121

Powered By Blogger

Thursday, 23 April 2020

യെസ് ബാങ്കിനെ രക്ഷിക്കാനിറങ്ങിയ സ്വകാര്യ ബാങ്കുകള്‍ ദൗത്യത്തില്‍നിന്ന്‌ പിന്മാറുന്നു

മുംബൈ: യെസ് ബാങ്കിനെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാനായി സർക്കാർ കൊണ്ടുവന്ന പദ്ധതി പ്രകാരം നിക്ഷേപം നടത്തിയ സ്വകാര്യ ബാങ്കുകളിൽ പലതും ഇതിനകം ഭാഗികമായി ഓഹരികൾ വിറ്റൊഴിഞ്ഞു. മാർച്ച് 17നും 31നും ഇടയിലാണ് സ്വകാര്യബാങ്കുകൾ ഓഹരികൾ വിറ്റത്. ഫെഡറൽ ബാങ്ക് യെസ് ബാങ്കിന്റെ 5.86 കോടി ഓഹരികളാണ് ഇതിനിടയിൽ വിറ്റത്. കൊട്ടക് മഹീന്ദ്ര ബാങ്ക് 4.72 കോടി ഓഹരികളും ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 4.02 കോടി ഓഹരികളും ഈകാലയളവിൽ വിറ്റ് നിക്ഷേപം പിൻവലിച്ചു. ഇതോടെ യെസ് ബാങ്കിൽ ഫെഡറൽ ബാങ്കിന്റെ ഓഹരി വിഹിതം അരശതമാനത്തോളം കുറഞ്ഞ് 1.92ശതമാനമായി. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ വിഹതിം 3.61ശതമാനമായും ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റേത് 1.67ശതമാനമായും കുറഞ്ഞു. അതേസമയം, പ്രധാന നിക്ഷേപകരായ എസ്ബിഐ, ആക്സിസ് ബാങ്ക്, ബന്ധൻ ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവർ ഓഹരികളൊന്നും വിറ്റൊഴിഞ്ഞിട്ടില്ല. ഐസിഐസിഐ ബാങ്കാകട്ടെ ഈകാലയളവിൽ 78,300 ഓഹരികൾ വാങ്ങുകയും ചെയ്തു. നിലവിൽ 7.97ശതമാനമാണ് ഐസിഐസിഐയുടെ വിഹിതം. യെസ് ബാങ്കിനെ പ്രതിസന്ധിയിൽനിന്ന് രക്ഷിക്കാൻ എസ്ബിഐ അവതരിപ്പിച്ച പദ്ധതി മാർച്ച് 13നാണ് കേന്ദ്ര സർക്കാർ അംഗീകരിച്ചത്. ഇതുപ്രകാരം എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബന്ധൻ ബാങ്ക്, ഫെഡറൽ ബാങ്ക്, ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക് തുടങ്ങിയവ 10,000 കോടി രൂപ നിക്ഷേപിക്കണം. മൂന്നുവർഷം ഒരുഓഹരിപോലും പിൻവലിക്കില്ലെന്ന് എസ്ബിഐ ചെയർമാൻ രജനിഷ് കുമാർ മാർച്ച് 17ന് നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. യെസ് ബാങ്കിന്റെ ആസ്തി ഭദ്രത നിലനിർത്താനായിരുന്നു ഈതീരുമാനം.

from money rss https://bit.ly/2KqtPrb
via IFTTT