121

Powered By Blogger

Wednesday, 7 January 2015

കൊയിലാണ്ടിയില്‍ ക്ഷേത്രാങ്കണത്തില്‍ മോഷണം തുടര്‍ക്കഥ











Story Dated: Wednesday, January 7, 2015 03:18


കൊയിലാണ്ടി: കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന ഭക്‌തരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവരുന്നത്‌ തുടര്‍കഥയാകുന്നു. മലബാര്‍ മേഖലയില്‍ ഉത്സവകാലം ആരംഭിച്ചതോടയാണ്‌ മോഷ്‌ടാക്കള്‍ ക്ഷേത്രാങ്കണങ്ങള്‍ ലക്ഷ്യം വയ്‌ക്കുന്നത്‌. കഴിഞ്ഞ ദിവസം കൊല്ലം പിഷാരികാവ്‌ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രണ്ട്‌ സ്‌ത്രീകളുടെ സ്വര്‍ണ്ണമാലയാണ്‌ കവര്‍ന്നത്‌.


പുത്തഞ്ചേരി കൊളാറത്ത്‌ മീത്തല്‍ ലീലയുടെ നാലരപവന്‍ സ്വര്‍ണ്ണമാലയും എരഞ്ഞിപ്പാലം സ്വദേശി ശ്രീജയുടെ അഞ്ച്‌ പവന്‍ മാലയുമാണ്‌ മോഷ്‌ടാക്കള്‍ കവര്‍ന്നത്‌. ഇവരുടെ മാലകള്‍ കവരുന്ന ദൃശ്യം ക്ഷേത്രാങ്കണത്തില്‍ സ്‌ഥാപിച്ച സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞെങ്കിലും ക്ഷേത്രത്തില്‍ സാങ്കേതിക വൈദഗ്‌ദ്യമുള്ളവര്‍ ഇല്ലാത്തതിനാല്‍ മോഷ്‌ടാക്കളെ തല്‍ക്ഷണം പിടികൂടാനായില്ല. കൊല്ലം പിഷാരികാവ്‌ ക്ഷേത്രത്തില്‍ സമീപകാലത്തായി ദര്‍ശനത്തിനെത്തിയ നിരവധി ഭക്‌തരുടെ 60 പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്‌ടപ്പെട്ടതായാണ്‌ വിവരം.










from kerala news edited

via IFTTT