Story Dated: Thursday, January 8, 2015 02:12
ഇരിങ്ങാലക്കുട:ശുദ്ധജല പദ്ധതിക്ക് പൈപ്പിട്ടതിനെ തുടര്‍ന്ന് ബി.എസ്.എന്‍.എല്‍. കേബിളുകള്‍ മുറിഞ്ഞ് പല പ്രദേശങ്ങളിലും നിശ്‌ചലമായ ടെലിഫോണുകളും ഇന്റര്‍നെറ്റും ഇതുവരെയും അധികൃതര്‍ നേരെയാക്കിയില്ലെന്ന് ആക്ഷേപം. ഗ്രാമീണമേഖലയില്‍ കാട്ടൂര്‍ പഞ്ചായത്തിലെ താണിശ്ശേരി ഉള്‍പ്പടെയുള്ള കിഴക്കന്‍ പ്രദേശങ്ങളിലും വെള്ളാങ്കല്ലൂര്‍ എക്‌സ്‌ചേഞ്ചിന് കീഴില്‍ അരിപ്പാലം കല്‍പ്പറമ്പ് മേഖലയിലുമാണ് ഫോണുകള്‍ ദിവസങ്ങളായി നിശ്‌ചലമായിരിക്കുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
ശുദ്ധജല പദ്ധതിക്കായി റോഡരികില്‍ കാനതാഴ്‌ത്തിയതിനെ തുടര്‍ന്നാണ് കേബിളുകള്‍ പല സ്‌ഥലങ്ങളിലും മുറിഞ്ഞത്. കുടിവെള്ള പദ്ധതിക്കായി കാനയെടുക്കുന്ന സമയത്ത് ടെലിഫോണ്‍ കേബിളുകളുടെ സുരക്ഷക്കായി അധികൃതര്‍ മുന്‍കരുതലെടുക്കുകയോ ശ്രദ്ധിക്കുകയോ ചെയ്‌തില്ലെന്നും ആക്ഷേപമുണ്ട്. പൈപ്പിട്ട് കാന ഉടന്‍ തന്നെ മണ്ണിട്ടു മൂടിയതിനാല്‍ കേബിളുകള്‍ മുറിഞ്ഞത് കണ്ടെത്താന്‍ ബുദ്ധിമുട്ടായിരിക്കുകയാണ്. അതിനുപുറമെ പലയിടങ്ങളിലും റോഡ് ടാറിങ്ങിനായി മെറ്റലിട്ടതും പ്രശ്‌നം രൂക്ഷമാക്കി.
from kerala news edited
via IFTTT