121

Powered By Blogger

Tuesday, 3 December 2019

മൂന്നാമത്തെ ദിവസവും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ നെറ്റ് ബാങ്കിങും ആപ്പും തകരാറിലായി

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയുടെ നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് സംവിധാനങ്ങൾ മൂന്നാമത്തെ ദിവസവും തകരാറിലായി. ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ബാങ്ക് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. എത്രയുംവേഗം തകരാർ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് ബാങ്ക് ട്വീറ്റ് ചെയ്തു. We apologise that the resolution of the technical glitch is taking more time than anticipated. Our experts are working round the clock. While some customers are able to transact using NetBanking and MobileBanking App, a few may still be facing intermittent issues. (1/2) — HDFC Bank Cares (@HDFCBank_Cares) December 3, 2019 തിങ്കളാഴ്ച രാവിലെ 10മണിയോടെയാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ ഇതുവരെ പരിഹരിക്കാനായിട്ടില്ല. മാസത്തിന്റെ ആദ്യദിനങ്ങളിലായതിനാൽ ശമ്പള അക്കൗണ്ടുള്ളവരെയാണ് ഇത് കാര്യമായി ബാധിച്ചത്. കഴിഞ്ഞവർഷവും ഇതുപോലെ ഗുരുതരമായ സാങ്കേതിക പ്രശ്നം ബാങ്ക് നേരിട്ടിരുന്നു. ആപ്പും ഓൺലൈൻ ബാങ്കിങ് സംവിധാനവും അന്നും തകരാറിലായി. ഇന്റർനെറ്റ് ബാങ്കിങ് സൈറ്റ് ലോഗിൻ ചെയ്യുമ്പോൾ, അല്പസമയം കഴിഞ്ഞ് ശ്രമിക്കൂ-എന്ന വിവരമാണ് സ്ക്രീനിൽ തെളിയുന്നത്. നിലവിൽ എച്ച്ഡിഎഫ്സി ബാങ്കിന്റെതന്നെ ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് ബില്ലടയ്ക്കാൻ പകരം സംവിധാനം ബാങ്ക് മുന്നോട്ടുവെയ്ക്കുന്നുണ്ട്. എടിഎം ഫണ്ട് ട്രാൻസ്ഫർ, മറ്റ് ബാങ്കുകളിൽ അക്കൗണ്ടുള്ളവർ നെഫ്റ്റ്, വിസ മണി ട്രാൻസ്ഫർ, ഓട്ടോ പേ, ചെക്ക് നൽകൽ എന്നിവയും ശാഖയിലെത്തി പണമടക്കാനുള്ള സൗകര്യവും പ്രയോജനപ്പെടുത്തണമെന്ന് ബാങ്ക് നിർദേശിക്കുന്നു. HDFC Bank netbanking, app down for 3rd day today

from money rss http://bit.ly/33SxaGY
via IFTTT

ലിസ്റ്റ് ചെയ്ത ഉടനെ സിഎസ്ബി ബാങ്കിന്റെ ഓഹരി വില 50 ശതമാനം കുതിച്ചു

മുംബൈ: വിപണിയിൽ ലിസ്റ്റ് ചെയ്ത ഉടനെ സിഎസ്ബി ബാങ്കിന്റെ ഓഹരി വില 100 രൂപവർധിച്ച് 295 നിലവാരത്തിലെത്തി. 50 ശതമാനമാണ് നേട്ടം. ഓഹരി വിപണി നഷ്ടത്തിലായിരുന്നിട്ടുകൂടി ബാങ്കിന്റെ ഓഹരി വില കുതിച്ചത് നേട്ടമായി. 195 രൂപയായിരുന്നു ഇഷ്യു പ്രൈസ്. നവംബർ 22 മുതൽ 26വരെയായിരുന്നു ഐപിഒ. 87 ഇരട്ടി അപേക്ഷകളാണ് പ്രാഥമിക ഓഹരി വില്പനയ്ക്ക് ലഭിച്ചത്. 410 കോടി രൂപയാണ് 1.97 കോടി ഓഹരികൾ വിറ്റ് ബാങ്ക് സമാഹരിച്ചത്. നിലവിലുള്ള നിക്ഷേപകർ 385 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു. ഇതുകഴിഞ്ഞ് 24 കോടി രൂപയാണ് ഐപിഒയിലൂടെ ബാങ്കിന്ലഭിച്ചത്. പ്രമുഖ സ്മോൾ ഫിനാൻസ് ബാങ്കായ ഉജ്ജീവന്റെ ഐപിഒയ്ക്ക് അപേക്ഷിക്കാനുള്ള തിയതി ബുധനാഴ്ച അവസാനിക്കും. 750 കോടി രൂപ സമാഹരിക്കുകന്നതിനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. Immediately after the listing, CSB Banks share price jumped 50 percent

from money rss http://bit.ly/34PNiKC
via IFTTT

സെന്‍സെക്‌സില്‍ 100 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലെ വില്പന സമ്മർദം ആഭ്യന്തര സൂചികകളെയും ബാധിച്ചു. സെൻസെക്സ് 100 പോയന്റ് താഴ്ന്ന് 40,567ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 11,950 നിലവാരത്തിലുമാണ്. സെൻസെക്സ് ഓഹരികളിൽ യെസ് ബാങ്കാണ് കനത്ത നഷ്ടത്തിൽ. ബാങ്കിന്റെ ഓഹരി നാലുശതമാനത്തോളം താഴ്ന്നു. കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഹിൻഡാൽകോ, റിലയൻസ്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, ഹീറോ മോട്ടോർകോർപ്, ബിപിസിഎൽ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. Sensex edges lower amid global selloff

from money rss http://bit.ly/2rW9sMk
via IFTTT

പണവായ്പനയംവ്യാഴാഴ്ച: അടിസ്ഥാനനിരക്കുകൾ ചരിത്രത്തിലെ കുറഞ്ഞ നിരക്കിനടുത്ത്

മുംബൈ: വ്യാഴാഴ്ച റിസർവ് ബാങ്കിന്റെ പണവായ്പനയം പ്രഖ്യാപിക്കാനിരിക്കുമ്പോൾ ഏവരും ഉറ്റുനോക്കുന്നത് ആർ.ബി.ഐ. ഇനിയും അടിസ്ഥാനനിരക്കുകൾ കുറയ്ക്കുമോ എന്നതായിരിക്കും. ബാങ്കുകൾക്ക് ആർ.ബി.ഐ. നൽകുന്ന വായ്പകൾക്ക് ഈടാക്കുന്ന പലിശയായ റിപ്പോനിരക്ക് നിലവിൽ 5.15 ശതമാനമാണ്. ഇത്തവണ 0.25 ശതമാനംമുതൽ 0.35 ശതമാനംവരെ കുറവുവരുത്തിയേക്കുമെന്ന് സാമ്പത്തികവിദഗ്ധരും വിവിധ സർവേകളും സൂചിപ്പിക്കുന്നുണ്ട്. മറിച്ച് വിശ്വസിക്കുന്നവരുമേറെ. 2008-ൽ അമേരിക്കയിൽ ലേമാൻ ബ്രദേഴ്സ് എന്ന വായ്പസ്ഥാപനം പാപ്പരത്തനടപടിയിലേക്ക് നീങ്ങിയപ്പോഴുണ്ടായ ആഗോള സാമ്പത്തികമാന്ദ്യകാലത്തായിരുന്നു ഇന്ത്യയിൽ അടിസ്ഥാനനിരക്കുകൾ ഏറ്റവുംകുറഞ്ഞ നിലവാരത്തിൽ എത്തിയത്; 2009-ൽ രേഖപ്പെടുത്തിയ 4.75 ശതമാനം. അന്നത്തെ സാമ്പത്തികപ്രതിസന്ധിക്കും ഇന്നത്തെ വളർച്ചമുരടിപ്പിനും കാരണമായ ഘടകങ്ങളിൽ വലിയ വ്യത്യാസമുണ്ട്. എങ്കിലും റിസർവ് ബാങ്കിന് തീരുമാനമെടുക്കാൻ ഇത്തവണ അല്പം കഷ്ടപ്പെടേണ്ടിവന്നേക്കും. റിപ്പോനിരക്ക് ചരിത്രത്തിലെ കുറഞ്ഞനിരക്കായ 4.75 ശതമാനത്തെക്കാൾ 0.40 ശതമാനംമാത്രം അകലെയാണിപ്പോൾ. ഇത്തവണ 0.25 ശതമാനം കുറവുവരുത്തിയാൽ ഇത് വീണ്ടും കുറയും. ഫെബ്രുവരിയിലെ നയപ്രഖ്യാപനത്തോടെ ഇത് പഴയ നിലവാരം ഭേദിക്കുകയുംചെയ്യാം. സെപ്റ്റംബർ പാദത്തിൽ രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം(ജി.ഡി.പി.) 4.5 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ആറരവർഷത്തെ കുറഞ്ഞ നിരക്കാണിത്. നടപ്പുസാമ്പത്തികവർഷം ശരാശരി 6.1 ശതമാനം വളർച്ചയാണ് ആർ.ബി.ഐ. അനുമാനിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതിയിൽ ഇത് വീണ്ടും താഴ്ത്തേണ്ടിവന്നേക്കാം. അടിസ്ഥാനനിരക്കുകൾ കുറയ്ക്കാൻ കാരണമായി പറയുന്നതിതാണ്. അതേസമയം, നാലുശതമാനത്തിൽ താഴെ നിർത്താൻ ലക്ഷ്യമിട്ടിരുന്ന പണപ്പെരുപ്പം 4.62 ശതമാനത്തിലേക്ക് കയറി. ഇത് നിരക്കുകുറയ്ക്കുന്നതിന് തടസ്സമാകുന്നു. ഇന്ത്യയിൽ ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെ പ്രതിസന്ധിയാണ് ഇപ്പോൾ പണലഭ്യതയെ കൂടുതലായി ബാധിച്ചിരിക്കുന്നത്. ഈ പ്രശ്നം ഇനിയും പരിഹരിച്ചിട്ടില്ല. രാജ്യത്ത് ആദ്യമായി, ഭവനവായ്പാസ്ഥാപനമായ ഡി.എച്ച്.എഫ്.എൽ. പാപ്പരത്തനടപടികളിലേക്ക് കടന്നിരിക്കുന്നു. ഏകദേശം 84,000 കോടി രൂപയുടെ ബാധ്യതയാണ് ഡി.എച്ച്.എഫ്.എല്ലിനുള്ളത്. പലിശനിരക്കുകൾ കുറച്ചതുകൊണ്ടുമാത്രം ഈ സ്ഥാപനങ്ങൾ രക്ഷപ്പെടില്ലെന്നതും ആർ.ബി.ഐ.ക്കുമുന്നിലെ പരിമിതിയാണ്. റിപ്പോ നിരക്ക് എത്രവരെ താഴ്ത്താമെന്ന് ഒക്ടോബറിലെ പണവായ്പാനയ പ്രഖ്യാപനത്തിനിടെയുയർന്ന ചോദ്യത്തിന് 'പരിധി നിശ്ചയിച്ചിട്ടില്ല' എന്നായിരുന്നു ആർ.ബി.ഐ. ഗവർണർ ശക്തികാന്തദാസിന്റെ മറുപടി.

from money rss http://bit.ly/37WJrNA
via IFTTT

ജിയോ ഉപഭോക്താക്കള്‍ക്കിനി സണ്‍ നെക്സ്റ്റിന്റെ തെന്നിന്ത്യന്‍ ഹിറ്റ്‌സിനിമ ശേഖരംകാണാം ജിയോ സിനിമയില്‍

കൊച്ചി: ഓൺ - ഡിമാൻഡ് വീഡിയോ പ്ലാറ്റ്ഫോമായ ജിയോ സിനിമ വീണ്ടും ദശലക്ഷക്കണക്കിന് ജിയോ ഉപയോക്താക്കളെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സിനിമ പ്രേമികളെ അത്ഭുതപ്പെടുത്തുന്നു! സൺ ടിവി നെറ്റ്വർക്കിൽ നിന്നുള്ള ഓൺലൈൻ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സൺ നെക്സ്റ്റുമായി സഹകരിച്ച് ജിയോസിനിമാ രാജ്യത്തെ ജിയോ ഉപയോക്താക്കൾക്ക് മികച്ച ദക്ഷിണേന്ത്യൻ മൂവി കാറ്റലോഗ് അവതരിപ്പിക്കും. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ നാല് ദക്ഷിണേന്ത്യൻ ഭാഷകളിലായി SUN NXT പ്ലാറ്റ്ഫോമിൽ ലഭ്യമായ എല്ലാ സിനിമകളും ജിയോ സിനിമയിൽ ഇനി കാണാം. ഏകദേശം 4000 തെന്നിന്ത്യൻ സിനിമകളുടെ ശേഖരം സൺ നെക്സ്റ്റിലൂടെ ജിയോ ഉപഭോക്താക്കൾക്ക് ലഭ്യമാകും. മൊബൈലിലൂടെയോ വെബ്സൈറ്റിലൂടെയോ ഇവയെല്ലാം ആസ്വദിക്കാം. രജനികാന്ത്, വിജയ്, മമ്മൂട്ടി, മോഹൻലാൽ, ചിരഞ്ജീവി, തല അജിത്, അല്ലു അർജുൻ, മഹേഷ് ബാബു, എന്നീ തെന്നിന്ത്യൻ സൂപ്പർതാരങ്ങളുടെ സിനിമകൾ ജിയോ സിനിമയുടെ സൂപ്പർ സൗത്ത് സ്വാഗ് എന്ന പേരിൽ കാണാവുന്നതാണ്. 10,000+ സിനിമകൾ, 1 ലക്ഷം+ ടിവി ഷോ എപ്പിസോഡുകൾ, ഒറിജിനലുകൾ എന്നിവ ഉൾപ്പെടെ വിശാലമായ പ്ലാറ്ഫോമാണ് ജിയോ സിനിമ. ഇപ്പോൾ, സൺ നെക്സ്റ്റുമായി ചേർന്ന്, പരിധിയില്ലാത്ത ദക്ഷിണേന്ത്യൻ ബ്ലോക്ക്ബസ്റ്ററുകൾ ആസ്വദിക്കുന്നതിനുള്ള ഉപയോക്താക്കളുടെ ആദ്യ ചോയിസായി ഇത് മാറുന്നു. Content Highlights:JioCinema will now host the entire catalogue of south movies which are available on the Sun NXT platform

from money rss http://bit.ly/2OLex3c
via IFTTT

ക്രഡിറ്റ് കാര്‍ഡ് ബില്ലടച്ചില്ലെങ്കില്‍ നിങ്ങള്‍ നേരിടേണ്ടിവരിക ക്രിമിനല്‍ കേസ്

മുംബൈ: ക്രഡിറ്റ് കാർഡിന്റെ ബില്ലടച്ചില്ലെങ്കിൽ നിങ്ങൾ നേരിടേണ്ടിവരിക ക്രിമിനൽ കേസ്? ഐപിഒയ്ക്കുവേണ്ടി ഈയിടെ പുറത്തുവിട്ട പ്രൊസ്പക്ടസിൽ എസ്ബിഐ വ്യക്തമാക്കിയതാണ് കേസ് വിവരങ്ങൾ. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് സെക് ഷൻ 138 പ്രകാരം 19,201 കേസുകളാണ് കമ്പനി ഫയൽ ചെയ്തിട്ടുള്ളത്. 2007ലെ പെയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് നിയമം സെക് ഷൻ 25 പ്രകാരം 14,174 കേസുകളും നൽകിയിട്ടുണ്ട്. ആവശ്യത്തിന് പണമില്ലാതെ ചെക്ക് മടങ്ങുമ്പോൾ ചുമത്തുന്ന വകുപ്പാണ് സെക് ഷൻ 138. അക്കൗണ്ടിൽ പണമില്ലാതെ ഇലക്ട്രോണിക് ട്രാൻസ്ഫർ നടക്കാതെ വരുമ്പോൾ നൽകുന്ന കേസാണ് പെയമെന്റ് ആൻഡ് സെറ്റിൽമെന്റ് വകുപ്പുപ്രകാരമുള്ളത്. യഥാക്രമം 25.52 കോടിയും 72.6 കോടി രൂപയുമാണ് ഈകേസുകൾപ്രകാരം കമ്പനിക്ക് ലഭിക്കാനുള്ളത്. അതായത് ആദ്യവകുപ്പ് പ്രകാരം ചുമത്തിയിട്ടുള്ള കേസിലെതുക ശരാശരി 13,290 രൂപമാത്രമാണ്. രണ്ടാമത്തെ വകുപ്പുപ്രകാരമുള്ള കേസിലെ ശരാശരി തുകയാകട്ടെ 51,220 രൂപയുമാണ്. എത്ര ചെറിയതുകയായാലും പണ തിരിച്ചടയ്ക്കാതിരുന്നാൽ നിങ്ങൾ നേരിടേണ്ടിവരിക ക്രിമിനൽ കേസാണെന്ന് ചുരുക്കം. ക്രഡിറ്റ് കാർഡിലെ ബില്ലടയ്ക്കുന്നതിന് നൽകിയ ചെക്ക് മടങ്ങിയാലോ(നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്) ഇലക്ട്രോണിക് ട്രാൻസർഫർവഴിയുളള പണംകൈമാറൽ യഥാസമയം(പെയ്മന്റ് ആൻഡ് സെറ്റിൽമെന്റ് ആക്ട്) നടക്കാതിരുന്നാലോ 30 ദിവസത്തിനകം പണമടയ്ക്കണമെന്നാവശ്യപ്പെട്ട് ക്രഡിറ്റ് കാർഡ് കമ്പനി നോട്ടീസയയ്ക്കുകയാണ് സാധാരണ ചെയ്യുക. നോട്ടീസയച്ച് 15 ദിവസത്തിനകം പണം അടച്ചില്ലെങ്കിലാണ് ഈ വകുപ്പുകൾ പ്രകാരം കേസ് ഫയൽ ചെയ്യുക.

from money rss http://bit.ly/360GEBs
via IFTTT

പാഠം 50: കറുത്ത അധ്യായം രചിച്ച് കാര്‍വി; ബ്രോക്കര്‍മാരുടെ ചതിയില്‍നിന്ന് എങ്ങനെ രക്ഷപ്പെടാം?

ഓഹരി വിപണിയുടെ ചരിത്രത്തിൽ ഒരുകറുത്ത അധ്യായംകൂടി. ഇടപാടുകാരുടെ നിക്ഷേപമെടുത്ത് കളിച്ച കാർവി സ്റ്റോ ബ്രോക്കിങ് ലിമിറ്റഡിനുമേൽ ഈയിടെയാണ് സെബിയുടെ പിടിവീണത്. നിക്ഷേപകരുടെ ഓഹരികൾ ഡീമാറ്റ് അക്കൗണ്ടിൽനിന്നെടുത്ത് പണയംവെച്ച് 1,096 കോടി രൂപ കാർവിയുടെ സഹോദര സ്ഥാപനമായ കാർവി റിയാൽറ്റി ലിമിറ്റഡിന് കൈമാറിയെന്നതാണ് പ്രധാന ആരോപണം. 2016 ഏപ്രിൽ ഒന്നുമുതൽ 2019 ഒക്ടോബർ 19വരെയാണ് സ്ഥാപനം ഇത്തരത്തിൽ കള്ള ഇടപാട് നടത്തിയത്. ചതിയിൽനിന്ന് എങ്ങനെ രക്ഷപ്പെടാം നിക്ഷേപകർ ആദ്യമായി ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും എടുക്കുമ്പോൾ നൽകുന്ന പവർ ഓഫ് അറ്റോർണിവെച്ചാണ് കാർവി ഇത്തരത്തിൽ ഓഫ് മാർക്കറ്റ് ഇടപാട് നടത്തിയത്. ക്ലൈന്റ് മാർസ്റ്റർ ലിസ്റ്റ് നിക്ഷേപൻ ആദ്യമായി ചെയ്യേണ്ടത് ക്ലൈന്റ് മാസ്റ്റർ ലിസ്റ്റ് (സിഎംഎൽ) പരിശോധിക്കുകയെന്നതാണ്. മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി ഉൾപ്പടെയുള്ള വിവരങ്ങൾ കൃത്യമായി അതിൽ നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഡീമാറ്റ് അക്കൗണ്ടിൽ വരവുവെയക്കുന്നതും പിൻവലിക്കുന്നതുമായ ഓഹരികളുടെ വിവരങ്ങൾ ഇ-മെയിൽവഴിയോ, എസ്എംഎസ് വഴിയോ അപ്പപ്പോൾ നിങ്ങൾക്ക് ലഭിക്കും. ദീർഘകാലം ഉപയോഗിക്കാതെ കിടക്കുകയാണെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് മരവിപ്പിക്കാൻ ഡെപ്പോസിറ്ററിക്ക് നിർദേശം നൽകാം. ഡിപിയിലുള്ള ഓഹരികളിൽനിന്ന് ലാഭവിഹിതമോ, ബോണസോ, സ്പ്ലിറ്റ് വഴി കൂടുതൽ ഓഹരികളോ ലഭിക്കുന്നതിന് ഇത് തടസ്സമാകില്ല. ഓഹരി ഇടപാട് വീണ്ടും നടത്താൻ തീരുമാനിക്കുമ്പോൾ മരവിപ്പിച്ചത് പിൻവലിച്ചാൽമതി. സ്റ്റേറ്റ്മെന്റുകൾ സ്ഥിരമായി പരിശോധിക്കുക നിങ്ങളുടെ ട്രേഡിങ് അക്കൗണ്ടിൽ കൂടുതൽ പണം സൂക്ഷിക്കാതിരിക്കുക. ബ്രോക്കർ നൽകുന്ന സ്റ്റേറ്റ്മെന്റ് പരിശോധിച്ച് അവശേഷിക്കുന്ന പണം എത്രയുണ്ടെന്ന് ഉറപ്പുവരുത്തുക. അതോടൊപ്പം ഓഹരികളും. വർഷത്തിലൊരിക്കലെങ്കിലും നിങ്ങൾക്ക് ഡീമാറ്റ് സ്റ്റേറ്റ്മെന്റ് ലഭിക്കും. മൂന്നുമാസത്തിലൊരിക്കൽ പണത്തിന്റെയും ഓഹരികളുടെയും സ്റ്റേറ്റ്മെന്റ് നൽകണമെന്ന് സെബി നിർദേശിച്ചിട്ടുണ്ട്. കൂടുതൽകാലം ബ്രോക്കറുടെ അക്കൗണ്ടിൽ പണമോ സെക്യൂരിറ്റികളോ സൂക്ഷിക്കരുതെന്നും നിർദേശമുണ്ട്. പണം അക്കൗണ്ട് ഉടമയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്കും ഓഹരി ഡീമാറ്റ് അക്കൗണ്ടിലേയ്ക്കും മാറ്റിയിരിക്കണം. ഓഫ്ലൈൻ ട്രേഡിന്റെ ഭാഗമായി ബ്രോക്കർക്ക് ഡെലിവറി സ്ലിപ്പ് ഒപ്പിട്ട് നൽകാതിരിക്കുക. ഓഹരി ബ്രോക്കറുടെ സാമ്പത്തികാരോഗ്യം പരിശോധിക്കുന്നതും നല്ലതാണ്. വിവരങ്ങൾ ലഭിക്കാൻ നിങ്ങളുടെ ഓഹരികൾ സൂക്ഷിക്കുന്ന എൻഎസ്ഡിഎൽ, സിഡിഎസ്എൽ എന്നീ ഡെപ്പോസിറ്ററികളുടെ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യുക. മൊബൈൽ ആപ്പ് വഴിയും രജിസ്റ്റർ ചെയ്യുന്നതിന് സൗകര്യമുണ്ട്. ഉദാഹരണത്തിന്, നിങ്ങളുടെ ഡീമാറ്റ് ഹോൾഡിങ്സ് വിവരങ്ങൾ അറിയാൻ സിഡിഎസ്എൽ ഈസി സൗകര്യമൊരുക്കിയിട്ടുണ്ട്. ഏതൊക്കെ കമ്പനികളുടെ എത്ര ഓഹരികൾ അക്കൗണ്ടിൽ ഉണ്ടെന്ന് മനസിലാക്കാൻ അതിലൂടെ കഴിയും. ഓഹരിയുടെ വില വിവരങ്ങൾ ഉണ്ടാകില്ല. ഇടപാട് നടന്നിട്ടുണ്ടെങ്കിൽ ഓരോമാസവും ഇല്ലെങ്കിൽ മൂന്നുമാസത്തിലൊരിക്കലും സ്റ്റേറ്റ്മെന്റും ലഭിക്കും. സമാനമായ സൗകര്യം എൻഎസ്ഡിഎൽഉം നൽകുന്നുണ്ട്. ആപ്പിലോ വെബ്സൈറ്റിലോ രജിസ്റ്റർ ചെയ്തവർക്ക് സ്പീഡ്-ഇ സൗകര്യത്തിലൂടെ ഈ വിവരങ്ങൾ ലഭിക്കും. ഇ-മെയിലിലും മാസത്തിലൊരിക്കലോ, മൂന്നുമാസംകൂടുമ്പോഴോ ഓഹരികളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ ലഭിക്കും. എൻഎസ്ഡിഎൽ, സിഡിഎസ്എൽ എന്നിവയുടെ ഡീമാറ്റ് അക്കൗണ്ടിലുള്ള ഓഹരികളുടെയും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെയും വിശദ വിവരങ്ങൾ കൺസോളിഡേറ്റഡ് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്(സിഎഎസ്)വഴി ലഭിക്കും. പവർ ഓഫ് അറ്റോർണി ഓഹരി ബ്രോക്കർ ഒരു ഇടനിലക്കാരൻ മാത്രമാണ്. ബ്രോക്കർക്ക് നിങ്ങൾ നൽകുന്ന നിർദേശപ്രകാരമാണ് ഓഹരികൾ വാങ്ങുന്നതും വിൽക്കുന്നതും. ഓഹരി വാങ്ങുന്നതിന് പവർ ഓഫ് അറ്റോർണി ആവശ്യമില്ല. എന്നാൽ വിൽക്കുന്നതിനുള്ള അധികാരം ബ്രോക്കർക്ക് കൈമാറുന്നത് പവർ ഓഫ് അറ്റോർണിവഴിയാണ്. അക്കൗണ്ട് തുടങ്ങുമ്പോൾന്നെ എല്ലാ ബ്രോക്കർമാരും പവർ ഓഫ് അറ്റോർണി ഒപ്പിട്ട് വാങ്ങിവെച്ചിട്ടുണ്ടാകും. ആവശ്യപ്പെട്ടില്ലെങ്കിലും ബ്രോക്കർക്ക് നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ടിലുള്ള ഓഹരി വിൽക്കാനോ പണയംവെയ്ക്കാനോ കഴിയുമെന്നുചുരുക്കം. ഓഹരി ബ്രോക്കറുടെ വിശ്വാസ്യതയ്ക്കാണ് ഇവിടെ പ്രസക്തി. പവർ ഓഫ് അറ്റോർണിയില്ലാതെയും ഓഹരി ഇടപാടുകൾ നടത്താവുന്നതാണ്. അതുപക്ഷേ, ശ്രമകരമാകും. അക്കൗണ്ട് ഉടമ ഡെലിവറി സ്ലിപ്പ് ഒപ്പിട്ട് നൽകിയാണ് പിഒഎ ഇല്ലാതെ ഓഹരി വിൽക്കാൻ കഴിയുക. അതുകൊണ്ടുതന്നെ ഈരീതി ആരും പരീക്ഷിക്കാറില്ല. ഓഹരി ബ്രൊക്കറെ മാറ്റാം സേവനം തൃപ്തികരമായി തോന്നുന്നില്ലെങ്കിൽ നിങ്ങൾക്ക് ബ്രോക്കറെ മാറ്റാം. ഇതിനായി നിലവിലുള്ള ബ്രോക്കറുടെ അടുത്ത് അപേക്ഷനൽകണം. അതിനായി ഏത് ബ്രോക്കറുടെ അക്കൗണ്ടിലേയ്ക്കാണോ മാറുന്നത് അവരുടെ അക്കൗണ്ട് വിവരങ്ങൾ വിശദമാക്കുന്ന ക്ലൈന്റ് മാസ്റ്റർ ലിസ്റ്റും(കൈവശമില്ലെങ്കിൽ ആവശ്യപ്പെട്ടാൽ ലഭിക്കും)നൽകണം. അവശേഷിക്കുന്ന ഡെലിവറി സ്ലിപ്പും കൈമാറേണ്ടിവരും. ഇങ്ങനെ ചെയ്താൽ ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ ഓഹരികൾ പുതിയ അക്കൗണ്ടിലേയ്ക്കുമാറും. ഓഹരികൾ ഭാഗികമായാണ് മാറ്റുന്നതെങ്കിൽ അതിന് പ്രത്യേക നിരക്കുകൾ ഈടാക്കും. എന്നാൽ അക്കൗണ്ട് ക്ലോസ് ചെയ്ത് മൊത്തമായാണ് മാറ്റുന്നതെങ്കിൽ ഒരുരൂപപോലും നിങ്ങൾ മുടക്കേണ്ടതില്ല. ഓഹിയിൽ നിക്ഷേപിക്കുമ്പോഴുള്ള റിസ്കിനെപറ്റിമാത്രമാണ് ഇതുവരെ നിക്ഷേപകർ ചർച്ച ചെയ്തിരുന്നത്. മികച്ച ബ്രോക്കറെ തിരഞ്ഞെടുക്കുന്നതിലും ഇനി കൂടുതൽ ശ്രദ്ധചെലുത്താം. Feedbacks to: antonycdavis@gmail.com How to get rid of brokers deception

from money rss http://bit.ly/2Y8HVnd
via IFTTT