121

Powered By Blogger

Wednesday, 7 January 2015

പ്രവാസി സമ്മേളനം: പ്രതീക്ഷയോടെ ഗള്‍ഫ് മലയാളികള്‍








പ്രവാസി സമ്മേളനം: പ്രതീക്ഷയോടെ ഗള്‍ഫ് മലയാളികള്‍


Posted on: 08 Jan 2015






ഗാന്ധിനഗര്‍: വാക്കുകളിലൊതുങ്ങാതെ പ്രവൃത്തിയിലൂന്നുമെന്ന മോദി സര്‍ക്കാറിന്റെ നയത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഗള്‍ഫ് മലയാളികള്‍ പ്രവാസി ഭാരതീയ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഗുജറാത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ നാലായിരത്തോളം പ്രതിനിധികളാണ് എത്തുന്നത്. നാനൂറോളം മലയാളികള്‍ സംബന്ധിക്കുമെന്നാണ് നോര്‍ക്ക റൂട്ട്‌സ് അധികാരികള്‍ കരുതുന്നത്.

ഔദ്യോഗിക ഉദ്ഘാടനം നടക്കുന്ന വ്യാഴാഴ്ചയാണ് കൂടുതല്‍ പേരും എത്തുക. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍പ്രശ്‌നം സംബന്ധിച്ച ചര്‍ച്ച വെള്ളിയാഴ്ചയാണ് നടക്കുന്നത്. പ്രവാസികള്‍ അയയ്ക്കുന്ന പണത്തിന് സേവനനികുതി കൂട്ടിയ കേന്ദ്രനടപടി ഗള്‍ഫ് മലയാളികളില്‍ വലിയ എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ടെന്ന് സമ്മേളനത്തിനെത്തിയ പ്രതിനിധികള്‍ പറഞ്ഞു. നേരത്തേ ആറ് ശതമാനം മാത്രമായിരുന്നത് ആറരശതമാനംകൂടി വര്‍ധിപ്പിച്ച് പന്ത്രണ്ടര ശതമാനമാക്കി. സാധാരണക്കാരായ തൊഴിലാളികളുടെ ആരോഗ്യച്ചെലവ് ഗള്‍ഫില്‍ വലിയ പ്രശ്‌നമായിട്ടുണ്ട്. ആസ്പത്രികളില്‍ രജിസ്‌ട്രേഷന്‍ ഫീസ് തന്നെ വലിയ തോതില്‍ വര്‍ധിപ്പിച്ചു. രോഗികളെ നാട്ടിലെത്തിച്ച് ചികിത്സിക്കുന്നതിന് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.


പുനരധിവാസത്തിനായി സമഗ്രമായ ക്ഷേമപദ്ധതി വേണമെന്നാണ് മറ്റൊരു ആവശ്യം. നിലവിലുള്ള പങ്കാളിത്ത പെന്‍ഷന്‍ സാധാരണക്കാര്‍ക്ക് ഗുണകരമല്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സമ്മേളനത്തില്‍ ഉന്നയിക്കേണ്ട ഇത്തരം വിഷയങ്ങള്‍ സംബന്ധിച്ച് വിവിധ പ്രവാസി വിഭാഗങ്ങള്‍ക്കിടയില്‍ അനൗപചാരിക ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് യു.എ.ഇ.യിലെ ഫൈന്‍ഫെയര്‍ ഗ്രൂപ്പ് എം.ഡി.യും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറുമായ ഇസ്മയില്‍ റാവുത്തര്‍ അറിയിച്ചു.


പ്രവാസി സമ്മേളനങ്ങളില്‍ പല തീരുമാനങ്ങളും എടുക്കാറുണ്ടെങ്കിലും നടപ്പാകുന്നവ കുറവാണ്. പ്രവാസി വോട്ടവകാശംതന്നെ ആദ്യകാലം മുതല്‍ ചര്‍ച്ചചെയ്യുന്നുണ്ട്. ഈ സമ്മേളനത്തില്‍ അത് നടപ്പാക്കാനുള്ള നീക്കം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഏറ്റവുമധികം ആളുകള്‍ പങ്കെടുക്കുന്നതും പകിട്ടേറിയതുമായ സമ്മേളനമാണ് ഗുജറാത്തില്‍ നടക്കുന്നതെന്ന് 2012-ലെ പ്രവാസി അവാര്‍ഡ് ജേതാവായ പി.വി.രാധാകൃഷ്ണപിള്ള പറഞ്ഞു. മാവേലിക്കര സ്വദേശിയായ ഇദ്ദേഹം ബഹ്‌റൈനില്‍നിന്ന് 35 അംഗ സംഘത്തിനൊപ്പമാണ് എത്തിയത്. പ്രമുഖ പ്രവാസി സംരംഭകരായ എം.എ.യൂസഫലിയും സി.കെ.മേനോനും ഗള്‍ഫ് തൊഴില്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രഭാഷണങ്ങള്‍ നടത്തുന്നുണ്ട്.


ആദ്യദിനം ആധുനിക ഇന്ത്യയുടെ മുന്നേറ്റങ്ങള്‍ എന്ന വിഷയത്തില്‍നടന്ന സെമിനാറില്‍ പങ്കെടുത്ത ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ. കെ.രാധാകൃഷ്ണന് സദസ്സില്‍നിന്ന് വലിയ സ്വീകരണമാണ് ലഭിച്ചത്. കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ മംഗള്‍യാന്‍ നേട്ടം പരാമര്‍ശിച്ചപ്പോഴേ ഹര്‍ഷാരവമുയര്‍ന്നു. ഭൂമിയില്‍നിന്ന് ചൊവ്വയിലേക്കാവണം അടുത്ത പ്രവാസമെന്ന് പ്രസംഗത്തില്‍ ഡോ. രാധാകൃഷ്ണന്‍ ആശംസിച്ചതും കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.


ഗാന്ധി പീസ് ഫൗണ്ടേഷന്റെ വൈസ് ചെയര്‍മാനായ പി.വി. രാജഗോപാലാണ് ബുധനാഴ്ച പ്രഭാഷണം നടത്തിയ മറ്റൊരു മലയാളി. ഗാന്ധിയുടെ പേരിലാണ് ഇതൊക്കെ ചെയ്യുന്നതെങ്കില്‍ ഏറ്റവും അടിത്തട്ടിലുള്ളവരെ കണ്ടുകൊണ്ടുവേണം വികസനം നടത്താനെന്ന് അദ്ദേഹം പറഞ്ഞു.












from kerala news edited

via IFTTT

Related Posts:

  • ധര്‍മ ബോധമുള്ള സമൂഹം വളര്‍ന്നു വരണം: എസ്.വൈ.എസ്‌ ധര്‍മ ബോധമുള്ള സമൂഹം വളര്‍ന്നു വരണം: എസ്.വൈ.എസ്‌Posted on: 08 Feb 2015 ദോഹ : ആധുനിക സമൂഹം ഇന്നനുഭവിക്കുന്ന സാമൂഹ്യ തിന്മകളെ ഇല്ലതാക്കാന്‍ ,തിന്മകള്‍ക്കെതിരെ ധര്‍മ ബോധമുള്ള സമൂഹം വളര്‍ന്നു വര ന മെന്ന് എസ്.വൈ.എസ് സംസ്ഥാ… Read More
  • പ്രവാസി മലയാളി ഫെഡറേഷന്‍ യു.കെ യൂണിറ്റിനു നവനേതൃത്വം പ്രവാസി മലയാളി ഫെഡറേഷന്‍ യു.കെ യൂണിറ്റിനു നവനേതൃത്വംPosted on: 08 Feb 2015 ബ്രിസ്‌റ്റോള്‍ (യു.കെ): പ്രവാസി മലയാളി ഫെഡറേഷന്‍ യു.കെ യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യു.കെ യൂണിറ്റ് കോഓര്‍ഡിനേറ്റര്‍ സുദര്‍ശനന്‍ നായ… Read More
  • കോര്‍ക്ക് ക്‌നാനായ കാത്തോലിക് അസോസിയേഷനു പുതിയ ഭാരവാഹികള്‍ കോര്‍ക്ക് ക്‌നാനായ കാത്തോലിക് അസോസിയേഷനു പുതിയ ഭാരവാഹികള്‍Posted on: 08 Feb 2015 കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്ക് ക്‌നാനായ കാത്തോലിക് അസോസിയേഷന്‍ എട്ടാമത് വാര്‍ഷീക പൊതുയോഗം 2015 ജനുവരി 10 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2… Read More
  • സൌഹൃദവേദി ഫഹാഹീല്‍ സൌഹൃദ സെമിനാര്‍ നടത്തി ഫഹാഹീല്‍: സൌഹൃദവേദി ഫഹാഹീല്‍ നടത്തിയ സൌഹൃദ സെമിനാര്‍ പരിപാടിയുടെ വ്യത്യസ്ഥത കൊണ്ട് ശ്രദ്ധേയമായി .ഫഹാഹീല്‍ ദാരൂസ്സലാമില്‍ വെച്ചു നടന്ന സെമിനാറില്‍ പാസ്റ്റര്‍ ഉദയകുമാര്‍ (സ്‌നേഹവും കാരുണ്യവും യേശുവിന്റെ അധ്യാപനങ്ങളില്‍)ശാന… Read More
  • ജനകീയ മുന്നേറ്റം ഉയര്‍ന്നുവരണം ജനകീയ മുന്നേറ്റം ഉയര്‍ന്നുവരണംPosted on: 08 Feb 2015 ജിദ്ദ: സെക്യുലറിസം സോഷ്യലിസം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങള്‍ക്കും ദുര്‍ബല വിഭാഗങ്ങളുടെയും മതന്യൂന പക്ഷങ്ങളുടെയും അവകാശങ്ങള്‍ക്കും നേരെ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന പ്രവ… Read More