121

Powered By Blogger

Tuesday, 3 December 2019

പാഠം 50: കറുത്ത അധ്യായം രചിച്ച് കാര്‍വി; ബ്രോക്കര്‍മാരുടെ ചതിയില്‍നിന്ന് എങ്ങനെ രക്ഷപ്പെടാം?

ഓഹരി വിപണിയുടെ ചരിത്രത്തിൽ ഒരുകറുത്ത അധ്യായംകൂടി. ഇടപാടുകാരുടെ നിക്ഷേപമെടുത്ത് കളിച്ച കാർവി സ്റ്റോ ബ്രോക്കിങ് ലിമിറ്റഡിനുമേൽ ഈയിടെയാണ് സെബിയുടെ പിടിവീണത്. നിക്ഷേപകരുടെ ഓഹരികൾ ഡീമാറ്റ് അക്കൗണ്ടിൽനിന്നെടുത്ത് പണയംവെച്ച് 1,096 കോടി രൂപ കാർവിയുടെ സഹോദര സ്ഥാപനമായ കാർവി റിയാൽറ്റി ലിമിറ്റഡിന് കൈമാറിയെന്നതാണ് പ്രധാന ആരോപണം. 2016 ഏപ്രിൽ ഒന്നുമുതൽ 2019 ഒക്ടോബർ 19വരെയാണ് സ്ഥാപനം ഇത്തരത്തിൽ കള്ള ഇടപാട് നടത്തിയത്. ചതിയിൽനിന്ന് എങ്ങനെ രക്ഷപ്പെടാം നിക്ഷേപകർ ആദ്യമായി ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും എടുക്കുമ്പോൾ നൽകുന്ന പവർ ഓഫ് അറ്റോർണിവെച്ചാണ് കാർവി ഇത്തരത്തിൽ ഓഫ് മാർക്കറ്റ് ഇടപാട് നടത്തിയത്. ക്ലൈന്റ് മാർസ്റ്റർ ലിസ്റ്റ് നിക്ഷേപൻ ആദ്യമായി ചെയ്യേണ്ടത് ക്ലൈന്റ് മാസ്റ്റർ ലിസ്റ്റ് (സിഎംഎൽ) പരിശോധിക്കുകയെന്നതാണ്. മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി ഉൾപ്പടെയുള്ള വിവരങ്ങൾ കൃത്യമായി അതിൽ നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഡീമാറ്റ് അക്കൗണ്ടിൽ വരവുവെയക്കുന്നതും പിൻവലിക്കുന്നതുമായ ഓഹരികളുടെ വിവരങ്ങൾ ഇ-മെയിൽവഴിയോ, എസ്എംഎസ് വഴിയോ അപ്പപ്പോൾ നിങ്ങൾക്ക് ലഭിക്കും. ദീർഘകാലം ഉപയോഗിക്കാതെ കിടക്കുകയാണെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് മരവിപ്പിക്കാൻ ഡെപ്പോസിറ്ററിക്ക് നിർദേശം നൽകാം. ഡിപിയിലുള്ള ഓഹരികളിൽനിന്ന് ലാഭവിഹിതമോ, ബോണസോ, സ്പ്ലിറ്റ് വഴി കൂടുതൽ ഓഹരികളോ ലഭിക്കുന്നതിന് ഇത് തടസ്സമാകില്ല. ഓഹരി ഇടപാട് വീണ്ടും നടത്താൻ തീരുമാനിക്കുമ്പോൾ മരവിപ്പിച്ചത് പിൻവലിച്ചാൽമതി. സ്റ്റേറ്റ്മെന്റുകൾ സ്ഥിരമായി പരിശോധിക്കുക നിങ്ങളുടെ ട്രേഡിങ് അക്കൗണ്ടിൽ കൂടുതൽ പണം സൂക്ഷിക്കാതിരിക്കുക. ബ്രോക്കർ നൽകുന്ന സ്റ്റേറ്റ്മെന്റ് പരിശോധിച്ച് അവശേഷിക്കുന്ന പണം എത്രയുണ്ടെന്ന് ഉറപ്പുവരുത്തുക. അതോടൊപ്പം ഓഹരികളും. വർഷത്തിലൊരിക്കലെങ്കിലും നിങ്ങൾക്ക് ഡീമാറ്റ് സ്റ്റേറ്റ്മെന്റ് ലഭിക്കും. മൂന്നുമാസത്തിലൊരിക്കൽ പണത്തിന്റെയും ഓഹരികളുടെയും സ്റ്റേറ്റ്മെന്റ് നൽകണമെന്ന് സെബി നിർദേശിച്ചിട്ടുണ്ട്. കൂടുതൽകാലം ബ്രോക്കറുടെ അക്കൗണ്ടിൽ പണമോ സെക്യൂരിറ്റികളോ സൂക്ഷിക്കരുതെന്നും നിർദേശമുണ്ട്. പണം അക്കൗണ്ട് ഉടമയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്കും ഓഹരി ഡീമാറ്റ് അക്കൗണ്ടിലേയ്ക്കും മാറ്റിയിരിക്കണം. ഓഫ്ലൈൻ ട്രേഡിന്റെ ഭാഗമായി ബ്രോക്കർക്ക് ഡെലിവറി സ്ലിപ്പ് ഒപ്പിട്ട് നൽകാതിരിക്കുക. ഓഹരി ബ്രോക്കറുടെ സാമ്പത്തികാരോഗ്യം പരിശോധിക്കുന്നതും നല്ലതാണ്. വിവരങ്ങൾ ലഭിക്കാൻ നിങ്ങളുടെ ഓഹരികൾ സൂക്ഷിക്കുന്ന എൻഎസ്ഡിഎൽ, സിഡിഎസ്എൽ എന്നീ ഡെപ്പോസിറ്ററികളുടെ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യുക. മൊബൈൽ ആപ്പ് വഴിയും രജിസ്റ്റർ ചെയ്യുന്നതിന് സൗകര്യമുണ്ട്. ഉദാഹരണത്തിന്, നിങ്ങളുടെ ഡീമാറ്റ് ഹോൾഡിങ്സ് വിവരങ്ങൾ അറിയാൻ സിഡിഎസ്എൽ ഈസി സൗകര്യമൊരുക്കിയിട്ടുണ്ട്. ഏതൊക്കെ കമ്പനികളുടെ എത്ര ഓഹരികൾ അക്കൗണ്ടിൽ ഉണ്ടെന്ന് മനസിലാക്കാൻ അതിലൂടെ കഴിയും. ഓഹരിയുടെ വില വിവരങ്ങൾ ഉണ്ടാകില്ല. ഇടപാട് നടന്നിട്ടുണ്ടെങ്കിൽ ഓരോമാസവും ഇല്ലെങ്കിൽ മൂന്നുമാസത്തിലൊരിക്കലും സ്റ്റേറ്റ്മെന്റും ലഭിക്കും. സമാനമായ സൗകര്യം എൻഎസ്ഡിഎൽഉം നൽകുന്നുണ്ട്. ആപ്പിലോ വെബ്സൈറ്റിലോ രജിസ്റ്റർ ചെയ്തവർക്ക് സ്പീഡ്-ഇ സൗകര്യത്തിലൂടെ ഈ വിവരങ്ങൾ ലഭിക്കും. ഇ-മെയിലിലും മാസത്തിലൊരിക്കലോ, മൂന്നുമാസംകൂടുമ്പോഴോ ഓഹരികളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ ലഭിക്കും. എൻഎസ്ഡിഎൽ, സിഡിഎസ്എൽ എന്നിവയുടെ ഡീമാറ്റ് അക്കൗണ്ടിലുള്ള ഓഹരികളുടെയും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെയും വിശദ വിവരങ്ങൾ കൺസോളിഡേറ്റഡ് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്(സിഎഎസ്)വഴി ലഭിക്കും. പവർ ഓഫ് അറ്റോർണി ഓഹരി ബ്രോക്കർ ഒരു ഇടനിലക്കാരൻ മാത്രമാണ്. ബ്രോക്കർക്ക് നിങ്ങൾ നൽകുന്ന നിർദേശപ്രകാരമാണ് ഓഹരികൾ വാങ്ങുന്നതും വിൽക്കുന്നതും. ഓഹരി വാങ്ങുന്നതിന് പവർ ഓഫ് അറ്റോർണി ആവശ്യമില്ല. എന്നാൽ വിൽക്കുന്നതിനുള്ള അധികാരം ബ്രോക്കർക്ക് കൈമാറുന്നത് പവർ ഓഫ് അറ്റോർണിവഴിയാണ്. അക്കൗണ്ട് തുടങ്ങുമ്പോൾന്നെ എല്ലാ ബ്രോക്കർമാരും പവർ ഓഫ് അറ്റോർണി ഒപ്പിട്ട് വാങ്ങിവെച്ചിട്ടുണ്ടാകും. ആവശ്യപ്പെട്ടില്ലെങ്കിലും ബ്രോക്കർക്ക് നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ടിലുള്ള ഓഹരി വിൽക്കാനോ പണയംവെയ്ക്കാനോ കഴിയുമെന്നുചുരുക്കം. ഓഹരി ബ്രോക്കറുടെ വിശ്വാസ്യതയ്ക്കാണ് ഇവിടെ പ്രസക്തി. പവർ ഓഫ് അറ്റോർണിയില്ലാതെയും ഓഹരി ഇടപാടുകൾ നടത്താവുന്നതാണ്. അതുപക്ഷേ, ശ്രമകരമാകും. അക്കൗണ്ട് ഉടമ ഡെലിവറി സ്ലിപ്പ് ഒപ്പിട്ട് നൽകിയാണ് പിഒഎ ഇല്ലാതെ ഓഹരി വിൽക്കാൻ കഴിയുക. അതുകൊണ്ടുതന്നെ ഈരീതി ആരും പരീക്ഷിക്കാറില്ല. ഓഹരി ബ്രൊക്കറെ മാറ്റാം സേവനം തൃപ്തികരമായി തോന്നുന്നില്ലെങ്കിൽ നിങ്ങൾക്ക് ബ്രോക്കറെ മാറ്റാം. ഇതിനായി നിലവിലുള്ള ബ്രോക്കറുടെ അടുത്ത് അപേക്ഷനൽകണം. അതിനായി ഏത് ബ്രോക്കറുടെ അക്കൗണ്ടിലേയ്ക്കാണോ മാറുന്നത് അവരുടെ അക്കൗണ്ട് വിവരങ്ങൾ വിശദമാക്കുന്ന ക്ലൈന്റ് മാസ്റ്റർ ലിസ്റ്റും(കൈവശമില്ലെങ്കിൽ ആവശ്യപ്പെട്ടാൽ ലഭിക്കും)നൽകണം. അവശേഷിക്കുന്ന ഡെലിവറി സ്ലിപ്പും കൈമാറേണ്ടിവരും. ഇങ്ങനെ ചെയ്താൽ ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ ഓഹരികൾ പുതിയ അക്കൗണ്ടിലേയ്ക്കുമാറും. ഓഹരികൾ ഭാഗികമായാണ് മാറ്റുന്നതെങ്കിൽ അതിന് പ്രത്യേക നിരക്കുകൾ ഈടാക്കും. എന്നാൽ അക്കൗണ്ട് ക്ലോസ് ചെയ്ത് മൊത്തമായാണ് മാറ്റുന്നതെങ്കിൽ ഒരുരൂപപോലും നിങ്ങൾ മുടക്കേണ്ടതില്ല. ഓഹിയിൽ നിക്ഷേപിക്കുമ്പോഴുള്ള റിസ്കിനെപറ്റിമാത്രമാണ് ഇതുവരെ നിക്ഷേപകർ ചർച്ച ചെയ്തിരുന്നത്. മികച്ച ബ്രോക്കറെ തിരഞ്ഞെടുക്കുന്നതിലും ഇനി കൂടുതൽ ശ്രദ്ധചെലുത്താം. Feedbacks to: antonycdavis@gmail.com How to get rid of brokers deception

from money rss http://bit.ly/2Y8HVnd
via IFTTT