121

Powered By Blogger

Wednesday, 7 January 2015

പ്രതിഷേധം ആക്രമത്തിലേക്ക് വഴിമാറി; പോലീസ് വിയര്‍ത്തു








പ്രതിഷേധം ആക്രമത്തിലേക്ക് വഴിമാറി; പോലീസ് വിയര്‍ത്തു


Posted on: 08 Jan 2015




ബെംഗളൂരു:
സ്‌കൂളില്‍ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് അരങ്ങേറിയ ആക്രമണം തടയാന്‍ പോലീസിന് ഏറെ പ്രയത്‌നിക്കേണ്ടി വന്നു. ആരോപണ വിധേയനായ അധ്യാപകനെ ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുത്തുന്നതിനായാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. സ്‌കൂള്‍ പരിസരത്തുനിന്നും സമീപ പ്രദേശത്ത് നിന്നും നൂറുകണക്കിന് പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടക്കത്തില്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചെങ്കിലും ജനക്കൂട്ടം പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. ആരോപണ വിധേയനായ അധ്യാപകനെ വിട്ടുതരണമെന്നാവശ്യപ്പെട്ടാണ് ജനക്കൂട്ടം പോലീസിനുനേരേ തിരിഞ്ഞത്. എന്നാല്‍, ആരോപണ വിധേയനായ അധ്യാപകനെ പോലീസ് വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ശക്തമായ കല്ലേറില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് നടത്തിയ ലാത്തിച്ചാര്‍ജിലും പലര്‍ക്കും പരിക്കേറ്റു. ഇതിനിടയില്‍ ഒരു വിഭാഗം സ്‌കൂളില്‍ കയറി ഫര്‍ണിച്ചറുകളും ലൈബ്രറിയും തകര്‍ത്തു. സ്‌കൂളില്‍ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും കത്തിച്ചു. ഇതോടെയാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയത്. പ്രദേശത്തെ ചില സാമൂഹിക വിരുദ്ധരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന നിലപാടിലാണ് പോലീസ്. കര്‍ണാടക സായുധസേനാംഗങ്ങളും സ്ഥലത്തെത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ഇതോടെയാണ് ജനക്കൂട്ടം സ്ഥലത്തുനിന്ന് ഒഴിഞ്ഞത്. സുരക്ഷയ്ക്കായി സ്ഥലത്ത് പോലീസ് തുടരുകയാണ്.

കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഉറപ്പ് നല്‍കി. അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ സ്‌കൂള്‍ അടച്ചിടാനും തീരുമാനിച്ചു. കുറ്റം ആരോപിക്കപ്പെടുന്നവരെ ശിക്ഷിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലെന്നും ഇതിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും സിറ്റി പോലിസ് കമ്മീഷണര്‍ എം.എന്‍. റെഡ്ഡി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട പല അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതും പോലീസിന് തലവേദനയായി. കഴിഞ്ഞ വര്‍ഷാവസാനം നഗരത്തിലെ ഒന്നിലധികം സ്‌കൂളുകളില്‍നിന്ന് കുട്ടികള്‍ക്കെതിരെ പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പോലീസിനും സര്‍ക്കാറിനും വലിയ പ്രതിസന്ധിയായിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി മുന്‍കരുതലാണ് പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്. സ്‌കൂളുകള്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാത്ത സ്‌കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും പോലീസ് തയ്യാറായി. ഇത്തരം ശക്തമായ നടപടി സ്വീകരിച്ചതിനിടയിലാണ് വീണ്ടും സ്‌കൂളില്‍ അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതി ഉയര്‍ന്നത്.











from kerala news edited

via IFTTT