121

Powered By Blogger

Tuesday, 3 December 2019

ക്രഡിറ്റ് കാര്‍ഡ് ബില്ലടച്ചില്ലെങ്കില്‍ നിങ്ങള്‍ നേരിടേണ്ടിവരിക ക്രിമിനല്‍ കേസ്

മുംബൈ: ക്രഡിറ്റ് കാർഡിന്റെ ബില്ലടച്ചില്ലെങ്കിൽ നിങ്ങൾ നേരിടേണ്ടിവരിക ക്രിമിനൽ കേസ്? ഐപിഒയ്ക്കുവേണ്ടി ഈയിടെ പുറത്തുവിട്ട പ്രൊസ്പക്ടസിൽ എസ്ബിഐ വ്യക്തമാക്കിയതാണ് കേസ് വിവരങ്ങൾ. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് സെക് ഷൻ 138 പ്രകാരം 19,201 കേസുകളാണ് കമ്പനി ഫയൽ ചെയ്തിട്ടുള്ളത്. 2007ലെ പെയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് നിയമം സെക് ഷൻ 25 പ്രകാരം 14,174 കേസുകളും നൽകിയിട്ടുണ്ട്. ആവശ്യത്തിന് പണമില്ലാതെ ചെക്ക് മടങ്ങുമ്പോൾ ചുമത്തുന്ന വകുപ്പാണ് സെക് ഷൻ 138. അക്കൗണ്ടിൽ പണമില്ലാതെ ഇലക്ട്രോണിക് ട്രാൻസ്ഫർ നടക്കാതെ വരുമ്പോൾ നൽകുന്ന കേസാണ് പെയമെന്റ് ആൻഡ് സെറ്റിൽമെന്റ് വകുപ്പുപ്രകാരമുള്ളത്. യഥാക്രമം 25.52 കോടിയും 72.6 കോടി രൂപയുമാണ് ഈകേസുകൾപ്രകാരം കമ്പനിക്ക് ലഭിക്കാനുള്ളത്. അതായത് ആദ്യവകുപ്പ് പ്രകാരം ചുമത്തിയിട്ടുള്ള കേസിലെതുക ശരാശരി 13,290 രൂപമാത്രമാണ്. രണ്ടാമത്തെ വകുപ്പുപ്രകാരമുള്ള കേസിലെ ശരാശരി തുകയാകട്ടെ 51,220 രൂപയുമാണ്. എത്ര ചെറിയതുകയായാലും പണ തിരിച്ചടയ്ക്കാതിരുന്നാൽ നിങ്ങൾ നേരിടേണ്ടിവരിക ക്രിമിനൽ കേസാണെന്ന് ചുരുക്കം. ക്രഡിറ്റ് കാർഡിലെ ബില്ലടയ്ക്കുന്നതിന് നൽകിയ ചെക്ക് മടങ്ങിയാലോ(നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്) ഇലക്ട്രോണിക് ട്രാൻസർഫർവഴിയുളള പണംകൈമാറൽ യഥാസമയം(പെയ്മന്റ് ആൻഡ് സെറ്റിൽമെന്റ് ആക്ട്) നടക്കാതിരുന്നാലോ 30 ദിവസത്തിനകം പണമടയ്ക്കണമെന്നാവശ്യപ്പെട്ട് ക്രഡിറ്റ് കാർഡ് കമ്പനി നോട്ടീസയയ്ക്കുകയാണ് സാധാരണ ചെയ്യുക. നോട്ടീസയച്ച് 15 ദിവസത്തിനകം പണം അടച്ചില്ലെങ്കിലാണ് ഈ വകുപ്പുകൾ പ്രകാരം കേസ് ഫയൽ ചെയ്യുക.

from money rss http://bit.ly/360GEBs
via IFTTT