121

Powered By Blogger

Thursday, 23 April 2020

ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നു

ഫ്രാങ്ക്ളിന് ടെംപിൾട്ടൺ ആറ് ഡെറ്റ് മ്യൂച്വൽ ഫണ്ടുകളുടെ പ്രവർത്തനം നിർത്തുന്നു. കോവിഡ് വ്യാപനത്തെതുടർന്ന് കടപ്പത്ര വിപണിയിൽ പ്രതിസന്ധി രൂക്ഷമായതിനെതടുർന്നാണ് നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനായി ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കുന്നത്. ഫ്രങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഡൈനാമിക് ആക്യുറൽ ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ക്രഡിറ്റ് റിസ്ക് ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഷോർട്ട് ടേം ഇൻകം പ്ലാൻ, ഫ്രങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ട് തുടങ്ങിയവയാണ് പ്രവർത്തനം നിർത്തുന്നത്. നിലവിൽ ഈ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആസ്തി 26,000 കോടി രൂപയാണ്. തീരുമാനപ്രകാരം ഏപ്രിൽ 24മുതൽ ഈ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനോ നിക്ഷേപം പിൻവലിക്കുന്നതിനോ കഴിയില്ല. അതേസമയം, ഓഹരി അധിഷ്ഠിത ഫണ്ടുകളിലേയ്ക്ക് മാറ്റാം. സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻവഴി പണം പിൻവലിക്കാനും അനുവദിക്കും. നിക്ഷേപകർക്ക് പരമാവധി നേട്ടം നേടിക്കൊടുക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ നടപടിയെന്ന് ഫ്രാങ്ക്ളിൻ ടെംപിൾടൺ വിശദീകരിച്ചു. ഫണ്ടുകളിലുള്ള ആസ്തി മികച്ച വിലയ്ക്ക് വിറ്റ് പണമാക്കുകയാണ് ചെയ്യുക. ഫണ്ടുകളുടെ മൂല്യം ഇടിയാനിടയാക്കുമെന്നതിനാൽ കനത്ത സമ്മർദംമൂലമുള്ള വില്പനയ്ക്ക് തയ്യാറാകുകയില്ല. നിക്ഷേപിച്ച കടപ്പത്രങ്ങളുടെ കാലാവധി പൂർത്തിയാകുന്നമുറയ്ക്ക് യൂണിറ്റ് ഉടമകൾക്ക് പണം നൽകും. ലോ ഡ്യൂറേഷൻ, ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ നിക്ഷേപം നടത്തിയിട്ടുള്ളത് കാലാവധി കുറഞ്ഞ കടപ്പത്രങ്ങളിലുംമറ്റുമാണ്. അതുകൊണ്ടുതന്നെ വൈകാതെ നിക്ഷേപകർക്ക് പണംതിരികെ ലഭിച്ചേക്കും. സ്ഥിര നിക്ഷേപ പദ്ധതികളിൽതന്നെ മികച്ച നേട്ടം നൽകിവന്നിരുന്ന ഈ ഫണ്ടുകളിൽ നിരവധി ചെറുകിട നിക്ഷേപകരും അതിസമ്പന്നരും നിക്ഷേപം നടത്തിയിരുന്നു. മൂന്നുവർഷത്തിൽകൂടുതൽകാലം നിക്ഷേപം നിലനിർത്തിയാൽ ആദായനികുതി ആനുകൂല്യം ലഭിക്കുമെന്നതും ഇത്തരം ഫണ്ടുകളിലേയ്ക്ക് നിക്ഷേപകരെ ആകർഷിച്ചു. കടപ്പത്രവിപണിയിൽ പണമാക്കൽ എളുപ്പമല്ലാതാകുകയും അതേസമയം, നിക്ഷേപകർ വ്യാപകമായി പണം പിൻവലിക്കാൻ തുടങ്ങിയതുമാണ് ഫണ്ടുകളെ ബാധിച്ചത്.

from money rss https://bit.ly/2xL402v
via IFTTT

സെന്‍സെക്‌സില്‍ 499 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസത്തെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നഷ്ടം. നിക്ഷേപകർ ഓഹരികൾവിറ്റ് വ്യാപകമായി ലാഭമെടുത്തതാണ് വിപണിയിലെ ബാധിച്ചത്. സെൻസെക്സ് 499 പോയന്റ് നഷ്ടത്തിൽ 31,413ലും നിഫ്റ്റി 122 പോയന്റ് താഴന്ന് 9191ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 314 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 447 ഓഹരികൾ നഷ്ടത്തിലുമാണ്. സിപ്ല, സൺ ഫാർമ, ഹീറോ മോട്ടോർകോർപ്, ബ്രിട്ടാനിയ, കോൾ ഇന്ത്യ, എൽആൻഡ്ടി, ഒഎൻജിസി, എച്ച്സിഎൽ ടെക്, ടാറ്റ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സീ എന്റർടെയന്മെന്റ്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, വാഹനം, എഫ്എംസിജി തുടങ്ങിയ സൂചികകളെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3cGHMgK
via IFTTT

രണ്ടാഴ്ചകൊണ്ട് പോസ്റ്റുമാൻമാർവീട്ടിലെത്തിച്ചത് 344 കോടി രൂപ

ലോക്ഡൗണിൽ വീട്ടിലിരിക്കുന്നവരുടെ ബാങ്കിലുള്ള പണം വാതിൽപ്പടിക്കലെത്തിക്കുന്ന തപാൽവകുപ്പിന്റെ പദ്ധതി വൻഹിറ്റ്. ഏപ്രിൽ എട്ടുമുതൽ 21 വരെയുള്ള കാലയളവിൽ പോസ്റ്റുമാൻമാർ ദേശവ്യാപകമായി വീടുകളിലെത്തിച്ചത് 344 കോടി(3,44,17,55,716) രൂപ. ഇടപാടുകളിൽ ഉത്തർപ്രദേശാണ് മുന്നിൽ. കേരളത്തിന് ഏഴാംസ്ഥാനമാണ്. സംസ്ഥാനത്ത് തിരുവനന്തപുരമാണ് കൂടുതൽ തുക വീട്ടിലെത്തിച്ചത്. ലോക്ഡൗൺ കാലത്ത് സാധാരണക്കാർക്ക് ബാങ്കുകളിൽനിന്ന് പണം പിൻവലിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് പദ്ധതി ആവിഷ്കരിച്ചത്. ആധാറിൽ അക്കൗണ്ടുകൾ ബന്ധിപ്പിച്ചിട്ടുള്ള 93 ബാങ്കുകളിൽനിന്നാണ് ഇത്തരത്തിൽ വീട്ടുപടിക്കൽ പണം പിൻവലിക്കാനാവുക. പണം ആവശ്യമുള്ളവർ വിവരം തപാലോഫീസിൽ അറിയിച്ചാൽ സംവിധാനവുമായി പോസ്റ്റുമാൻ വീട്ടിലെത്തും. ആവശ്യമായ വിവരങ്ങൾ അദ്ദേഹം യന്ത്രത്തിൽ രേഖപ്പെടുത്തിക്കഴിഞ്ഞാൽ നിക്ഷേപകന്റെ ഫോണിലേക്ക് കോഡ് സംഖ്യവരും. ഇതുപയോഗിച്ചാണ് പണം പിൻവലിക്കുക. പ്രത്യേകം സർവീസ് ചാർജുകളില്ലെന്നതാണ് സവിശേഷത.

from money rss https://bit.ly/2Y2VMx5
via IFTTT

ഏഷ്യൻ അതിസമ്പന്നരില്‍ മുകേഷ് അംബാനി വീണ്ടും ഒന്നാമത്

മുംബൈ: ഏഷ്യയിലെ അതിസമ്പന്നരിൽ ആലിബാബ ഗ്രൂപ്പ് സ്ഥാപകൻ ജാക് മായെ പിന്തള്ളി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി വീണ്ടും ഒന്നാമതെത്തി. ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിൽ ഫെയ്സ് ബുക്ക് 9.9 ശതമാനം ഓഹരികൾ വാങ്ങിയതോടെ റിലയൻസ് ഓഹരികൾ ബുധനാഴ്ച പത്തുശതമാനത്തിലധികം നേട്ടമുണ്ടാക്കിയിരുന്നു. ഇതാണ് വിപണിമൂല്യത്തിൻറെ കണക്കിൽ മുകേഷ് അംബാനിയെ മുന്നിലെത്തിച്ചത്. ബ്ലൂംബർഗിൻറെ അതിസന്പന്നരുടെ പട്ടികയിൽ ലോകത്തിൽ 17-ാം സ്ഥാനത്താണ് മുകേഷ് അംബാനിയിപ്പോൾ. 4920 കോടി ഡോളറിൻറെ (3.74 ലക്ഷം കോടി രൂപ) വിപണിമൂല്യമാണ് അദ്ദേഹത്തിനുള്ളത്. അതേസമയം, ജാക് മായ്ക്ക് 4600 കോടി ഡോളറിൻറെ (3.5 ലക്ഷം കോടി രൂപ) ആസ്തിയാണുള്ളത്. ആഗോള സന്പന്നരുടെ പട്ടികയിൽ ജാക് മാ 19 -ാം സ്ഥാനത്താണിപ്പോൾ. ഫെയ്സ് ബുക്കുമായുള്ള ഇടപാടിനുശേഷം മുകേഷ് അംബാനിയുടെ വിപണിമൂല്യത്തിൽ 470 കോടി ഡോളറിൻറെ (35,800 കോടി രൂപ) വർധനയാണ് രേഖപ്പെടുത്തിയത്. 2014-ൽ വാട്സാപ്പിനെ ഏറ്റെടുത്തശേഷം ഫെയ്സ് ബുക്ക് നടത്തുന്ന ഏറ്റവുംവലിയ നിക്ഷേപമാണ് ജിയോയിലേത്. കന്പനിയുടെ ഇന്ത്യയിലെ ഏറ്റവുംവലിയ നിക്ഷേപവും. കോവിഡ് മഹാമാരിയുടെ വ്യാപനത്തെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിലുണ്ടായ ഇടിവിൽ മുകേഷ് അംബാനിയുടെ ആസ്തിയിൽ രണ്ടു മാസംകൊണ്ട് 32 ശതമാനത്തോളം ഇടിവുണ്ടായിരുന്നു. വ്യാഴാഴ്ച 1371.50 രൂപ നിരക്കിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3bv314W
via IFTTT

Anjaam Pathiraa Digital Premiere Date Is Out!

Anjaam Pathiraa Digital Premiere Date Is Out!
Anjaam Pathiraa, the Kunchacko Boban starrer is one of the biggest hits of the Malayalam film industry in recent times. The movie, which is directed by the popular young filmmaker Midhun Manuel Thomas had equally impressed the audiences and critics. As

* This article was originally published here

ആത്മവിശ്വാസത്തോടെ വിപണി: സെന്‍സെക്‌സ് 484 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കോവിഡ് ഭീതിക്കിടയിലും ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 484 പോയന്റ് നേട്ടത്തിൽ 31,863ലും നിഫ്റ്റി 127 പോയന്റ് ഉയർന്ന് 9314ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ ഐടി സൂചികയാണ് മികച്ചനേട്ടമുണ്ടാക്കിയത്. സൂചിക 4.85ശതമാനം ഉയർന്നു. ബിഎസ്ഇ ടെക്, ബാങ്കെക്സ്, ഫിനാൻസ് സൂചികകൾ യഥാക്രമം 3.93 ശതമാനവും 3.39ശതമാനവും 2.31ശതമാനവും നേട്ടമുണ്ടാക്കി. കൊട്ടക് മഹീന്ദ്ര, ടിസിഎസ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, ഒഎൻജിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഹിൻഡാൽകോ, ഐഷർ മോട്ടോഴ്സ്, വിപ്രോ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ടൈറ്റാൻ കമ്പനി, ഹിന്ദുസ്ഥാൻ യുണിലിവർ, എൻടിപിസി, ഗ്രാസിം, എൽആൻഡ്ടി, ഹീറോ മോട്ടോർകോർപ്, ഭാരതി എയർടെൽ, എസ്ബിഐ, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. വിപണിയിൽ ആത്മവിശ്വാസം നിലനിർത്തുന്നതിന് സർക്കാർ വീണ്ടും ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സൂചികകൾ നേട്ടമുണ്ടാക്കിയത്.

from money rss https://bit.ly/2S2GPr9
via IFTTT

മ്യൂച്വല്‍ ഫണ്ട് നിക്ഷേപം പണയംവെച്ചും വായ്പനേടാം

മ്യൂച്വൽ ഫണ്ട് നിക്ഷേപകനാണോ നിങ്ങൾ? അത്യാവശ്യമായി പണം വേണ്ടിവന്നാൽ ഫണ്ട് നിക്ഷേപം പണയംവെച്ചും നിങ്ങൾക്ക് വായ്പ നേടാം. സ്വർണം, ഓഹരി, മറ്റ് ആസ്തികൾ എന്നിവ പണയം വെച്ച് വായ്പയെടുക്കുന്നതുപോലെതന്നെയാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്മേലും കടമെടുക്കുന്നത്. ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയെല്ലാം മ്യൂച്വൽ ഫണ്ട് നിക്ഷേപം പണയമായി സ്വീകരിക്കും. ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു(എൻഎവി)അടിസ്ഥാനമാക്കിയാകും പണംവായ്പ നൽകുക. നിലവിലെ എൻഎവിയുടെ 50ശതമാനംവരെ വായ്പയായി ലഭിക്കും. ചാഞ്ചാട്ടംകുറവായ ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപം പണയംവെച്ചാൽ ഇതിൽകൂടുതൽ തുക വായ്പയായി ലഭിക്കും.

from money rss https://bit.ly/2Vvn91h
via IFTTT

കോവിഡ്: ഇപിഎഫില്‍നിന്ന് 15 ദിവസംകൊണ്ട് പിന്‍വലിച്ചത് 1954 കോടി രൂപ

പ്രധാൻമന്ത്രി ഗരീഖ് കല്യാൺ യോജന പ്രകാരം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽനിന്ന് 15 ദിവസംകൊണ്ട് ജീവനക്കാർ പിൻവലിച്ചത് 1954 കോടി രൂപ. കോവിഡ് വ്യാപനത്തെതുടർന്ന് ഇപിഎഫിൽനിന്ന് പണം പിൻവലിക്കാൻ അനുമതി നൽകിയതിനെതുടർന്നാണ് ഇത്രയും തുക ചുരുങ്ങിയ കാലയളവിനുള്ളിൽ പിൻവലിച്ചത്. 6.06 ലക്ഷം അപേക്ഷകളാണ് ഈകാലയളവിൽ പണംപിൻവലിക്കാനായി ഓൺലൈനിൽ ലഭിച്ചത്. ലഭിച്ച അപേക്ഷകൾ പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ച് മൂന്നുദിവസത്തിനുള്ളിൽ തീർപ്പാക്കിയതായി ഇപിഎഫ്ഒ പറയുന്നു. കോവിഡ് മൂലം അടച്ചിട്ടിരിക്കുന്നതിനാൽ കുറച്ചുജീവനക്കാരെവെച്ചാണ് ഇത്രയും അപേക്ഷകൾ പരിഗണിച്ചത്. മുന്നുമാസത്തെ ശമ്പളത്തിനുതുല്യമായതുകയോ ആവശ്യപ്പെടുന്നതുകയോ അക്കൗണ്ടിൽ അവശേഷിക്കുന്ന തുകയുടെ 75ശതമാനമോ ഏതാണ് കുറവ് അതാണ് അനുവദിച്ചത്. തിരിച്ചടയ്ക്കേണ്ടാത്ത തുകയാണിത്.

from money rss https://bit.ly/2VwIwz6
via IFTTT

ജന്‍ധന്‍ അക്കൗണ്ടിലെത്തിയത് കോടികള്‍; മൊത്തംനിക്ഷേപം 1.28 ലക്ഷം കോടിയായി

ന്യൂഡൽഹി: ഒരിടവേളയ്ക്കുശേഷംഏപ്രിൽമാസത്തെ ആദ്യ ആഴ്ചയിൽ ജൻധൻ അക്കൗണ്ടുകളിൽ കോടികളുടെ നിക്ഷേപമെത്തി. ഏപ്രിൽ എട്ടിന് അവസാനിച്ച ആഴ്ചയിലെ കണക്കുപ്രകാരം 1.28 ലക്ഷം കോടി രൂപയാണ് ജൻധൻ അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം. കൃത്യമായി പറഞ്ഞാൽ 38.12 കോടി ജൻധൻ അക്കൗണ്ടുകളിലായി 1,27,748.43 കോടിരൂപയുടെ നിക്ഷേപമാണ് ഏപ്രിൽ എട്ടിലെ കണക്കുപ്രകാരം ഉണ്ടായിരുന്നത്.മാർച്ച് നാലിലെ കണക്കുപ്രകാരം 1.18 ലക്ഷം കോടി രൂപയായിരുന്ന ഈ അക്കൗണ്ടുകളിലുണ്ടായിരുന്ന മൊത്തം തുക. അടുത്തകാലത്തൊന്നും ജൻധൻ അക്കൗണ്ടുകളിൽ ഇത്രയും തുക എത്തിയിട്ടില്ലന്ന് ബാങ്കിങ് മേഖലിയിൽനിന്നുള്ളവർ പറയുന്നു.അടച്ചിടൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതിനെതുടർന്നാണ് സർക്കാർ ജൻധൻ അക്കൗണ്ടിലേയ്ക്ക് പണം നൽകിയത്. പ്രധാൻമനന്ത്രി ഗരീബ് കല്യാൺ പാക്കേജുപ്രകാരം കഴിഞ്ഞമാസം 9,930 കോടി രൂപയാണ് വനിതകളുടെ 19.86 കോടി ജൻധൻ അക്കൗണ്ടുകളിലെത്തിയത്. ഈ പണംപിൻവലിക്കാൻ ജനങ്ങൾ വൻതോതിലാണ് ബാങ്കുകളുടെ ശാഖകളിലെത്തിയത്. പണമെടുത്തില്ലെങ്കിൽ നിക്ഷേപിച്ചതുക സർക്കാർ പിൻവലിക്കുമെന്ന് അഭ്യൂഹം പരന്നതായിരുന്നു കാരണം.മെയിലും ജൂണിലും 500 രൂപവീതം വനിതകളുടെ ജൻധൻ അക്കൗണ്ടിൽ സർക്കാർ നിക്ഷേപിക്കും.

from money rss https://bit.ly/34YVHMs
via IFTTT

യെസ് ബാങ്കിനെ രക്ഷിക്കാനിറങ്ങിയ സ്വകാര്യ ബാങ്കുകള്‍ ദൗത്യത്തില്‍നിന്ന്‌ പിന്മാറുന്നു

മുംബൈ: യെസ് ബാങ്കിനെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാനായി സർക്കാർ കൊണ്ടുവന്ന പദ്ധതി പ്രകാരം നിക്ഷേപം നടത്തിയ സ്വകാര്യ ബാങ്കുകളിൽ പലതും ഇതിനകം ഭാഗികമായി ഓഹരികൾ വിറ്റൊഴിഞ്ഞു. മാർച്ച് 17നും 31നും ഇടയിലാണ് സ്വകാര്യബാങ്കുകൾ ഓഹരികൾ വിറ്റത്. ഫെഡറൽ ബാങ്ക് യെസ് ബാങ്കിന്റെ 5.86 കോടി ഓഹരികളാണ് ഇതിനിടയിൽ വിറ്റത്. കൊട്ടക് മഹീന്ദ്ര ബാങ്ക് 4.72 കോടി ഓഹരികളും ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 4.02 കോടി ഓഹരികളും ഈകാലയളവിൽ വിറ്റ് നിക്ഷേപം പിൻവലിച്ചു. ഇതോടെ യെസ് ബാങ്കിൽ ഫെഡറൽ ബാങ്കിന്റെ ഓഹരി വിഹിതം അരശതമാനത്തോളം കുറഞ്ഞ് 1.92ശതമാനമായി. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ വിഹതിം 3.61ശതമാനമായും ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റേത് 1.67ശതമാനമായും കുറഞ്ഞു. അതേസമയം, പ്രധാന നിക്ഷേപകരായ എസ്ബിഐ, ആക്സിസ് ബാങ്ക്, ബന്ധൻ ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവർ ഓഹരികളൊന്നും വിറ്റൊഴിഞ്ഞിട്ടില്ല. ഐസിഐസിഐ ബാങ്കാകട്ടെ ഈകാലയളവിൽ 78,300 ഓഹരികൾ വാങ്ങുകയും ചെയ്തു. നിലവിൽ 7.97ശതമാനമാണ് ഐസിഐസിഐയുടെ വിഹിതം. യെസ് ബാങ്കിനെ പ്രതിസന്ധിയിൽനിന്ന് രക്ഷിക്കാൻ എസ്ബിഐ അവതരിപ്പിച്ച പദ്ധതി മാർച്ച് 13നാണ് കേന്ദ്ര സർക്കാർ അംഗീകരിച്ചത്. ഇതുപ്രകാരം എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബന്ധൻ ബാങ്ക്, ഫെഡറൽ ബാങ്ക്, ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക് തുടങ്ങിയവ 10,000 കോടി രൂപ നിക്ഷേപിക്കണം. മൂന്നുവർഷം ഒരുഓഹരിപോലും പിൻവലിക്കില്ലെന്ന് എസ്ബിഐ ചെയർമാൻ രജനിഷ് കുമാർ മാർച്ച് 17ന് നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. യെസ് ബാങ്കിന്റെ ആസ്തി ഭദ്രത നിലനിർത്താനായിരുന്നു ഈതീരുമാനം.

from money rss https://bit.ly/2KqtPrb
via IFTTT