121

Powered By Blogger

Sunday 31 May 2020

സ്വര്‍ണവില പവന് 320 രൂപകൂടി 34,880 രൂപയായി

സ്വർണവില പവന് വീണ്ടും 35,000 രൂപയ്ക്കടുത്തെത്തി. തിങ്കളാഴ്ച പവന് 320 രൂപകൂടി 34,880 രൂപ നിലവാരത്തിലെത്തി. 4,360 രൂപയാണ് ഗ്രാമിന്റെ വില. ശനിയാഴ്ച 34,560 രൂപ നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്. മെയ് 18നാണ് സമീപകാലത്ത് ഏറ്റവും ഉയർന്ന നിലാവരമായ 35,040 രൂപയിലേയ്ക്ക് വില ഉയർന്നത്. അടുത്തദിവസംതന്നെ 34,520രൂപയിലേയ്ക്ക് താഴുകയും ചെയ്തു. അമേരിക്കൻ നഗരങ്ങളിലെ പ്രതിഷേധവും യുഎസ്-ചൈന തർക്കവുമാണ് വിലവർധനയ്ക്കിടയാക്കിയത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില 0.4ശതമാനം വർധിച്ച് ഔൺസിന് 1,733 ഡോളറായി.

from money rss https://bit.ly/2zRGHoD
via IFTTT

വിലകൂട്ടി: പാചക വാതകത്തിന്റെ പുതുക്കിയ വില അറിയാം

ന്യൂഡൽഹി: പാചകവാതകത്തിന്റെ വിലയിൽ വർധന. തുടർച്ചയായി മൂന്നുമാസം സിലിണ്ടറിന്റെ വിലയിൽ കുറവുണ്ടായതിനുശേഷമാണ് വിലവർധന. ഡൽഹി വിപണിയിൽ സിലിണ്ടറിന് 11.50 രൂപയാണ് വർധിച്ചത്. കോഴിക്കോട്ടെ വില 588 രൂപയിൽനിന്ന് 599.50 രൂപയായും കൂടി. ആഗോള വിപണിയിൽ വിലവർധിച്ചതും രൂപയുടെ വിനിമയമൂല്യത്തിലുണ്ടായ വ്യതിയാനവുമാണ് പാചകവാതകത്തിന്റെ വിലവർധനവിനുപിന്നിൽ. എല്ലാമാസവും തുടക്കത്തിലാണ് വില പരിഷ്കരിക്കുന്നത്. ഇതുപ്രകാരം മെയ് മാസത്തിൽ സിലണ്ടർവില 744 രൂപയിൽനിന്ന് 588.50 രൂപയായി കുറഞ്ഞിരുന്നു. പുതുക്കിയ വില ഡൽഹി-593 കൊൽക്കത്ത-616 മുംബൈ-590.50 ചെന്നൈ-606.50 കോഴിക്കോട്-599.50 LPG cylinder price hiked from today. Latest rates here

from money rss https://bit.ly/3eAjFBl
via IFTTT

ലോക്ഡൗണില്‍ ഇളവ്: സെന്‍സെക്‌സ് കുതിച്ചത് 878 പോയന്റ്

മുംബൈ: ലോക്ഡൗൺ നീട്ടിയെങ്കിലും വ്യാപകമായി ഇളവുനൽകിയതോടെ ഓഹരി വിപണിയിൽ ഉണർവ്. സെൻസെക്സ് 33,000 തിരിച്ചുപിടിച്ചു. സെൻസെക്സ് 878 പോയന്റ് നേട്ടത്തിൽ 33301ലും നിഫ്റ്റി 248 പോയന്റ് ഉയർന്ന് 9828ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1401 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 213 ഓഹരികൾ നഷ്ടത്തിലുമാണ്. ജെഎസ്ഡബ്ലിയു സ്റ്റീൽ, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഹിൻഡാൽകോ, എച്ച്സിഎൽ ടെക്, ടാറ്റ മോട്ടോഴ്സ്, വിപ്രോ തുടങ്ങിയ ഓഹരികാളണ് നേട്ടത്തിൽ. ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. വീ ഗാർഡ്, ഓറിയന്റ് ഇലക്ട്രിക് തുടങ്ങിയ 12 കമ്പനികളാണ് ഇന്ന് മാർച്ച് പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്. Sensex jumps 800 points, reclaims 33k

from money rss https://bit.ly/2yPtAUj
via IFTTT

ജിയോ ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍ക്കെതിരെ പേ ടിഎം കോടതിയില്‍

പ്രമുഖ ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേ ടിഎം ടെലികോം സേവനദാതാക്കളായ എയർടെൽ, റിലയൻസ് ജിയോ, ബിഎസ്എൻഎൽ, എംടിഎൻഎൽ, വൊഡാഫോൺ എന്നവർക്കെതിരെ കോടതിയെ സമീപിച്ചു. പേ ടിഎമ്മിനോട് സാദൃശ്യമുള്ള പേരിൽ എസ്എംഎസ് പുഷ്ചെയ്ത് ഫിഷിങിന് സഹായിച്ചുഎന്നതാണ് പരാതി. നിരവധിപേർ തട്ടിപ്പിനിരയായതായി കമ്പനി ചൂണ്ടിക്കാട്ടുന്നു. 100 കോടിരൂപ ഇതിലൂടെ നഷ്ടമുണ്ടായതായും പേ ടിഎമ്മിന്റെ ഹർജിയിൽ പറയുന്നു. Paytm, PTYM, PTM, IPAYTN, PYTKYC, BPaytm, FPAYTM, PAYTMB എന്നിങ്ങനെ പേയ്ടിഎമ്മുമായി സാമ്യമുള്ള പേരുകൾ എസ്എംഎസിൽ ചേർത്താണ് തട്ടിപ്പുകൾ വ്യാപകമായി നടന്നത്. ടിലികോം റെഗുലേറ്ററി അതോറിറ്റി 2018ൽ കൊണ്ടുവന്ന ടെലികോം കമേഴ്സ്യൽ കമ്മ്യൂണിക്കേഷൻസ് കസ്റ്റമർ പ്രിഫറൻസ് റെഗുലേഷന്റെ ലംഘനമാണിത്. ടെലിമാർക്കറ്റിങ് കമ്പനികളുടെ രജിസ്ട്രേഷൻ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷമാത്രമെ ഉപഭോക്താക്കൾക്ക് ടെലികോം കമ്പനികൾ ഇത്തരം എസ്എംഎസുകളും കോളുകളും മറ്റും അനുവദിക്കാവൂ എന്ന് ട്രായിയുടെ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

from money rss https://bit.ly/2BirPzT
via IFTTT

പുതിയതോ പഴയതോ: ആദായ നികുതി നിർണയത്തിന് ഏത്‌ തിരഞ്ഞെടുക്കണം?

2020-21 സാമ്പത്തിക വർഷം ആരംഭിച്ചിട്ട് രണ്ടു മാസം പൂർത്തിയാകുകയാണ്. ആദായ നികുതി നിർണയത്തിന് ഏതു സ്കീം തിരഞ്ഞെടുക്കുന്നുവെന്ന് അറിയിക്കാൻ ഒട്ടുമിക്ക തൊഴിലുടമകളും ഇതിനകം ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടാകും. ഇല്ലെങ്കിൽ വരും മാസങ്ങളിൽ ആവശ്യപ്പെടും. നിലവിലുണ്ടായിരുന്ന ആദായ നികുതി നിർണയ രീതിക്കൊപ്പം പുതിയൊരു രീതികൂടി ധനമന്ത്രി നിർമല സീതാരാമൻ ഇക്കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ചിരിക്കുകയാണ്. നികുതി ഘടന ലളിതവും സുതാര്യവുമാക്കുക, നിരക്ക് കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ രീതി അവതരിപ്പിക്കുന്നതെന്നാണ് ധനമന്ത്രി പറഞ്ഞത്. നികുതിദായകന് ഇതിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ഇവിടെ നികുതിദായകന്റെ ആകാംക്ഷ ഉണരുകയാണ് ? ഏതു രീതി തിരഞ്ഞെടുത്താലാണ് നേട്ടമുണ്ടാവുക ? ഈ രണ്ടു രീതികളും പരിശോധിച്ചു മാത്രമേ മെച്ചപ്പെട്ടത് തിരഞ്ഞെടുക്കാനാകൂ... അതായത്, നികുതിദായകന്റെ ജോലി വർധിച്ചു എന്നർത്ഥം. നിലവിലുള്ള നികുതി നിർണയ രീതി മിക്കവർക്കും പരിചയമുള്ളതാണ്. ഇതിൽ നിക്ഷേപങ്ങളിലൂടെയും ചിലതരം ചെലവുകളിലൂടെയും നികുതിയിളവ് ലഭിക്കും. എന്താണ് പുതിയ രീതി? 2020-21 വർഷത്തെ ബജറ്റിൽ നിർദേശിച്ചിട്ടുള്ളതാണ് നികുതി നിർണയത്തിനുള്ള പുതിയ രീതി. ഇതിനായി ആദായനികുതി നിയമത്തിൽ 115 ബി.എ.സി. എന്നൊരു വകുപ്പ് കൂട്ടിച്ചേർക്കുകയും ചെയ്തു. വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാം. 2020 ഏപ്രിൽ ഒന്നു മുതൽ നേടുന്ന വരുമാനത്തിന് പുതിയ രീതി ബാധകമാണ്. ഇളവുകൾ ഒന്നുംതന്നെ ഇല്ലാതെ നികുതി കണക്കാക്കുന്നതാണ് പുതിയ രീതി. നിക്ഷേപങ്ങൾക്ക് ഇളവുണ്ടാകുകയില്ല. എന്നാൽ, നികുതി നിരക്ക് കുറവായിരിക്കും. സ്റ്റാൻഡേർഡ് ഡിഡക്ഷൻ, 80സി നിക്ഷേപങ്ങൾ ഉൾപ്പെടെ നേരത്തെയുണ്ടായിരുന്ന 70 ഇളവുകളാണ് പുതിയ രീതിയിൽ എടുത്തുകളഞ്ഞിട്ടുള്ളത്. രണ്ടു രീതിയിലും നികുതി നിർണയം മുൻകൂട്ടി നടത്തി നിലവിലുള്ളതാണോ, പുതിയതാണോ വേണ്ടതെന്ന് നികുതിദായകർക്ക് കണ്ടെത്താം. ഈ ഉദാഹരണത്തിൽ 12.5 ലക്ഷം രൂപ വരുമാനമുള്ളയാൾക്ക് പുതിയ നികുതി രീതി സ്വീകരിക്കുമ്പോൾ 1,851 രൂപ ലാഭമുണ്ട്. എന്നാൽ, ആരോഗ്യ ഇൻഷുറൻസ്, എൻ.പി.എസ്., വിദ്യാഭ്യാസ വായ്പ, ഭവനവായ്പ തുടങ്ങിയവ ഉള്ളവരാണെങ്കിൽ നിലവിലുള്ള രീതിയാണ് മെച്ചം. ഈ ഉദാഹരണത്തിൽ 10 ലക്ഷം രൂപ വരുമാനമുള്ളയാൾക്ക് പുതിയ നികുതി രീതി സ്വീകരിക്കുമ്പോൾ 3,099 രൂപ അധികമായി നൽകേണ്ടി വരുന്നു. അതായത്, നിലവിലുള്ള രീതിയാണ് മെച്ചം. പക്ഷേ, നികുതി ലാഭ നിക്ഷേപങ്ങൾ (80 സി), ആരോഗ്യ ഇൻഷുറൻസ് (80 ഡി), വിദ്യാഭ്യാസ വായ്പ പലിശ (80 ഇ) തുടങ്ങിയവ ഒരു ലക്ഷം രൂപയിൽ കുറവാണെങ്കിൽ പുതിയ നികുതി നിർണയ രീതിയാണ് മെച്ചം. ചുരുക്കത്തിൽ, നികുതി ലാഭ നിക്ഷേപങ്ങളും മറ്റു കിഴിവുകളും കണക്കിലെടുത്ത്, ആദായനികുതി കണക്കാക്കി വേണം യോജിച്ച രീതി തിരഞ്ഞെടുക്കാൻ. പുതിയ രീതിയിൽ എടുത്തുകളഞ്ഞ മുഖ്യ ഇളവുകൾ സ്റ്റാൻഡേർഡ് ഡിഡക്ഷൻ, പ്രൊഫഷണൽ ടാക്സ്, എന്റർടെയിൻമെന്റ് അലവൻസ് ലീവ് ട്രാവൽ അലവൻസ് എച്ച്.ആർ.എ. മൈനർ ചൈൽഡ് ഇൻകം അലവൻസ് ഹെൽപ്പർ അലവൻസ് കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അലവൻസ് മറ്റ് പ്രത്യേക അലവൻസുകൾ ഭവനവായ്പ പലിശ നികുതി നിക്ഷേപങ്ങൾ, ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് പ്രീമയം തുടങ്ങിയവ. പുതിയ രീതിയിൽ ലഭിക്കുന്ന മുഖ്യ ഇളവുകൾ നാഷണൽ പെൻഷൻ സ്കീമിലേക്കുള്ള (എൻ.പി.എസ്.) നിക്ഷേപം ഭിന്നശേഷിയുള്ള ആളാണെങ്കിൽ യാത്രാ അലവൻസ് തൊഴിലിന്റെ ഭാഗമായി ഉണ്ടാകുന്ന ചെലവിനായി ലഭിക്കുന്ന കൺവേയൻസ് അലവൻസ്. സ്ഥലംമാറ്റത്തിനും മറ്റും ലഭിക്കുന്ന നഷ്ടപരിഹാരം സ്ഥിരം ജോലിസ്ഥലത്തു നിന്ന് മാറി മറ്റൊരു സ്ഥലത്ത് ജോലിചെയ്യുമ്പോൾ ലഭിക്കുന്ന പ്രതിദിന അലവൻസ്. ഏതു നികുതി നിർണയ രീതി തിരഞ്ഞെടുക്കണം? പുതിയ സാമ്പത്തിക വർഷം ആരംഭിക്കുമ്പോൾ ജോലിക്കാരൻ ഏതു നികുതി നിർണയ രീതിയാണ് തിരഞ്ഞെടുക്കുന്നതെന്ന് തൊഴിലുടമയെ അറിയിക്കണം. ആ ധനകാര്യ വർഷം മുഴുവൻ ആ രീതിയിൽ തുടരുകയും വേണം. എന്നാൽ, ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഏതു രീതി വേണമെങ്കിലും സ്വീകരിക്കാം. താൻ തിരഞ്ഞെടുത്ത നികുതി നിർണയ രീതി ഏതാണെന്ന് ജീവനക്കാരൻ തൊഴിലുടമയെ അറിയിച്ചില്ലെങ്കിൽ, നിലവിലുള്ള രീതി സ്വീകരിക്കുകയും അതനുസരിച്ച് തൊഴിലുടമ സ്രോതസ്സിൽ നികുതി പിടിക്കുകയും ചെയ്യും. ശമ്പളക്കാർക്ക് ഓരോ വർഷവും ഏതു രീതിയും സ്വീകരിക്കാനുള്ള അവകാശമുണ്ട്. അതായത്, ഈ വർഷം പുതിയത് സ്വീകരിച്ചാൽ അടുത്തവർഷം വേണമെങ്കിൽ പഴയതിലേക്ക് തിരിച്ചുപോകാം, മറിച്ചുമാകാം.എന്നാൽ ശമ്പളക്കാരല്ലാത്തവർക്ക്, റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഏതു രീതി സ്വീകരിക്കുന്നുവെന്ന് വ്യക്തമാക്കിയാൽ മതി. നേരത്തെ അറിയിക്കണമെന്നില്ല. ഒരിക്കൽ പുതിയത് തിരഞ്ഞെടുത്താൽ അടുത്ത വർഷവും പുതിയതിൽ തുടരേണ്ടതായി വരും. യോജിച്ച രീതി തിരഞ്ഞെടുക്കാം, നികുതി ആസൂത്രണം ചെയ്യാം നികുതി ആസൂത്രണം പരിഗണിക്കുമ്പോൾ, സാമ്പത്തിക വർഷത്തിന്റെ ആദ്യംതന്നെ നികുതി നിർണയ രീതി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. നിലവിലുള്ള രീതിയിലും പുതിയ രീതിയിലും നൽകേണ്ടി വരുന്ന നികുതി താരതമ്യം ചെയ്ത്, യോജിച്ചത് തിരഞ്ഞെടുക്കുക. യോജിച്ച നികുതി നിർണയ രീതി തിരഞ്ഞെടുത്തു കഴിഞ്ഞാൽ നിക്ഷേപവും ടി.ഡി.എസും അല്ലെങ്കിൽ മുൻകൂർ നികുതിയും മറ്റും അതനുസരിച്ച് കണക്കുകൂട്ടി നടപടി സ്വീകരിക്കാൻ കഴിയും.

from money rss https://bit.ly/2ZWBiHh
via IFTTT

ഇൻഫോസിസ് സി.ഇ.ഒ.യുടെ ശമ്പളത്തിൽ 27 ശതമാനം വർധന

ഇൻഫോസിസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സലിൽ പരേഖിന്റെ വാർഷിക പ്രതിഫലം 2019-20 സാമ്പത്തിക വർഷം 27 ശതമാനം വർധിച്ചു. ബോണസും മറ്റ് ആനുകൂല്യങ്ങളും അടക്കമുള്ള പ്രതിഫലമാണിത്. യു.എസ്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനു മുൻപാകെ കമ്പനി സമർപ്പിച്ച രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ വർഷം കമ്പനിയുടെ ലാഭം കുറഞ്ഞേക്കുമെന്നും ഇൻഫോസിസ് അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കാരണം ചില ഇടപാടുകാർ കരാറിൽ ഇളവ് ആവശ്യപ്പെട്ടതാണ് കാരണം. ലാഭം കുറയുന്നതും ഇടപാടുകാർ പേമെന്റിൽ കാലതാമസം വരുത്തുന്നതും കമ്പനിയുടെ പണമൊഴുക്കിനെയും ലാഭവിഹിതം നൽകാനുള്ള ശേഷിയെയും സാരമായി ബാധിച്ചേക്കും. ഇൻഫോസിസിന്റെ ചില വിഭാഗങ്ങളിലെ ബിസിനസിൽ കോവിഡ്-19 തിരിച്ചടിയാകും. ഭാവിയിൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക അനിശ്ചിതത്വം ധനകാര്യ സേവനം, റീട്ടെയിൽ, ഊർജം, മാനുഫാക്ചറിങ് തുടങ്ങിയ വ്യവസായ മേഖലകളിൽ ആഘാതമുണ്ടാക്കും. ഇത് ഈ മേഖലകളിൽനിന്നുള്ള ഐ.ടി. ചെലവിടൽ കുറയാനും കരാറുകളും പദ്ധതികളും ഒഴിവാക്കുന്നതിനും കാരണമാകുമെന്നും ഇൻഫോസിസ് വിലയിരുത്തുന്നു.

from money rss https://bit.ly/2TWBxyh
via IFTTT

ഇന്ത്യ അടച്ചിടലില്‍നിന്ന് പുറത്തേക്ക് വരുമ്പോള്‍, ജൂണ്‍ എട്ട് മുതലുള്ള മാറ്റങ്ങള്‍ ഇങ്ങനെ

മാര്‍ച്ച് 24 മുതല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ അടച്ചിടലില്‍നിന്ന് രാജ്യം അണ്‍ ലോക് ചെയ്തു തുടങ്ങുന്നു. നാല് ഘട്ടങ്ങളായി അടച്ചിടല്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ഘട്ടഘട്ടമായി തുറക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് ഇന്നലെ പുറത്തിറക്കിയത്. ജൂണ്‍ എട്ടുമുതലാണ് ഇന്ത്യയുടെ തുറക്കല്‍ ഘട്ടം ആരംഭിക്കുന്നത്. നിയന്ത്രണങ്ങള്‍ കണ്‍ടെയ്ന്‍മെന്റ് സോണുകളിലേക്ക്- തീവ്ര ബാധിത മേഖലകളിലേക്ക് മാത്രമായി ചുരുക്കി കൊണ്ടാണ് രാജ്യത്തെ അണ്‍ ലോക് ചെയ്യാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഒരു വർഷത്തിലെ ഏകദേശം അഞ്ചിലൊന്ന് ദിവസങ്ങൾ അടച്ചിട്ടതിന് ശേഷമാണ് രാജ്യം സാധാരണ നിലയിലേക്ക് മടങ്ങാൻ ശ്രമിക്കുന്നത്. 

കഴിഞ്ഞ രണ്ട് മാസത്തിലേറെയായി സര്‍ക്കാര്‍ നടത്തിയ നിയന്ത്രമണങ്ങളെ ലോക്ഡൗണ്‍ ഒന്നുമുതല്‍ നാല് ഘട്ടവരെയെന്ന രീതീയിലാണ് വിശേഷിപ്പിച്ചത്. ആ ഘട്ടങ്ങള്‍ കഴിഞ്ഞാണ് ജൂണ്‍ എട്ടിന് അണ്‍ലോകിന്റെ ആദ്യഘട്ടം തുടങ്ങുന്നത്.
അദ്യഘട്ടത്തില്‍ തന്നെ വലിയ ഇളവുകളാണ് വരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഹോട്ടലുകളും മാളുകളും ആരാധാനലയങ്ങളും പ്രവര്‍ത്തിക്കും. ഇതിന് പുറമെ അന്തര്‍സംസ്ഥാന വാഹന ഗതാഗതവും തടസ്സം കൂടാതെ അനുവദിക്കും. വിശദമായ മാനദണ്ഡങ്ങള്‍ ആരോഗ്യ മന്ത്രാലയം വരും ദിവസങ്ങളില്‍ പുറപ്പെടുവിക്കും. കേന്ദ്രം അനുവദിച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് അധികാരം ഉണ്ടാകും. അണ്‍ ലോക്കിന്റെ ഒന്നാം ഘട്ടത്തില്‍ രാത്രി കര്‍ഫ്യൂ രാത്രി ഒമ്പത് മണി മുതല്‍ രാവിലെ അഞ്ച് മണി വരെയായിരിക്കും.
അണ്‍ലോക് ചെയ്യുന്നതിന്റെ രണ്ടാം ഘട്ടത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുക. ഇപ്പോഴത്തെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജൂലൈ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. അതിന് മുമ്പ് ബന്ധപ്പെട്ടവരുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തണം. സാമുഹിക അകലമുള്‍പ്പെടെ പാലിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഉടന്‍ വരും.
ഒന്നും രണ്ടും ഘട്ടം വിലയിരുത്തിയതിന് ശേഷമാകും മൂന്നാം ഘട്ടം നടപ്പിലാക്കുക. സിനിമ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നതും, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതും മെട്രോ ട്രെയിനുകള്‍ ഓടി തുടങ്ങുന്നതും സംബന്ധിച്ചുള്ള കാര്യങ്ങളാണ് ഈ ഘട്ടത്തില്‍ നടപ്പിലാക്കുക. ഇതിന് പുറമെ ബാറുകള്‍, ഓഡിറ്റോറിയങ്ങല്‍, സാംസ്‌ക്കാരിക, രാഷ്ട്രീയ, വിനോദ പരിപാടികള്‍ നടത്തുന്നതിനുള്ള അനുമതിയും ഈ ഘട്ടത്തില്‍ നല്‍കും. ഇത് പക്ഷെ ആ സമയത്തെ സാഹചര്യത്തിനന് അനുസരിച്ചായിരിക്കും. വൃദ്ധര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ യാത്രകള്‍ നിയന്ത്രിക്കണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ തുടര്‍ന്നും പാലിക്കണം.
ഹോട്ട്‌സോപോട്ടുകള്‍ നിര്‍ണയിക്കുന്നത് ജില്ലാ അധികാരികള്‍ക്കായിരിക്കും. അവിടെ മാത്രമാണ് ലോക്ഡൗണ്‍ തുടരുക. 
ലോക്ഡൌൺ മൂലമുണ്ടായ സാമ്പത്തിക തകർച്ചയെ സൂചിപ്പിക്കുന്ന കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 



* This article was originally published here

Saturday 30 May 2020

'ഇന്ത്യയും ചൈനയ്ക്കുമിടയിൽ നിലനില്‍ക്കുന്നത് വലിയ സംഘര്‍ഷമെന്ന് ട്രംപ് : 'മോദി നല്ല മൂഡിലല്ല'

ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി പ്രശ്‌നത്തെക്കുറിച്ച് വീണ്ടും പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ട്രംപ് ഇതേക്കുറിച്ച് വീണ്ടും പ്രതികരിച്ചത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നത് വലിയ സംഘര്‍ഷമാണെന്ന് ട്രംപ് പറഞഞു. . ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മാധ്യസ്ഥ്യം വഹിക്കാന്‍ തയ്യാറാണെന്ന് നിര്‍ദ്ദേശം അദ്ദേഹം ആവര്‍ത്തിച്ചു.

ചൈനയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല മൂഡിലല്ലെന്ന് അദ്ദേഹം പറഞ്ഞു. മോദിയുമായി സംസാരിച്ചിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി.
' നിങ്ങളുടെ പ്രധാനമന്ത്രിയെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹം ഒരു ജന്റില്‍മാനാണ്.' ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നത് വലിയ സംഘര്‍ഷമാണ്. 140 കോടി ജനങ്ങളും ശക്തമായ സൈനിക സംവിധാനവുമുള്ള രാജ്യങ്ങളാണ് രണ്ടും. ' ട്രംപ് പറഞ്ഞു.
"ഞാന്‍ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചിരുന്നു. ചൈനയുമായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ അദ്ദേഹം ഒട്ടും നല്ല മൂഡിലല്ല"  ട്രംപ് പറഞ്ഞു.
ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാമെന്ന വാഗ്ദാനം വാര്‍ത്ത സമ്മേളനത്തില്‍ ട്രംപ് ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസമാണ് ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിന് ഇടപെടാമെന്ന് ട്രംപ്  ആദ്യം പറഞ്ഞത്.
പ്രശ്‌ന പരിഹാരത്തിന് ഇടപെടല്‍ ഗുണം ചെയ്യുമെന്ന് ഇന്ത്യയും ചൈനയും കരുതുകയാണെങ്കില്‍ അതിന് തയ്യാറാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ ചൈനയുമായി ഇടപെട്ടു കൊണ്ടിരിക്കുകായാണെന്നായിരുന്നു ട്രംപിന്റെ സഹായ വാഗ്ദാനത്തെക്കുറിച്ച് ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റെ പ്രതികരണം. നേരത്തെ കാശ്മീര്‍ പ്രശ്‌ന പരിഹാരത്തിനും ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ മാധ്യസ്ഥം വഹിക്കാമെന്നും ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം ഇന്ത്യ തള്ളി കളയുകയായിരുന്നു.
ട്രംപിന്റെ സഹായ വാഗ്ദാനത്തെക്കുറിച്ച് ചൈന ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ വന്ന ലേഖനത്തില്‍ ഇരു രാഷട്രങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നം ഉഭയകക്ഷി ചര്‍ച്ചയില്‍ പരിഹരിക്കുമെന്നാണ് വ്യക്തമാക്കിയത്. പ്രശ്‌നം പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംവിധാനങ്ങള്‍ ഉണ്ടെന്നും ചൈനീസ് വിദേശ കാര്യ വക്താവും പ്രതികരിച്ചിരുന്നു. പരസ്പരം അവിശ്വാസം വളര്‍ത്തേണ്ട സാഹചര്യം ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ ഇല്ലെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ വ്യക്തമാക്കിയിരുന്നു. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന സൈനിക നീക്കം ശക്തമാക്കിയതാണ് സംഘര്‍ഷ സമാനമായ സാഹചര്യം ഉണ്ടാക്കിയത്.



* This article was originally published here

Friday 29 May 2020

Nummade Kochi Lyrics : HoneyBee 2 Malayalam Movie Song

Movie: Honey Bee
Year: 2017
Singer: Peethambara Menon, Thoppil Anto
Lyrics:
Music: Deepak Dev
Actor: Asif Ali, Lal
Actress: Bhavana


Karineela kaayalu kond
Karamundum chuteetum
Kaarmegha cheppil thottu
Mashi kannilezhutheetum

Neeraazhi kaatum kond
Nineedum pennane
Kanavaale kottayum ketti
Avalangane nippane

Parayaama penninu kaaryam
Pathinezhaanennum praayam

Neraane nummada kochi
Ival nummade muthane
Parayaan unde nummade kochi
Katha chollan palathaane

Kodi paarum kappalileri
Varavaaye saayippu
Ivale kandishtam thonni
Paniyiche bangalaavu

Pennaalin maanam kaakaan
Poraadi raajaavu
Palakaalam poraadeetum
Adiyaalay pennalu
Pazhayora kaalam poye
Avalere chanthom veche

Neraane nummada kochi
Ival nummade muthane
Parayaan unde nummade kochi
Katha chollan palathaane

Pala baashem deshakaarum
Orumichoridamaane
Malayaalam kochi shailiyil
Parayumba rasamaane
Panjaabi hindi pinne
Gujaraathi bengaaleee
Iniyallel kochiyililla
Mozhiyeth para bhaayeeee
Ividillaathaalolilla
Ee kochi ningade kochi

Neraane nummada kochi
Ival nummade muthane
Parayaan unde nummade kochi
Katha chollan palathaane

Gazhalinte eenam kelkaam
Pennaalin veeteennu
Mehaboobin patum kond
Neduveerpoduleennu

Kaayikka biriyaaneede
Ruchiyenthennariyende
Kadal meenin kariyum vech
Kai kaati vilippunde
Varanille kochi vannal
Ivalangotulleel kerum

Ival nummade muthaane
Katha chollan palathaane

Neraane nummada kochi
Ival nummade muthane
Parayaan unde nummade kochi
Katha chollan palathaane

Neraane nummada kochi
Ival nummade muthane
Parayaan unde nummade kochi
Katha chollan palathaane


* This article was originally published here