121

Powered By Blogger

Tuesday, 3 December 2019

പണവായ്പനയംവ്യാഴാഴ്ച: അടിസ്ഥാനനിരക്കുകൾ ചരിത്രത്തിലെ കുറഞ്ഞ നിരക്കിനടുത്ത്

മുംബൈ: വ്യാഴാഴ്ച റിസർവ് ബാങ്കിന്റെ പണവായ്പനയം പ്രഖ്യാപിക്കാനിരിക്കുമ്പോൾ ഏവരും ഉറ്റുനോക്കുന്നത് ആർ.ബി.ഐ. ഇനിയും അടിസ്ഥാനനിരക്കുകൾ കുറയ്ക്കുമോ എന്നതായിരിക്കും. ബാങ്കുകൾക്ക് ആർ.ബി.ഐ. നൽകുന്ന വായ്പകൾക്ക് ഈടാക്കുന്ന പലിശയായ റിപ്പോനിരക്ക് നിലവിൽ 5.15 ശതമാനമാണ്. ഇത്തവണ 0.25 ശതമാനംമുതൽ 0.35 ശതമാനംവരെ കുറവുവരുത്തിയേക്കുമെന്ന് സാമ്പത്തികവിദഗ്ധരും വിവിധ സർവേകളും സൂചിപ്പിക്കുന്നുണ്ട്. മറിച്ച് വിശ്വസിക്കുന്നവരുമേറെ. 2008-ൽ അമേരിക്കയിൽ ലേമാൻ ബ്രദേഴ്സ് എന്ന വായ്പസ്ഥാപനം പാപ്പരത്തനടപടിയിലേക്ക് നീങ്ങിയപ്പോഴുണ്ടായ ആഗോള സാമ്പത്തികമാന്ദ്യകാലത്തായിരുന്നു ഇന്ത്യയിൽ അടിസ്ഥാനനിരക്കുകൾ ഏറ്റവുംകുറഞ്ഞ നിലവാരത്തിൽ എത്തിയത്; 2009-ൽ രേഖപ്പെടുത്തിയ 4.75 ശതമാനം. അന്നത്തെ സാമ്പത്തികപ്രതിസന്ധിക്കും ഇന്നത്തെ വളർച്ചമുരടിപ്പിനും കാരണമായ ഘടകങ്ങളിൽ വലിയ വ്യത്യാസമുണ്ട്. എങ്കിലും റിസർവ് ബാങ്കിന് തീരുമാനമെടുക്കാൻ ഇത്തവണ അല്പം കഷ്ടപ്പെടേണ്ടിവന്നേക്കും. റിപ്പോനിരക്ക് ചരിത്രത്തിലെ കുറഞ്ഞനിരക്കായ 4.75 ശതമാനത്തെക്കാൾ 0.40 ശതമാനംമാത്രം അകലെയാണിപ്പോൾ. ഇത്തവണ 0.25 ശതമാനം കുറവുവരുത്തിയാൽ ഇത് വീണ്ടും കുറയും. ഫെബ്രുവരിയിലെ നയപ്രഖ്യാപനത്തോടെ ഇത് പഴയ നിലവാരം ഭേദിക്കുകയുംചെയ്യാം. സെപ്റ്റംബർ പാദത്തിൽ രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം(ജി.ഡി.പി.) 4.5 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ആറരവർഷത്തെ കുറഞ്ഞ നിരക്കാണിത്. നടപ്പുസാമ്പത്തികവർഷം ശരാശരി 6.1 ശതമാനം വളർച്ചയാണ് ആർ.ബി.ഐ. അനുമാനിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതിയിൽ ഇത് വീണ്ടും താഴ്ത്തേണ്ടിവന്നേക്കാം. അടിസ്ഥാനനിരക്കുകൾ കുറയ്ക്കാൻ കാരണമായി പറയുന്നതിതാണ്. അതേസമയം, നാലുശതമാനത്തിൽ താഴെ നിർത്താൻ ലക്ഷ്യമിട്ടിരുന്ന പണപ്പെരുപ്പം 4.62 ശതമാനത്തിലേക്ക് കയറി. ഇത് നിരക്കുകുറയ്ക്കുന്നതിന് തടസ്സമാകുന്നു. ഇന്ത്യയിൽ ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെ പ്രതിസന്ധിയാണ് ഇപ്പോൾ പണലഭ്യതയെ കൂടുതലായി ബാധിച്ചിരിക്കുന്നത്. ഈ പ്രശ്നം ഇനിയും പരിഹരിച്ചിട്ടില്ല. രാജ്യത്ത് ആദ്യമായി, ഭവനവായ്പാസ്ഥാപനമായ ഡി.എച്ച്.എഫ്.എൽ. പാപ്പരത്തനടപടികളിലേക്ക് കടന്നിരിക്കുന്നു. ഏകദേശം 84,000 കോടി രൂപയുടെ ബാധ്യതയാണ് ഡി.എച്ച്.എഫ്.എല്ലിനുള്ളത്. പലിശനിരക്കുകൾ കുറച്ചതുകൊണ്ടുമാത്രം ഈ സ്ഥാപനങ്ങൾ രക്ഷപ്പെടില്ലെന്നതും ആർ.ബി.ഐ.ക്കുമുന്നിലെ പരിമിതിയാണ്. റിപ്പോ നിരക്ക് എത്രവരെ താഴ്ത്താമെന്ന് ഒക്ടോബറിലെ പണവായ്പാനയ പ്രഖ്യാപനത്തിനിടെയുയർന്ന ചോദ്യത്തിന് 'പരിധി നിശ്ചയിച്ചിട്ടില്ല' എന്നായിരുന്നു ആർ.ബി.ഐ. ഗവർണർ ശക്തികാന്തദാസിന്റെ മറുപടി.

from money rss http://bit.ly/37WJrNA
via IFTTT