Story Dated: Wednesday, January 7, 2015 03:18
കോഴിക്കോട്: സംസ്‌ഥാന സ്‌കൂള്‍ കലോല്‍സവത്തിന് മെബൈല്‍ ടോയ്‌ലറ്റും. മല്‍സരാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അപേക്ഷയെത്തുടര്‍ന്നാണ് കലോത്സവത്തിന് ആദ്യമായി സഞ്ചരിക്കുന്ന ടോയ്‌ലറ്റ് എന്ന ആശയവുമായി അധികൃതര്‍ മുന്നിട്ടിറങ്ങുന്നത്. പ്രധാന വേദികളായ സാമൂതിരി സ്‌കൂള്‍ ഗ്രൗണ്ട്, ക്രിസ്‌ത്യന്‍ കോളജ് എന്നിവിടങ്ങളില്‍ മൊബൈല്‍ ടോയ്‌ലെറ്റുകള്‍ സ്‌ഥാപിക്കാനാണ് തീരുമാനം.തിരക്ക് അനുഭവപ്പെടുന്ന ഈ വേദികളില്‍ ടോയ്‌ലറ്റ് സ്‌ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തിലാണ്.
പ്രധാന വേദികളായി നിശ്‌ചയിച്ച ക്രിസ്‌ത്യന്‍ കോളജിലും സാമൂതിരി സ്‌കൂള്‍ ഗ്രൗണ്ടിലും ടോയ്‌ലറ്റ് സൗകര്യം കുറവായതുകൊണ്ടാണ് ഇങ്ങനെയൊരു പരിഹാരം കണ്ടെത്തിയത്. സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സജ്‌ജീകരണം ഉണ്ടായിരിക്കും. മറ്റു വേദികളായ പ്ര?വിഡന്‍സ്, ഗുജറാത്തി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ആവശ്യത്തിനു സൗകര്യമുള്ളതു കൊണ്ടും വലിയ തോതില്‍ തിരക്ക് അനുഭപ്പെടാന്‍ സാധ്യതയില്ലാത്തതിനാലും മൈബൈല്‍ ടോയ്‌ലറ്റിന്റെ ആവശ്യമുണ്ടാവില്ലെന്നാണ് കരുതുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
from kerala news edited
via IFTTT