121

Powered By Blogger

Sunday, 31 May 2020

ഇൻഫോസിസ് സി.ഇ.ഒ.യുടെ ശമ്പളത്തിൽ 27 ശതമാനം വർധന

ഇൻഫോസിസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സലിൽ പരേഖിന്റെ വാർഷിക പ്രതിഫലം 2019-20 സാമ്പത്തിക വർഷം 27 ശതമാനം വർധിച്ചു. ബോണസും മറ്റ് ആനുകൂല്യങ്ങളും അടക്കമുള്ള പ്രതിഫലമാണിത്. യു.എസ്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനു മുൻപാകെ കമ്പനി സമർപ്പിച്ച രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ വർഷം കമ്പനിയുടെ ലാഭം കുറഞ്ഞേക്കുമെന്നും ഇൻഫോസിസ് അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കാരണം ചില ഇടപാടുകാർ കരാറിൽ ഇളവ് ആവശ്യപ്പെട്ടതാണ് കാരണം. ലാഭം കുറയുന്നതും ഇടപാടുകാർ പേമെന്റിൽ കാലതാമസം വരുത്തുന്നതും കമ്പനിയുടെ പണമൊഴുക്കിനെയും ലാഭവിഹിതം നൽകാനുള്ള ശേഷിയെയും സാരമായി ബാധിച്ചേക്കും. ഇൻഫോസിസിന്റെ ചില വിഭാഗങ്ങളിലെ ബിസിനസിൽ കോവിഡ്-19 തിരിച്ചടിയാകും. ഭാവിയിൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക അനിശ്ചിതത്വം ധനകാര്യ സേവനം, റീട്ടെയിൽ, ഊർജം, മാനുഫാക്ചറിങ് തുടങ്ങിയ വ്യവസായ മേഖലകളിൽ ആഘാതമുണ്ടാക്കും. ഇത് ഈ മേഖലകളിൽനിന്നുള്ള ഐ.ടി. ചെലവിടൽ കുറയാനും കരാറുകളും പദ്ധതികളും ഒഴിവാക്കുന്നതിനും കാരണമാകുമെന്നും ഇൻഫോസിസ് വിലയിരുത്തുന്നു.

from money rss https://bit.ly/2TWBxyh
via IFTTT