വീണ്ടും ഇടിവ്: ക്രൂഡ് വില 50 ഡോളറിന് താഴെ
ആഗോള വ്യാപാര വളര്‍ച്ച കുറഞ്ഞതും വിപണിയില്‍ എണ്ണ ലഭ്യത വര്‍ധിച്ചതുമാണ് തുടര്‍ച്ചയായി എണ്ണവിലയിടിയാന്‍ കാരണം. ലഭ്യത വര്‍ധിക്കുന്നതും ആവശ്യക്കാര്‍ കുറയുന്നതും എല്ലാ മേഖലകളിലെയും വളര്‍ച്ചയെ ബാധിക്കും. കൂടാതെ, എണ്ണവ്യവസായത്തില്‍ നിക്ഷേപിക്കുന്ന മൂലധനത്തിന് വേണ്ടത്ര 'റിട്ടേണ്‍' ലഭിക്കാത്തത് ആ മേഖലയില്‍ കൂടുതല്‍ വികസനത്തിനും സാധ്യത കുറയ്ക്കും.
യൂറോപ്യന്‍ വിപണിയില്‍ ഗ്രീസിന്റെ സാമ്പത്തികാവസ്ഥ കൂടുതല്‍ അരക്ഷിതമാകുമെന്ന ഭീതിയുമുണ്ട്. എല്ലാ ചെലവു ചുരുക്കവും വെട്ടിക്കുറച്ച് പണലഭ്യത കൂട്ടുമെന്നു പ്രഖ്യാപിച്ച ഇടതു ചായ്വുള്ള കക്ഷികള്‍ക്കാണ് ഗ്രീക്ക് തിരഞ്ഞെടുപ്പില്‍ വിജയസാധ്യത എന്ന വാര്‍ത്തകളാണ് യൂറോപ്യന്‍ വിപണിയെ ബാധിച്ചത്. ഗ്രീസിനു ലഭ്യമാക്കിയ യൂറോപ്യന്‍ വായ്പകള്‍ ഇതോടെ തിരിച്ചടവ് പ്രതിസന്ധിയില്‍ കുടുങ്ങുമെന്ന് യൂറോപ്യന്‍ ബാങ്കര്‍മാര്‍ ഭയക്കുന്നു.
എണ്ണവില കുറയുന്നത് ജീവിതച്ചെലവ് കുറയ്ക്കുമെന്ന വാദമുണ്ടെങ്കിലും എല്ലാ മേഖലയിലും വന്‍ മൂലധനം നിക്ഷേപിച്ചിട്ടുള്ള ഫണ്ട് മാനേജര്‍മാരും കോര്‍പ്പറേറ്റ് ഭീമന്മാരും ഇതിനെ മൊത്തം സാമ്പത്തിക മാന്ദ്യത്തിലേക്കു നയിക്കുന്ന പ്രതിഭാസമായാണ് കാണുന്നത്.
from kerala news edited
via IFTTT