരിധിയുണ്ട്. സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീമിൽ ഒരാൾക്ക് പരമാവധി നിക്ഷേപിക്കാൻ കഴിയുക 15 ലക്ഷം രൂപയാണ്. പോസ്റ്റ് ഓഫീസ് മന്ത്ലി ഇംകം സ്കീമിൽ ഒമ്പതുലക്ഷവുമാണ് നിക്ഷേപിക്കാനാകുക. രണ്ടു പദ്ധതികളുടെയും കാലാവധി അഞ്ചുവർഷമാണ്. സീനിയർ സിറ്റിസൺസ് സ്കീമിലെ നിക്ഷേപത്തിന്റെ കാലാവധി മൂന്നുവർഷംകൂടി നീട്ടാനുള്ള സൗകര്യവുമുണ്ട്. ഈ പദ്ധതികളിൽനിന്നുള്ള വരുമാനത്തിന് ആദായനികുതി ബാധ്യതയുണ്ടെന്നകാര്യം മറക്കേണ്ട. നിത്യജീവിതത്തിലെ ചെലവുകൾക്കുള്ളപണം നിർബന്ധമായും ഇത്തരം പദ്ധതികളിൽമാത്രമെ നിക്ഷേപിക്കാവൂ. നികുതി ആനുകൂല്യംനോക്കി മറ്റുപദ്ധതികൾ അന്വേഷിക്കാതിരിക്കുന്നതാണ് നല്ലത്. ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ ആന്വിറ്റി പ്ലാനുകൾ അവസാന ഓപ്ഷനായി പരിഗണിക്കാം. നികുതി ആനുകൂല്യമില്ലെന്നുമാത്രമല്ല, ആദായത്തിന്റെകാര്യത്തിലും വളരെപിന്നിലാണ് ആന്വിറ്റി പദ്ധതികൾ. അതുകൊണ്ടുതന്നെ മുകളിൽ വ്യക്തമാക്കിയ പദ്ധതികളിൽ നിക്ഷേപിച്ചശേഷംമാത്രം ആന്വിറ്റി പ്ലാനുകൾ തിരഞ്ഞെടുക്കാം. നിത്യജീവിത്തിന് ആവശ്യമുള്ള പണത്തിനുപുറമെ കൈവശം ബാക്കിതുകയുണ്ടെങ്കിൽ അല്പം റിസ്ക് എടുക്കാൻ തയ്യാറുള്ളവർക്ക് കുറച്ചുകൂടി ആദായം ലഭിക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം. അതിനായി താരതമ്യേന നഷ്ടസാധ്യത കുറഞ്ഞ ഷോട്ട് ടേം ഫണ്ടുകൾ തിരഞ്ഞെടുക്കാം. സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ(എസ് ഡബ്ലിയു പി)വഴി ഈ ഫണ്ടുകളിൽനിന്ന് പ്രതിമാസം പണം പിൻവലിക്കാൻ സൗകര്യമുണ്ടാകും.ഈ ഫണ്ടുകളുടെ ആദായത്തിൽനിന്ന് ടിഡിഎസ് ഈടാക്കില്ല. മൂന്നുവർഷം കൈവശംവെച്ചശേഷം പിൻവലിച്ചാൽ(ഇൻഡക്സേഷൻ ബെനഫിറ്റ്)പണപ്പെരുപ്പ നിരക്ക് കിഴിച്ചുള്ളതുകയ്ക്ക് ആദായനികുതി നൽകിയാൽമതി. നിക്ഷേപിച്ചതുക അങ്ങനെതന്നെ നിലനിർത്തി അതിന്റെ ആദായത്തിൽനിന്നുവേണം പണംപിൻവലിക്കാൻ. അതിനായി ഫണ്ട് നൽകിവരുന്ന ശരാശരി ആദായം കണക്കാക്കുക. ഉദാഹരണത്തിന് ഒമ്പത് ശതമാനമാണ് ആദായം ലഭിക്കുന്നതെങ്കിൽ എട്ടുശതമാനംതുക പ്രതിമാസം പിൻവലിക്കാം. അതിൽകൂടുതൽ തുക പിൻവലിച്ചാൽ നിങ്ങൾ നിക്ഷേപിച്ചതുക കുറഞ്ഞുകൊണ്ടിരിക്കുമെന്ന് മനസിലാക്കുക. മികച്ച ഷോട്ട് ടേം ഡെറ്റ് ഫണ്ടുകൾ ഫണ്ട്* ഒരുവർഷത്തെ ആദായം** 3 വർഷത്തെ ആദായം** എച്ച്ഡിഎഫ്സി ഷോട്ട് ടേം ഡെറ്റ് ഫണ്ട് 11.06% 8.48% ഐഡിഎഫ്സി ബോണ്ട് ഫണ്ട് ഷോട്ട് ടേം പ്ലാൻ 11.40% 8.64% *ഡയറക്ട് പ്ലാനിലെ നിക്ഷേപം. **ആദായം കണക്കാക്കിയ തിയതി 2020 മെയ് 26.മികച്ച ക്രഡിറ്റ് റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലും സർക്കാർ സെക്യൂരിറ്റികളിലുമാണ് ഈ ഫണ്ടുകളിലെ നിക്ഷേപം. റിസ്ക് എടുക്കാൻ കഴിയുമെങ്കിൽ ഓഹരി അധിഷ്ഠിത ഫണ്ടുകളും നിക്ഷേപത്തിനായി പരിഗണിക്കാം. മൊത്തം തുകയിൽ ചെറുയൊരുഭാഗംമാത്രം ഈ ഫണ്ടുകളിൽ നിക്ഷേപിക്കുക. feedbacks to: antonycdavis@gmail.com സർക്കാർ ഗ്യാരണ്ടി നൽകുന്ന നിക്ഷേപങ്ങളുടെ പ്രധാനപ്രശ്നം അതിൽനിന്നുലഭിക്കുന്ന ആദായം പണപ്പെരുപ്പ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെന്നതാണ്. ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ നിക്ഷേപം പണപ്പെരുപ്പത്തെ അതിജീവിക്കാൻ നിങ്ങളെ സഹായിക്കും.

from money rss https://bit.ly/2ZEWnGa
via IFTTT