സി.പി.എം. സംസ്ഥാനസമ്മേളനത്തിന് ഇന്ന് തുടക്കം
Posted on: 08 Jan 2015
ബെംഗളൂരു: സി.പി.എം. കര്‍ണാടക സംസ്ഥാന സമ്മേളനം ബെംഗളൂരുവില്‍ എട്ട് മുതല്‍ പതിനൊന്ന് വരെ നടക്കും. ജെ.സി. റോഡ് ഗഡുവാള ഭവനില്‍ എട്ടിന് രാവിലെ പതിനൊന്നിന് മുതിര്‍ന്ന നേതാവ് കെ.ആര്‍. ശ്രീയന്‍ പതാക ഉയര്‍ത്തും. പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന നേതാക്കളായ കെ.വരദാരാജന്‍, എം.എ.ബേബി, സംസ്ഥാന സെക്രട്ടറി ശ്രീരാം റെഡ്ഡി എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം മൂന്നിന് ടൗണ്‍ഹാളില്‍ നിന്ന് ഫ്രീഡം പാര്‍ക്കിലേക്ക് വളണ്ടിയര്‍ മാര്‍ച്ച് നടക്കും. തുടര്‍ന്ന് മൂന്നരയ്ക്ക് നടക്കുന്ന പൊതുസമ്മേളനം സീതാറാം യെച്ചൂരി ഉദഘാടനം ചെയ്യും. മുതിര്‍ന്ന നേതാക്കളെ ആദരിക്കും.
from kerala news edited
via IFTTT