Story Dated: Wednesday, January 7, 2015 03:17
കാസര്‍കോട്‌്: അരങ്ങില്‍ നിറഞ്ഞാടി പെണ്‍കുട്ടികള്‍. ജില്ല സ്‌കൂള്‍ യുവജനോത്സവത്തില്‍ യുപി, ഹൈസ്‌കുള്‍ വിഭാഗം മലയാള നാടകത്തിലെ സ്‌ത്രീ സാന്നിധ്യമാണ് ശ്രദ്ധേയമായത്. മിക്ക നാടകങ്ങളിലെ അഭിനേതാക്കളും പെണ്‍കുട്ടികളായിരുന്നു. ഭാവ തീഷ്‌ണതകൊണ്ടും ചലനങ്ങള്‍ കൊണ്ടും ഇവര്‍ നാടകങ്ങളെ ധന്യമാക്കി. പെണ്ണരങ്ങില്‍ നാടകം വേദിനിറഞ്ഞപ്പോള്‍ നാടകാസ്വാദകര്‍ രണ്ടുകയ്യും നീട്ടിയാണ് നാടകങ്ങളെ സ്വീകരിച്ചത്. മിക്ക നാടകത്തിന്റെ സംഗീതം നിയന്ത്രിച്ചതും പെണ്‍കുട്ടികളായിരുന്നു. യുപി വിഭാഗത്തില്‍ ആറ് നാടകങ്ങളാണ് മത്സരത്തിനായി എത്തിയത്.
മാനുഷിക മൂല്യങ്ങള്‍നഷ്‌ടപ്പെ്‌ട്ട സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുതിനായി പരസ്‌പരം കലഹിക്കുന്ന അയല്‍വാസികളുടെ കഥ പറഞ്ഞ് പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത കോഴി നാടകം ഒന്നാം സ്‌ഥാനം നേടി. കാനത്തൂര്‍ ഗവ. യുപി സ്‌കൂള്‍ അവതരിപ്പിച്ച നാടകം ഉദയന്‍ കുണ്ടംകുഴിയാണ് സംവിധാനം നിര്‍വഹിച്ചത്. അധികാരി വര്‍ഗത്തിന്റെ അഹന്തക്കെതിരെ ഒറ്റക്കൊയി പോരാടുന്ന ജനതയെ പ്രതീകാത്മകമായി അവതരിപ്പിച്ച ഊശാന്‍താടിക്കാരന്‍ നാടകം ഈ വിഭാഗത്തില്‍ രണ്ടാം സ്‌ഥാനം നേടി. എയുപിഎസ് കുണ്ടാര്‍ രംഗത്തെത്തിച്ച നാടകത്തിന് രംഗഭാഷ ഒരുക്കിയത് ഉദയന്‍ കുണ്ടം കുഴി തന്നെയാണ്. മലയാളം നാടക മത്സരത്തില്‍ യുപി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അവതരിപ്പിച്ച കട നാടകവും ശ്രദ്ധേയമായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആറ് നാടകങ്ങള്‍ അരങ്ങേറി.
from kerala news edited
via
IFTTT
Related Posts:
റോഡിലെ മണ്ണും കല്ലും തടസമാകുന്നു Story Dated: Wednesday, April 1, 2015 02:11കുട്ടമ്പുഴ: റോഡു വികസനവുമായി ബന്ധപ്പെട്ട് കുട്ടമ്പുഴ വി.കെ.ജെ. ജംഗ്‌ഷന്‍ മുതല്‍ വലിയ പാലം വരെയുള്ള റോഡില്‍ ബാക്കിയായിട്ടുള്ള മണ്ണും കല്ലും നീക്കാത്തതില്‍ യാത്രക്കാര്‍ക്കും വ… Read More
നിയന്ത്രണം വിട്ട ജീപ്പിടിച്ച് വീട് തകര്‍ന്നു Story Dated: Wednesday, April 1, 2015 02:11മൂവാറ്റുപുഴ: നിയന്ത്രണം വിട്ടു വന്ന ജീപ്പിടിച്ച് വീട് തകര്‍ന്നു. എം.സി. റോഡിന് സമീപത്ത് തൃക്കളത്തൂര്‍ കാവുംപടിയില്‍ രാമകൃഷ്‌ണന്‍ നായരുടെ വീടാണ് തകര്‍ന്നത്. ഇന്നലെ ഉച്ചയ്… Read More
വീണ്ടും ഫണ്ട് നല്‍കി സര്‍ക്കാര്‍; അമ്പരന്ന് പഞ്ചായത്തുകള്‍ Story Dated: Wednesday, April 1, 2015 02:11കോതമംഗലം: പദ്ധതി ഇനത്തിലേക്ക് പതിനൊന്നാമത് ഒരു ഗഡു തുക കൂടി അപ്രതീക്ഷിതമായി പഞ്ചായത്തുകളുടെ ഫണ്ടിലേക്ക്. ഏഴ് ഗഡുവിനു ശേഷം തുകയുടെ കാര്യത്തില്‍ അനിശ്‌ചിതത്വം നിലനില്‍ക്കവെ… Read More
ടാര്‍ കടത്തല്‍: മൂന്നു പേര്‍ പിടിയില്‍ Story Dated: Wednesday, April 1, 2015 02:11മൂവാറ്റുപുഴ: കരിഞ്ചന്തയില്‍ വില്‍പനയ്‌ക്ക് എത്തിച്ച ടാര്‍ പിടികൂടിയ സംഭവത്തില്‍ മൂന്നുപേരെ മൂവാറ്റുപുഴ പോലീസ് അറസ്‌റ്റ് ചെയ്‌തു. വാഹന ഡ്രൈവര്‍ ഈസ്‌റ്റ് മാറാടി ഇലവുങ്കല്‍ രാജു… Read More
ജൈറ്റക്‌സ്: ആദ്യദിനംതന്നെ പൂരത്തിരക്ക് ജൈറ്റക്‌സ്: ആദ്യദിനംതന്നെ പൂരത്തിരക്ക്Posted on: 02 Apr 2015 ദുബായ്: ഏറ്റവും വലിയ ഇലക്ട്രോണിക് വ്യാപാര മേളയായ ജൈറ്റക്‌സ് ഷോപ്പറിന് ബുധനാഴ്ച ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കമായി. ആദ്യ ദിനം തന്നെ ഹാളിലാകെ പുരുഷാരമ… Read More