121

Powered By Blogger

Wednesday, 7 January 2015

പ്രതിഭ കുവൈത്ത് സാഹിത്യ ചര്‍ച്ച








പ്രതിഭ കുവൈത്ത് സാഹിത്യ ചര്‍ച്ച


Posted on: 08 Jan 2015


കുവൈത്ത്: പ്രതിഭ കുവൈത്ത് ഫഹഹീലില്‍ വെച്ച് 44-ാമത് പ്രതിമാസ സാഹിത്യ ചര്‍ച്ച നടത്തി. പ്രേമന്‍ ഇല്ലത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡിസംബര്‍ ലക്കത്തെ ലിറ്റില്‍ മാസികയായ 'നഹ്ല' യുടെ പ്രകാശനം പ്രശസ്ത കഥാകൃത്ത് ബാബു കുഴിമറ്റം എഡിറ്ററായ ജവാഹര്‍.കെ.എഞ്ചിനീയര്‍ക്ക് കോപ്പി നല്‍കി നിര്‍വ്വഹിച്ചു.

അബ്ദുല്ലത്തീഫ് നീലേശ്വരം, ചുനക്കര രാജപ്പന്‍, പ്രവീണ്‍ കൃഷ്ണ, ഹരി പറവൂര്‍, വി.ജി.രാജന്‍, എബ്രഹാമിട്ടിക്കടവില്‍, ബെസ്സി കടവില്‍, പി.എന്‍.കൃഷ്ണന്‍ കുട്ടി, ഗിരിമന്ദിരം ശശികുമാര്‍, കെ.എം.റിയാസ്, ശാന്തന്‍ ചെട്ടികാട് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചു.

ജനവരി ലക്കത്തെ ലിറ്റില്‍ മാസികയിലേക്കുള്ള സൃഷ്ടികള്‍ ജനവരി 12 നു മുന്‍പായി ുൃമവേശയവമസം@േഴാമശഹ.രീാ, ുൃമവേശയവമസം@്യേമവീീ.രീാ എന്നീ വിലാസങ്ങളിലേക്ക് അയക്കാവുന്നതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്:


ജവാഹര്‍.കെ.എഞ്ചിനീയര്‍ - 9940 4146, 9725 8308

അബ്ദുല്ലത്തീഫ് നീലേശ്വരം - 6557 5267











from kerala news edited

via IFTTT

പച്ചക്കറികൃഷി വിളവെടുപ്പു നടന്നു











Story Dated: Thursday, January 8, 2015 02:10


കൊല്ലം: അന്യസംസ്‌ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പച്ചക്കറി ഉപയോഗിക്കുന്നതുമൂലം മലയാളികള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്തു വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള മാനസികാവസ്‌ഥയിലേക്ക്‌ എത്തിച്ചേരാന്‍ മലയാളി സമൂഹം സജ്‌ജമായതായി കെ.എന്‍. ബാലഗോപാല്‍ എം.പി. പറഞ്ഞു. ജില്ലാപഞ്ചായത്തിന്റെയും കാര്‍ഷികവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ ജയിലില്‍ ആരംഭിച്ച പച്ചക്കറി കൃഷി വിളവെടുപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ കൃഷി വ്യാപകമാക്കിയതോടെ വിഷരഹിതപച്ചക്കറിയുടേയും നെല്ലിന്റേയും ഉല്‍പ്പാദനം വര്‍ധിച്ചതായി ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌. ജയമോഹന്‍ പറഞ്ഞു. ജില്ലാ ജയില്‍ സൂപ്രണ്ട്‌ എ.എ. ഹമീദ്‌ അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത്‌ വികസന സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ബിജു കെ. മാത്യു, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി കെ. അനില്‍കുമാര്‍, ജയില്‍ ഡി,ഐ.ജി. ബി. പ്രദീപ്‌ , പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മീരാ സേനന്‍, കൃഷി ഡെപ്യൂട്ടി ഡയറക്‌ടര്‍ ഗിരിജകുമാരി, ഡെപ്യൂട്ടി സൂപ്രണ്ട്‌ ബാബുജി എന്നിവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT

ബുദ്ധിമാന്ദ്യമുള്ള വിദ്യര്‍ഥിക്ക്‌ മത്സരിക്കാന്‍ അനുമതി നല്‍കിയില്ലെന്ന്‌ പരാതി











Story Dated: Thursday, January 8, 2015 02:10


ചവറ: ബുദ്ധിമാന്ദ്യത്തിന്റെ പേരില്‍ ചിത്രരചനയില്‍ കഴിവ്‌ തെളിയിച്ച എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിക്ക്‌ സ്‌കൂള്‍ അധികൃതര്‍ ഭൃഷ്‌ട് കല്‌പിച്ചതായി പരാതി. താന്‍ വരച്ച ചിത്രങ്ങളുടെ ശേഖരവുമായി വടക്കുംതല എസ്‌.എന്‍.പി.എം.എച്ച്‌.എസിലെ വിദ്യാര്‍ഥി നവീന്‍കുട്ടന്‍ ജില്ലാ കലോത്സവം നടക്കുന്ന വേദിക്കു സമീപത്തെ ബി.ആര്‍.സിയില്‍ എത്തി.


കുട്ടിക്കാലം മുതലെ നവീന്‍കുട്ടന്‍ ചിത്രങ്ങള്‍ വരയ്‌ക്കുമായിരുന്നു. കുട്ടിയുടെ കഴിവ്‌ സ്‌കൂള്‍ അധികൃതര്‍ തിരിച്ചറിഞ്ഞെങ്കിലും അവഗണിയ്‌ക്കുകയായിരുന്നു. ചവറ സബ്‌ ജില്ലാ കലോത്സവത്തിനു നവീന്റെ പേരുകൂടി ഉള്‍പ്പെടുത്തണമെന്ന്‌ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടങ്കിലും ഐ.ഇ.ഡി.സി കലോത്സവത്തില്‍ മത്സരിച്ചാല്‍ മതിയെന്ന നിലപാടായിരുന്നു സ്‌കൂള്‍ അധികൃതര്‍ക്ക്‌. ചവറയുടെ മണ്ണില്‍ ജില്ലാ റവന്യൂ കലോത്സവം വിരുന്നെത്തിയപ്പോള്‍ അതില്‍ ഭാഗമാകാന്‍ പറ്റാത്തതിന്റെ ദുഃഖത്തിലാണ്‌ നവീന്‍കുട്ടന്‍.










from kerala news edited

via IFTTT

ശുദ്ധജല പദ്ധതിക്ക്‌ പൈപ്പിടല്‍: ഫോണുകളും ഇന്റര്‍നെറ്റുംനിശ്‌ചലമായി











Story Dated: Thursday, January 8, 2015 02:12


ഇരിങ്ങാലക്കുട:ശുദ്ധജല പദ്ധതിക്ക്‌ പൈപ്പിട്ടതിനെ തുടര്‍ന്ന്‌ ബി.എസ്‌.എന്‍.എല്‍. കേബിളുകള്‍ മുറിഞ്ഞ്‌ പല പ്രദേശങ്ങളിലും നിശ്‌ചലമായ ടെലിഫോണുകളും ഇന്റര്‍നെറ്റും ഇതുവരെയും അധികൃതര്‍ നേരെയാക്കിയില്ലെന്ന്‌ ആക്ഷേപം. ഗ്രാമീണമേഖലയില്‍ കാട്ടൂര്‍ പഞ്ചായത്തിലെ താണിശ്ശേരി ഉള്‍പ്പടെയുള്ള കിഴക്കന്‍ പ്രദേശങ്ങളിലും വെള്ളാങ്കല്ലൂര്‍ എക്‌സ്‌ചേഞ്ചിന്‌ കീഴില്‍ അരിപ്പാലം കല്‍പ്പറമ്പ്‌ മേഖലയിലുമാണ്‌ ഫോണുകള്‍ ദിവസങ്ങളായി നിശ്‌ചലമായിരിക്കുന്നതെന്ന്‌ നാട്ടുകാര്‍ പരാതിപ്പെട്ടു.


ശുദ്ധജല പദ്ധതിക്കായി റോഡരികില്‍ കാനതാഴ്‌ത്തിയതിനെ തുടര്‍ന്നാണ്‌ കേബിളുകള്‍ പല സ്‌ഥലങ്ങളിലും മുറിഞ്ഞത്‌. കുടിവെള്ള പദ്ധതിക്കായി കാനയെടുക്കുന്ന സമയത്ത്‌ ടെലിഫോണ്‍ കേബിളുകളുടെ സുരക്ഷക്കായി അധികൃതര്‍ മുന്‍കരുതലെടുക്കുകയോ ശ്രദ്ധിക്കുകയോ ചെയ്‌തില്ലെന്നും ആക്ഷേപമുണ്ട്‌. പൈപ്പിട്ട്‌ കാന ഉടന്‍ തന്നെ മണ്ണിട്ടു മൂടിയതിനാല്‍ കേബിളുകള്‍ മുറിഞ്ഞത്‌ കണ്ടെത്താന്‍ ബുദ്ധിമുട്ടായിരിക്കുകയാണ്‌. അതിനുപുറമെ പലയിടങ്ങളിലും റോഡ്‌ ടാറിങ്ങിനായി മെറ്റലിട്ടതും പ്രശ്‌നം രൂക്ഷമാക്കി.










from kerala news edited

via IFTTT

രണ്ട്‌ കൊലക്കേസിലും ഒരു കൊലപാതകശ്രമ കേസിലുമായി മൂന്നുപേര്‍ അറസ്‌റ്റില്‍











Story Dated: Thursday, January 8, 2015 02:12


തൃപ്രയാര്‍: രണ്ട്‌ കൊലക്കേസിലും ഒരു കൊലപാതകശ്രമ കേസിലുമായി മൂന്നുപ്രതികളെ ഇരിങ്ങാലക്കുട ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തില്‍ പോലീസ്സംഘം അറസ്‌റ്റുചെയ്‌തു. അത്തു എന്നും ഉണ്ടക്കണ്ണന്‍ എന്നും അറിയപ്പെടുന്ന വലപ്പാട്‌ വട്ടപ്പരത്തി തോട്ടാരത്ത്‌ നിഖില്‍ (24), കെ.ടി.എന്നും തൊരപ്പന്‍ എന്നും അറിയപ്പെടുന്ന വട്ടപ്പരത്തി കിഴക്കേപ്പാട്ട്‌ സലീഷ്‌ (24), വലപ്പാട്‌ പയച്ചോട്‌ സ്വദേശി ഷിനോജ്‌ (മുത്തു-20) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.


ഇവരില്‍ സലീഷും ഷിനോജും ബംഗളുരുവില്‍ ജാക്‌സനെ കൊലപ്പെടുത്തി കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ പ്രതികളാണ്‌. ഷിനോജ്‌ അന്തിക്കാട്‌ പോലീസ്സ്റ്റേഷന്‍ പരിധിയിലെ മുറ്റിച്ചൂരില്‍ കഴിഞ്ഞ ഓണനാളില്‍ എതിരാളിയായ ഉണ്ണിക്കണ്ണനെന്നു കരുതി ബിസിനസുകാരനായ ജിതേഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ്‌. അത്തു എന്ന നിഖിലും മുറ്റിച്ചൂരിലെ കേസില്‍ ഉള്‍പ്പെട്ടയാളാണ്‌. അന്‍സില്‍ വധക്കേസില്‍ ഷിനോജിന്‌ പങ്കില്ല. മറ്റു രണ്ടുപേരും ഇതില്‍ പങ്കാളികളാണ്‌. അന്‍സില്‍ വധക്കേസില്‍ ഇതോടെ അറസ്‌റ്റിലായവരുടെ എണ്ണം 25 ആയി. 12 പേരെക്കൂടി പിടികിട്ടാനുണ്ട്‌. ഇവരില്‍ വിവേക്‌ എന്നയാള്‍ ഗള്‍ഫിലേക്ക്‌ കടന്നതായും സൂചനയുണ്ട്‌.


പോലീസ്‌ പറയുന്നത്‌: നേരത്തേ അറസ്‌റ്റുചെയ്യപ്പെട്ട അന്‍സില്‍ കൊലക്കേസിലെ പ്രതികളെ ചോദ്യംചെയ്‌തതില്‍നിന്ന്‌ മുറ്റിച്ചൂരില്‍ ജിതേഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌ അത്തു എന്ന നിഖിലും മുത്തു എന്ന ഷിനോജും ഉള്‍പ്പെട്ട സംഘമാണെന്ന്‌ അറിവായി. ബംഗളുരുവിലും തമിഴ്‌നാട്ടിലും ഒളിവിലായിരുന്ന പ്രതികളില്‍ അത്തു തിരുവനന്തപുരത്ത്‌ എത്തിയിട്ടുണ്ടെന്നറിഞ്ഞ്‌ ഷാഡോ പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. ഇയാളില്‍നിന്ന്‌ ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കെ.ടി. എന്ന സലീഷിനെയും മുത്തു എന്ന ഷിനോജിനെയും കരയാമുട്ടത്തുനിന്ന്‌ അറസ്‌റ്റുചെയ്യുകയായിരുന്നു. ഇവരെ ചോദ്യംചെയ്‌തതില്‍നിന്നാണ്‌ വിയ്യൂര്‍ പോലീസ്സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനായ ജാക്‌സനെ (23) ബംഗളുരുവില്‍വച്ച്‌ കൊലപ്പെടുത്തി കാട്ടില്‍ ഉപേക്ഷിച്ച വിവരം അറിയുന്നത്‌.


മുത്തു എന്ന ഷിനോജാണ്‌ ഈ കൊലപാതകത്തില്‍ പങ്കെടുത്തിട്ടുള്ളത്‌. ജാക്‌സനെ കാണാനില്ലെന്നുകാട്ടി പിതാവ്‌ ജെയിംസ്‌ നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ്‌ ഇയാള്‍ കൊല്ലപ്പെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന വിവരം പ്രതിയില്‍നിന്ന്‌ അറിയുന്നത്‌. ഇതോടെ മിസിങ്‌ കേസ്‌ കൊലക്കേസായി മാറി. അത്തു എന്ന നിഖിലിന്‌ അന്തിക്കാട്‌ പോലീസ്സ്റ്റേഷന്‍ പരിധിയില്‍ കൊലപാതക കേസും വലപ്പാട്‌ സ്‌റ്റേഷനില്‍ രണ്ട്‌ കൊലപാതകശ്രമ കേസും നിലവിലുണ്ട്‌.


കെ.ടി. എന്ന സലീഷിനെ മുക്കാല്‍ കിലോ കഞ്ചാവടക്കം പോലീസ്‌ നാലുമാസം മുമ്പ്‌ അറസ്‌റ്റുചെയ്‌തിരുന്നു. വലപ്പാട്‌ പോലീസ്സ്റ്റേഷന്‍ പരിധിയില്‍ രണ്ട്‌ കൊലപാതശ്രമ കേസും നിലവിലുണ്ട്‌. നേരത്തേ പിടികൂടിയ പ്രതികള്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നുവെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ രണ്ട്‌ കഞ്ചാവ്‌ ചില്ലറ വില്‌പനക്കാരെ 300 ഗ്രാം കഞ്ചാവുസഹിതം കഴിഞ്ഞ ഡിസംബറില്‍ പിടികൂടിയിരുന്നു. കോയമ്പത്തൂര്‍, ബംഗളുരു കേന്ദ്രീകരിച്ചിട്ടുള്ള അന്തര്‍സംസ്‌ഥാന മയക്കുമരുന്ന്‌ സംഘവുമായി ബന്ധമുള്ളവരാണ്‌ പ്രതികളെന്നും പോലീസ്‌ പറഞ്ഞു.


തൃശൂര്‍ റൂറല്‍ എസ്‌.പി. എന്‍. വിജയകുമാറിന്റെ നിര്‍ദേശാനുസരണം രൂപീകരിച്ച ഇരിങ്ങാലക്കുട ഡിവൈ.എസ്‌.പി. പി.എ. വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ചേര്‍പ്പ്‌ സി.ഐ. കെ.സി. സേതു, കൊടുങ്ങല്ലൂര്‍ സി.ഐ. കെ.ജെ. പീറ്റര്‍, വലപ്പാട്‌ എസ്‌.ഐ. കെ.ജി. ആന്റണി, എ.എസ്‌.ഐ. എം.പി. മുഹമ്മദ്‌ റാഫി, എസ്‌.സി.പി.ഒമാരായ എം.കെ. ജലീല്‍, സി.കെ. ബാബു, പി.കെ. റഫീക്‌, സി.പി.ഒമാരായ കെ. രാജേഷ്‌, ഐ.ആര്‍. ലിജു എന്നിവരും ഉണ്ടായിരുന്നു.










from kerala news edited

via IFTTT

പെരുന്നാളിനിടെ വധശ്രമം: രണ്ടുപേര്‍ പിടിയില്‍











Story Dated: Thursday, January 8, 2015 02:12


തൃശൂര്‍: നിരവധി കേസിലെ പ്രതിയായ ചാവക്കാട്‌ സ്വദേശി ശിവന്‍ ബഷീറിനെ (25) അരണാട്ടുകര പള്ളിപെരുന്നാളിനിടക്ക്‌ ആയുധം ഉപയോഗിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ സിറ്റി പോലീസ്‌ കമ്മിഷണര്‍ ജേക്കബ്‌ ജോബിന്റെ കീഴിലുള്ള ഷാഡോ പോലീസ്‌ പിടികൂടി.


തങ്ങളുടെ എതിര്‍ടീമില്‍പ്പെട്ട ശിവന്‍ ബഷീര്‍ അരണാട്ടുകര പള്ളി പെരുന്നാളിന്‌ എത്തിയിട്ടുണ്ട്‌ എന്ന വിവരമറിഞ്ഞ സംഘം മുന്‍വൈരാഗ്യമുള്ള അണ്ണന്‍ തമ്പിയുടെ നേതൃത്വത്തില്‍ ഇരുമ്പുപൈപ്പുകള്‍കൊണ്ട്‌ ശിവനെ അടിച്ചുവീഴ്‌ത്തി മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശിവന്‍ബഷീര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്‌. അറസ്‌റ്റിലായ വടൂക്കര സ്വദേശി റോയിയ്‌ക്ക് കൊലപാതകം അടക്കം ഈസ്‌റ്റ്, വെസ്‌റ്റ്, നെടുപുഴ, വിയ്യൂര്‍, ഒല്ലൂര്‍, പുതുക്കാട്‌, വരന്തരപ്പിള്ളി, ചേര്‍പ്പ്‌ എന്നിവിടങ്ങളിലായി ഇരുപതോളം കേസുകളുണ്ട്‌. രമേഷ്‌ അണ്ണന്‍തമ്പിക്ക്‌ കഞ്ചാവ്‌, കവര്‍ച്ച അടക്കം ഈസ്‌റ്റ്, വെസ്‌റ്റ്, വിയ്യൂര്‍ സ്‌റ്റേഷനുകളിലായി എട്ടോളം കേസുകളുണ്ട്‌.


പ്രതികളെ പിടിച്ച സംഘത്തില്‍ വെസ്‌റ്റ് സി.ഐ. ടി.ആര്‍. രാജേഷ്‌, ഷാഡോ പോലീസുകാരായ എസ്‌.ഐ. ഫിലിപ്പ്‌ വര്‍ഗീസ്‌, എ.എസ്‌.ഐ. എം.പി ഡേവിസ്‌, വി.ആര്‍. അന്‍സാര്‍, സീനിയര്‍ സി.പി.ഒ. എന്‍.ജി. സുവൃതകുമാര്‍, പി.എം. റാഫി, ആര്‍. ഗോപാലകൃഷ്‌ണന്‍, ടി.ഡി. ബിജു, സി.പി.ഒമാരായ ടി.വി. ജീവന്‍, പി.ആര്‍. പഴനി, സി.പി. ഉല്ലാസ്‌, എം.എസ്‌ .ലിഗേശ്‌ എന്നിവരുമുണ്ടായിരുന്നു.










from kerala news edited

via IFTTT

നഷ്ടം തുടരുന്നു; സെന്‍സെക്‌സ് 27000ന് താഴെ







നഷ്ടം തുടരുന്നു; സെന്‍സെക്‌സ് 27000ന് താഴെ


മുംബൈ: ഓഹരി വിപണികളില്‍ തകര്‍ച്ച തുടരുന്നു. സെന്‍സെക്‌സ് സൂചിക 78.64 പോയന്റ് താഴ്ന്ന് 26908.82ലും നിഫ്റ്റി സൂചിക 78.64 പോയന്റ് ഇടിഞ്ഞ് 8102.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1360 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1500 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.


ഭാരത് ഇലക്ട്രോണിക്‌സ്, അശോക് ലൈലാന്റ്, ബ്രിട്ടാനിയ. ടിവിഎസ് മോട്ടോര്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്പിസിഎല്‍, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, എന്‍എംഡിസി, ഭേല്‍, ഐസിഐസിഐ ബാങ്ക്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.











from kerala news edited

via IFTTT

വീണ്ടും ഇടിവ്: ക്രൂഡ് വില 50 ഡോളറിന് താഴെ







വീണ്ടും ഇടിവ്: ക്രൂഡ് വില 50 ഡോളറിന് താഴെ


സിംഗപ്പൂര്‍: ബ്രന്റ് ക്രൂഡ് വില വീണ്ടും താഴ്ന്ന് ബാരലിന് 49.92 ഡോളറിലെത്തി. അഞ്ചര വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വിലയിടിവിന് പിന്നാലെ തകര്‍ച്ചയുടെ പാതയില്‍തന്നെയാണ് ക്രൂഡ് വില. ഇന്നലെ ഒരവസരത്തില്‍ 50 ഡോളറിന് താഴെപോയെങ്കിലും ചെറിയതോതില്‍ തിരിച്ചുകയറിരുന്നു. എന്നാല്‍ വീണ്ടും താഴുന്ന സ്ഥിതിയാണ് വിപണിയില്‍ കാണുന്നത്.

ആഗോള വ്യാപാര വളര്‍ച്ച കുറഞ്ഞതും വിപണിയില്‍ എണ്ണ ലഭ്യത വര്‍ധിച്ചതുമാണ് തുടര്‍ച്ചയായി എണ്ണവിലയിടിയാന്‍ കാരണം. ലഭ്യത വര്‍ധിക്കുന്നതും ആവശ്യക്കാര്‍ കുറയുന്നതും എല്ലാ മേഖലകളിലെയും വളര്‍ച്ചയെ ബാധിക്കും. കൂടാതെ, എണ്ണവ്യവസായത്തില്‍ നിക്ഷേപിക്കുന്ന മൂലധനത്തിന് വേണ്ടത്ര 'റിട്ടേണ്‍' ലഭിക്കാത്തത് ആ മേഖലയില്‍ കൂടുതല്‍ വികസനത്തിനും സാധ്യത കുറയ്ക്കും.


യൂറോപ്യന്‍ വിപണിയില്‍ ഗ്രീസിന്റെ സാമ്പത്തികാവസ്ഥ കൂടുതല്‍ അരക്ഷിതമാകുമെന്ന ഭീതിയുമുണ്ട്. എല്ലാ ചെലവു ചുരുക്കവും വെട്ടിക്കുറച്ച് പണലഭ്യത കൂട്ടുമെന്നു പ്രഖ്യാപിച്ച ഇടതു ചായ്വുള്ള കക്ഷികള്‍ക്കാണ് ഗ്രീക്ക് തിരഞ്ഞെടുപ്പില്‍ വിജയസാധ്യത എന്ന വാര്‍ത്തകളാണ് യൂറോപ്യന്‍ വിപണിയെ ബാധിച്ചത്. ഗ്രീസിനു ലഭ്യമാക്കിയ യൂറോപ്യന്‍ വായ്പകള്‍ ഇതോടെ തിരിച്ചടവ് പ്രതിസന്ധിയില്‍ കുടുങ്ങുമെന്ന് യൂറോപ്യന്‍ ബാങ്കര്‍മാര്‍ ഭയക്കുന്നു.


എണ്ണവില കുറയുന്നത് ജീവിതച്ചെലവ് കുറയ്ക്കുമെന്ന വാദമുണ്ടെങ്കിലും എല്ലാ മേഖലയിലും വന്‍ മൂലധനം നിക്ഷേപിച്ചിട്ടുള്ള ഫണ്ട് മാനേജര്‍മാരും കോര്‍പ്പറേറ്റ് ഭീമന്മാരും ഇതിനെ മൊത്തം സാമ്പത്തിക മാന്ദ്യത്തിലേക്കു നയിക്കുന്ന പ്രതിഭാസമായാണ് കാണുന്നത്.











from kerala news edited

via IFTTT

മികച്ച പ്രകടനം: എച്ച്‌സിഎല്‍ ടെക് ജീവനക്കാര്‍ക്ക് നല്‍കുന്നത് ബെന്‍സ്‌







മികച്ച പ്രകടനം: എച്ച്‌സിഎല്‍ ടെക് ജീവനക്കാര്‍ക്ക് നല്‍കുന്നത് ബെന്‍സ്‌


മുംബൈ: മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ജീവനക്കാര്‍ക്ക് എച്ച്‌സിഎല്‍ ടെക്‌നോളജീസ് നല്‍കുന്നത് ബെന്‍സ് കാറ്. ബെന്‍സ് വേണ്ടാത്തവര്‍ക്ക് വിദേശത്തേയ്ക്ക് വിനോദയാത്ര നടത്താം. എല്ലാ ചെലവും കമ്പനി വഹിക്കും. 130 ഓളം ജീവനക്കാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ജീവനക്കാര്‍ക്ക് രണ്ട് വര്‍ഷമായി കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്ന് കമ്പനിയുടെ എച്ച് ആര്‍ വിഭാഗം പറയുന്നു. 2013 ല്‍ 70 ജീവനക്കാര്‍ക്ക് ബെന്‍സ് നല്‍കി. നിലവില്‍ 95,522 പേരാണ് എച്ച്‌സിഎല്‍ ടെക്‌നോളജീസില്‍ ജോലിചെയ്യുന്നത്.


ജോലി മികവിന്റെ അടിസ്ഥാനത്തില്‍ നിരവധി ഐടി കമ്പനികള്‍ ജീവനക്കാര്‍ക്ക് നിലവില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ഐ ഫോണ്‍, ഓണ്‍ലൈന്‍ കൂപ്പണുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടു. സൂറത്തിലെ കയറ്റുമതി സ്ഥാപനമായ ഹരേ കൃഷ്ണ ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കുന്നതിനായി കഴിഞ്ഞ വര്‍ഷം ചെലവഴിച്ചത് 45 കോടി രൂപയാണ്. കാറ്, സ്വര്‍ണം, ഫ് ളാറ്റ് എന്നിവയായിരുന്നു ആനുകൂല്യങ്ങള്‍.











from kerala news edited

via IFTTT

വിപണികളില്‍ നേരിയ നേട്ടം; സെന്‍സെക്‌സ് 27000ന് മുകളില്‍







വിപണികളില്‍ നേരിയ നേട്ടം; സെന്‍സെക്‌സ് 27000ന് മുകളില്‍


മുംബൈ: തകര്‍ച്ചയുടെ വ്യാപാരദിനത്തിനൊടുവില്‍ പ്രതീക്ഷയോടെ വിപണികള്‍ക്ക് തുടക്കം. സെന്‍സെക്‌സ് സൂചിക 16 പോയന്റ് നേട്ടത്തോടെ 27004ലും നിഫ്റ്റി ആറ് പോയന്റ് നേട്ടത്തോടെ 8134ലുമാണ് വ്യാപാരം നടക്കുന്നത്. 803 ഓഹരികള്‍ നേട്ടത്തിലും 403 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കോള്‍ ഇന്ത്യ, ടിസിഎസ്, സെസ സ്‌റ്റെര്‍ലൈറ്റ്, റിലയന്‍സ് തുടങ്ങിയവയാണ് നേട്ടത്തില്‍. ഭേല്‍, ടാറ്റ മോട്ടോഴ്‌സ്, പവര്‍ ഗ്രിഡ്, കെയിന്‍ ഇന്ത്യ തുടങ്ങിയവ നഷ്ടത്തിലുമാണ്.











from kerala news edited

via IFTTT

ഇന്ത്യയുടെ മഹത്ത്വം വിളിച്ചോതി പ്രവാസി സമ്മേളനത്തിന് തുടക്കം








ഇന്ത്യയുടെ മഹത്ത്വം വിളിച്ചോതി പ്രവാസി സമ്മേളനത്തിന് തുടക്കം


Posted on: 08 Jan 2015






ഗാന്ധിനഗര്‍: ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകവും സമ്പന്നമായ വൈജ്ഞാനിക പാരമ്പര്യവും അയവിറക്കി പതിമ്മൂന്നാമത് പ്രവാസി ഭാരതീയ സമ്മേളനം ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറില്‍ തുടങ്ങി. ഗുജറാത്ത്് സര്‍ക്കാറിന്റെ അഭിമാനസ്തംഭമായ ഗാന്ധിനഗറിലെ അതിവിശാലമായ മഹാത്മ മന്ദിര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ യുവ പ്രവാസി സമ്മേളനമാണ് ആദ്യദിനം നടന്നത്. സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും.

മോദി സര്‍ക്കാറിന്റെ നയപരിപാടികള്‍ പ്രവാസികള്‍ക്കുമുമ്പില്‍ അവതരിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമമാണ് ഈ സമ്മേളനത്തിന്റെ പ്രത്യേകത. 'മെയ്ക്ക് ഇന്‍ ഇന്ത്യ', സ്മാര്‍ട്ട്് സിറ്റി പദ്ധതികള്‍, നമാമിഗംഗ പദ്ധതി, തൊഴില്‍ നൈപുണ്യ വികസനം തുടങ്ങിയവയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. അതത് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിമാര്‍ നേരിട്ടെത്തിയാണ് പദ്ധതികള്‍ വിശദീകരിക്കുന്നത്. പ്രധാനമന്ത്രിയെ കൂടാതെ അഞ്ച് മന്ത്രിസഭാംഗങ്ങള്‍ മൂന്നുദിവസത്തെ മേളയില്‍ പങ്കെടുക്കുന്നുണ്ട്.


ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തില്‍ ചേര്‍ന്നും അതിന് സംഭാവനചെയ്തും ആഘോഷിച്ചും പങ്കാളികളാവാന്‍ യുവ പ്രവാസികളോട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആഹ്വാനംചെയ്തു. യുവ പ്രവാസിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. തുടര്‍ന്ന് 'ഭാരത് കൊ ജാനോ' (ഭാരതത്തെ അറിയൂ), 'ഭാരത് കൊ മാനോ' (ഭാരതത്തെ പിന്തുടരൂ) എന്നീ മുദ്രാവാക്യങ്ങളുള്ള രണ്ട് പ്ലീനറി സെഷനുകള്‍ നടന്നു. കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ ഉദ്ഘാടനംചെയ്ത രണ്ടാമത്തെ സെഷനില്‍ മുന്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ അഭിസംബോധനചെയ്തു.


മൂന്ന് സമകാലിക വിഷയങ്ങളാണ് ഈ സമ്മേളനം വിശകലനംചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ പ്രശ്‌നങ്ങളാണ് അവയില്‍ പ്രധാനപ്പെട്ടത്. ഇതിലേക്ക് ആറ് ഗള്‍ഫ് രാജ്യങ്ങളിലെ അംബാസഡര്‍മാരെ ക്ഷണിച്ചിട്ടുണ്ട്. വിമാന നിരക്കിലെ പ്രശ്‌നങ്ങള്‍, തൊഴില്‍ തട്ടിപ്പുകള്‍, അകാരണമായ ജയില്‍ശിക്ഷകള്‍, നാട്ടിലെ നിക്ഷേപ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യവകുപ്പ് വക്താവ് സയ്യദ് അക്ബറുദ്ദീന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒമ്പതിനാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്. അന്ന് നടക്കുന്ന കേരളത്തിന്റെ പ്രത്യേക സെഷനില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തുന്നുണ്ട്.












from kerala news edited

via IFTTT