121

Powered By Blogger

Sunday, 31 May 2020

ലോക്ഡൗണില്‍ ഇളവ്: സെന്‍സെക്‌സ് കുതിച്ചത് 878 പോയന്റ്

മുംബൈ: ലോക്ഡൗൺ നീട്ടിയെങ്കിലും വ്യാപകമായി ഇളവുനൽകിയതോടെ ഓഹരി വിപണിയിൽ ഉണർവ്. സെൻസെക്സ് 33,000 തിരിച്ചുപിടിച്ചു. സെൻസെക്സ് 878 പോയന്റ് നേട്ടത്തിൽ 33301ലും നിഫ്റ്റി 248 പോയന്റ് ഉയർന്ന് 9828ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1401 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 213 ഓഹരികൾ നഷ്ടത്തിലുമാണ്. ജെഎസ്ഡബ്ലിയു സ്റ്റീൽ, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഹിൻഡാൽകോ, എച്ച്സിഎൽ ടെക്, ടാറ്റ മോട്ടോഴ്സ്, വിപ്രോ തുടങ്ങിയ ഓഹരികാളണ് നേട്ടത്തിൽ. ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. വീ ഗാർഡ്, ഓറിയന്റ് ഇലക്ട്രിക് തുടങ്ങിയ 12 കമ്പനികളാണ് ഇന്ന് മാർച്ച് പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്. Sensex jumps 800 points, reclaims 33k

from money rss https://bit.ly/2yPtAUj
via IFTTT