Story Dated: Wednesday, January 7, 2015 03:18
തലക്കുളത്തൂര്‍: തലക്കുളത്തൂര്‍ പഞ്ചായത്തിലെ പാലോറ മലയില്‍ നിന്ന് അപകടകരമായ രീതിയില്‍ മണ്ണെടുക്കുന്നതിനെതിരേ പാലോറമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംരക്ഷണ വലയം തീര്‍ത്തു. പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമവും, വരള്‍ച്ചയും തടയുന്നതിന് ജനങ്ങല്‍ ശക്‌തമായി മുന്നിട്ടിറങ്ങണമെന്നും യോഗം ഉദ്‌ഘാടനം ചെയ്‌ത സി. മുഹസിന്‍ ആവശ്യപ്പെട്ടു. രജിതാ ബാലകൃഷ്‌ണന്‍ , ബ്ലോക്ക് മെമ്പര്‍ എ.കെ.ബിന്ദു വാര്‍ഡ് മെമ്പര്‍ പി. ബിന്ദു, കണ്‍വീനര്‍ ജോബിഷ് തലക്കുളത്തൂര്‍, ഇ. രാംമോഹന്‍ എം. സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT