Story Dated: Thursday, January 8, 2015 02:12
തൃശൂര്‍: നിരവധി കേസിലെ പ്രതിയായ ചാവക്കാട് സ്വദേശി ശിവന്‍ ബഷീറിനെ (25) അരണാട്ടുകര പള്ളിപെരുന്നാളിനിടക്ക് ആയുധം ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ സിറ്റി പോലീസ് കമ്മിഷണര്‍ ജേക്കബ് ജോബിന്റെ കീഴിലുള്ള ഷാഡോ പോലീസ് പിടികൂടി.
തങ്ങളുടെ എതിര്‍ടീമില്‍പ്പെട്ട ശിവന്‍ ബഷീര്‍ അരണാട്ടുകര പള്ളി പെരുന്നാളിന് എത്തിയിട്ടുണ്ട് എന്ന വിവരമറിഞ്ഞ സംഘം മുന്‍വൈരാഗ്യമുള്ള അണ്ണന്‍ തമ്പിയുടെ നേതൃത്വത്തില്‍ ഇരുമ്പുപൈപ്പുകള്‍കൊണ്ട് ശിവനെ അടിച്ചുവീഴ്‌ത്തി മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശിവന്‍ബഷീര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്‌റ്റിലായ വടൂക്കര സ്വദേശി റോയിയ്‌ക്ക് കൊലപാതകം അടക്കം ഈസ്‌റ്റ്, വെസ്‌റ്റ്, നെടുപുഴ, വിയ്യൂര്‍, ഒല്ലൂര്‍, പുതുക്കാട്, വരന്തരപ്പിള്ളി, ചേര്‍പ്പ് എന്നിവിടങ്ങളിലായി ഇരുപതോളം കേസുകളുണ്ട്. രമേഷ് അണ്ണന്‍തമ്പിക്ക് കഞ്ചാവ്, കവര്‍ച്ച അടക്കം ഈസ്‌റ്റ്, വെസ്‌റ്റ്, വിയ്യൂര്‍ സ്‌റ്റേഷനുകളിലായി എട്ടോളം കേസുകളുണ്ട്.
പ്രതികളെ പിടിച്ച സംഘത്തില്‍ വെസ്‌റ്റ് സി.ഐ. ടി.ആര്‍. രാജേഷ്, ഷാഡോ പോലീസുകാരായ എസ്.ഐ. ഫിലിപ്പ് വര്‍ഗീസ്, എ.എസ്.ഐ. എം.പി ഡേവിസ്, വി.ആര്‍. അന്‍സാര്‍, സീനിയര്‍ സി.പി.ഒ. എന്‍.ജി. സുവൃതകുമാര്‍, പി.എം. റാഫി, ആര്‍. ഗോപാലകൃഷ്‌ണന്‍, ടി.ഡി. ബിജു, സി.പി.ഒമാരായ ടി.വി. ജീവന്‍, പി.ആര്‍. പഴനി, സി.പി. ഉല്ലാസ്, എം.എസ് .ലിഗേശ് എന്നിവരുമുണ്ടായിരുന്നു.
from kerala news edited
via IFTTT