121

Powered By Blogger

Monday, 9 November 2020

ഒരൊറ്റദിവസംകൊണ്ട് ഇടിഞ്ഞത് 1,200 രൂപ: പവന്റെ വില 37,680 രൂപയായി

സംസ്ഥാനത്ത് സ്വർണവില കൂപ്പുകുത്തി. പവന്റെ വിലയിൽ ചൊവാഴ്ച 1200 രൂപയാണ് താഴെപ്പോയത്. ഇതോടെ വില 37,680 രൂപ നിലവാരത്തിലെത്തി. 4710 രൂപയാണ് ഗ്രാമിന്. നവംബർ ഒന്നിന് 37,680 നിലവാരത്തിലെത്തിയതിനുശേഷം തുടർച്ചയായ ദിവസങ്ങളിൽ വിലവർധിക്കുന്ന പ്രവണതയായിരുന്നു. തിങ്കളാഴ്ച 38,880 രൂപയിലെത്തുകയും ചെയ്തു. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില കഴിഞ്ഞദിവസം 100 ഡോളറോളംതാഴ്ന്ന് 1,849.93 ഡോളർനിലവാരത്തിലേയ്ക്ക് ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. എന്നാൽ സ്പോട് ഗോൾഡ് വിലയിൽ ചൊവാഴ്ച നേരിയതോതിൽ വർധനവുണ്ടായിട്ടുണ്ട്. ഔൺസിന് 1,871.81 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങിയതോടെയാണ് സ്വർണവിലയിൽ കനത്ത ഇടിവുണ്ടായത്. ജോൺ ബൈഡൻ അധികാരത്തിലെത്തിയതോടെ സമ്പദ്ഘടന സ്ഥിരതയാർജിക്കുമെന്ന പ്രതീക്ഷയും കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട അനുകൂല റിപ്പോർട്ടുകളുമാണ് നിക്ഷേപകരെ അകറ്റിയത്.

from money rss https://bit.ly/3eJ4V4e
via IFTTT

സൂചികകളില്‍ നേട്ടംതുടരുന്നു: നിഫ്റ്റി 12,500 കടന്നു

മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് നേട്ടംതുടരുന്നു. നിഫ്റ്റി 12,500ന് മുകളിലെത്തി. ആഗോള കാരണങ്ങളാണ് വിപണയിലെ നേട്ടത്തിനുപിന്നിൽ. കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതിയും വിപണിയിൽ പ്രതിഫലിച്ചു. സെൻസെക്സ് 228 പോയന്റ് നേട്ടത്തിൽ 42,825ലും നിഫ്റ്റി 62 പോയന്റ് ഉയർന്ന് 12,523ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 718 ഓഹരികൾ നേട്ടത്തിലും 294 ഓഹരികൾ നഷ്ടത്തിലുമാണ്. 48 ഓഹരികൾക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, എൽആൻഡ്ടി, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ഒഎൻജിസി, ബജാജ് ഓട്ടോ, റിലയൻസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ, ടൈറ്റാൻ, മാരുതി, പവർഗ്രിഡ്, നെസ് ലെ, ഭാരതി എയർടെൽ, ടിസിഎസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Indices open higher with Nifty above 12,500

from money rss https://bit.ly/3poA56a
via IFTTT

കശുമാങ്ങയില്‍നിന്നുള്ള മദ്യമായ 'ഫെനി' ഉത്പാദിപ്പിക്കാന്‍ കശുവണ്ടി കോര്‍പ്പറേഷന്‍

കൊച്ചി: കശുമാങ്ങയിൽനിന്ന് 'ഫെനി' ഉത്പാദിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനമായ കശുവണ്ടി വികസന കോർപ്പറേഷൻ ഒരുങ്ങുന്നു. ഇതിനായുള്ള േപ്രാജക്ട് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. സർക്കാരിന്റെയും എക്സൈസ് വകുപ്പിന്റെയും അനുമതി ലഭിക്കുന്നതോടെ ഉത്പാദനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കോർപ്പറേഷൻ. കിറ്റ്കോയാണ് പ്രൊജക്ട്റിപ്പോർട്ട് തയ്യാറാക്കിയത്. അനുമതി ലഭിക്കുന്നതോടെ കോർപ്പറേഷന്റെ വടകരയിലുള്ള ഫാക്ടറിയിലാണ് ഉത്പാദനം ആരംഭിക്കുക. ഫെനിയുടെ വിൽപ്പന എങ്ങനെയെന്ന് പിന്നീട് തീരുമാനിക്കും. ഫെനി ഉത്പാദനത്തിനായി 13 കോടി രൂപയുടെ നിക്ഷേപമാണ് കണക്കാക്കിയിട്ടുള്ളത്. കൂടാതെ, ഫെനി ഉത്പാദനത്തിലൂടെ വർഷം 100 കോടി രൂപയുടെ വിറ്റുവരവും ലക്ഷ്യമിടുന്നുണ്ട്. പുതിയ ഉത്പന്നം വിപണിയിൽ എത്തുന്നതോടെ കോവിഡ്കാലത്ത് നേരിട്ട നഷ്ടം കുറയ്ക്കാനാണ് കോർപ്പറേഷൻ ഉദ്ദേശിക്കുന്നത്. പദ്ധതി വഴി നൂറോളം പേർക്ക് തൊഴിൽ ലഭിക്കും. ഡിസംബറിൽ ആരംഭിക്കുന്ന കശുവണ്ടി സീസൺ മാർച്ച് വരെ നീളും. ഈ സീസണിൽത്തന്നെ പദ്ധതി നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ പറഞ്ഞു. നിലവിൽ കേരളത്തിൽ ഒരുവർഷം 85,000 ടൺ കശുമാങ്ങയാണ് പാഴായിപ്പോകുന്നത്. ഫെനി ഉത്പാദനം തുടങ്ങുന്നതോടെ സംസ്ഥാനത്തെ കശുമാങ്ങ പാഴായിപ്പോകാതെ സൂക്ഷിക്കാം. മാത്രമല്ല, കശുമാങ്ങയിൽനിന്ന് മൂല്യവർധിത ഉത്പന്നം വിപണിയിൽ എത്തുന്നതിനൊപ്പം കർഷകർക്കും ആശ്വാസമാകും. കിലോയ്ക്ക് 3.75 രൂപ കൊടുത്ത് കർഷകരിൽനിന്ന് മാങ്ങ സംഭരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ തോട്ടണ്ടിക്ക് പുറമെ, കർഷകർക്ക് മാങ്ങയിൽ നിന്ന് വരുമാനം നേടാനാകും. കാസർകോട്, കണ്ണൂർ ജില്ലകളിലാണ് കൂടുതൽ കശുമാവുള്ളത്. അതിനാൽ ഈ ജില്ലകളിൽ നിന്നും ഫെനി ഉത്പാദിപ്പിക്കാൻ ആവശ്യമായ കശുമാങ്ങ ലഭ്യമാകും എന്ന പ്രതീക്ഷയിലാണ് കോർപ്പറേഷൻ. കശുമാങ്ങയുടെ ലഭ്യത കുറഞ്ഞാൽ മറ്റു പഴങ്ങളിൽ നിന്നും ഫെനി നിർമിക്കാനും കോർപ്പറേഷൻ ഉദ്ദേശിക്കുന്നുണ്ട്. നിലവിൽ കശുമാങ്ങ കൊണ്ട് ജ്യൂസ്, സോഡ, ജാം തുടങ്ങിയവ കോർപ്പറേഷൻ വിപണിയിൽ എത്തിക്കുന്നുണ്ട്. ഇവയ്ക്ക് നല്ല ഡിമാൻഡും ഉണ്ട്.

from money rss https://bit.ly/36kzUQD
via IFTTT

സൂചികകള്‍ റെക്കോഡ് ഉയരത്തില്‍: സെന്‍സെക്‌സ് 704 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കോവിഡിനുമുമ്പുള്ള റെക്കോഡ് പിന്നിട്ട് ഓഹരി സൂചികകൾ. സെൻസെക്സ് 704.37 പോയന്റ് നേട്ടത്തിൽ 42,597.43ലും നിഫ്റ്റി 197.50 പോയന്റ് ഉയർന്ന് 12,461ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് തിരഞ്ഞെടുപ്പിന്റെ വിജയചിത്രം തെളിഞ്ഞതോടെയാണ് ആഗോള തലത്തിൽ ഓഹരി വിപണികൾ മുന്നേറിയത്. രാജ്യത്തെ സൂചികകളിലും മുന്നേറ്റം പ്രതിഫലിച്ചു. ബിഎസ്ഇയിലെ 1479 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1155 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 181 ഓഹരികൾക്ക് മാറ്റമില്ല. ഡിവീസ് ലാബ്, ഇൻഡസിന്റ് ബാങ്ക്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സിപ്ല, അദാനി പോർട്സ്, ഐടിസി, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാ സെക്ടറുകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബാങ്ക്, ഊർജം സൂചികകൾ രണ്ടുശതമാനത്തിലേറെ ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് ഒരുശതമാനവും സ്മോൾ ക്യാപ് 0.5ശതമാനവും നേട്ടമുണ്ടാക്കി. Indices end at record highs; Sensex zooms 704 points

from money rss https://bit.ly/2IiSj8m
via IFTTT

എട്ടുമാസത്തിനിടെ കുതിച്ചത് റെക്കോഡിലേയ്ക്ക്: ഓഹരികള്‍ നല്‍കിയത് 335ശതമാനംവരെ നേട്ടം

കോവിഡ് വ്യാപനത്തെതുടർന്ന് മാർച്ചിൽ ഓഹരി വിപണി കൂപ്പുകുത്തിയപ്പോൾ നിക്ഷേപിച്ചവർക്ക് ഇപ്പോൾ ലഭിച്ചിട്ടുണ്ടാകുക ലക്ഷങ്ങളുടെ നേട്ടം. രണ്ടുമാസംകൊണ്ട് വിപണി നാലുവർഷത്തെ താഴ്ന്ന നിലവാരത്തിലാണെത്തിയത്.നിഫ്റ്റി 40ശതമാനത്തോളം താഴ്ന്ന് 7,511നിലവാരത്തിലെത്തി. ജനുവരിയിൽ എക്കാലത്തെയും ഉയർന്ന നിലവാരത്തിൽനിന്നായിരുന്ന ഈ വീഴ്ച. കോവിഡ് വ്യാപനം തുടരുമ്പോഴും എട്ടുമാസത്തിനിപ്പുറം വിപണി വൻകുതിപ്പാണ് നടത്തിയിരിക്കുന്നത്. നവംബർ ഒമ്പതിന് എക്കാലത്തെയും ഉയരം കുറിച്ച് നിഫ്റ്റി 12,451.80 നിലവാരത്തിലെത്തി. ഡെമോക്രാറ്റിക് സ്ഥാനാർഥി ജോൺ ബൈഡന്റെ വിജയമാണ് രാജ്യത്തെ ഓഹരി സൂചികകൾ കുതിപ്പാക്കിമാറ്റിയത്. വിദേശ നിക്ഷേപകരുടെ സാന്നിധ്യവും പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലം കമ്പനികൾ പുറത്തുവിട്ടതും സൂചികകൾക്ക് കരുത്തുപകർന്നു. ജനുവരിക്കും നവംബറിനുമിടയിൽ 12ലേറെ ഓഹരികൾ ലക്ഷങ്ങളാണ് നിക്ഷേപകർക്ക് സമ്മാനിച്ചത്. അദാനി ഗ്രീൻ എനർജി 334ശതമാനവും ലോറസ് ലാബ്സ് 243 ശതമാനവും ആൽകൈൽ ആമിനസ് കെമിക്കൽസ് 159ശതമാനവും ഗ്രാന്യൂൾസ് ഇന്ത്യ 152ശതമാനവും ബിർളസോഫ്റ്റ് 149ശതമാനവും നേട്ടം നിക്ഷേപകന് നൽകി. ഡിക്സൺ ടെക്നോളജീസ് 138ശതമാനവും നവീൻ ഫ്ളോറിൻ ഇന്റർനാഷണൽ 130ശതമാനവും ടാറ്റ കമ്യൂണിക്കേഷൻസ് 126ശതമാനവും വൈഭവ് ഗ്ലോബൽ 119ശതമാനവും ജെബി കെമിക്കൽസ് 111ശതമാനവും തൈറോകെയർ ടെക്നോളജീസ് 103ശതമാനവും നേട്ടമുണ്ടാക്കി. അതേസമയം, 40 മുതൽ 80ശതമാനംവരെ നഷ്ടമുണ്ടാക്കിയ ഓഹരികളുമുണ്ട്. ഫ്യൂച്ചർ റീട്ടെയിൽ, റെയ്മണ്ട്, കാനാറ ബാങ്ക്, ടാറ്റ കെമിക്കൽസ്, ഷോപ്പേഴ്സ് സ്റ്റോപ്പ്, പിഎൻബി, ഇന്ത്യബുൾസ് റിയൽഎസ്റ്റേറ്റ്, ഗ്രീവ്സ് കോട്ടൺ, ബാങ്ക് ഓഫ് ബറോഡ, സ്പൈസ് ജെറ്റ്, ഒഎൻജിസി, ഡെൽറ്റ കോർപ് നഷ്ടത്തിന്റെ അടിത്തട്ടുകണ്ടു. ഓഹരി വിപണിയിൽ എട്ടുമാസംകൊണ്ട് രൂപപ്പെട്ട കുതിപ്പിൽ ചില സെക്ടറുകളും പ്രധാനമായും കുറച്ച് ഓഹരികളുമാണ് പങ്കാളികളായത്. ഹ്രസ്വകാലത്തേയ്ക്ക് വിപണിയിൽ ചാഞ്ചാട്ടം തുടരും. അതേസമയം, മധ്യ-ദീർഘകാലത്തേയ്ക്ക് കുതിപ്പിന്റെ ട്രൻഡ് വിപണിയിൽതുടരുമെന്നുതന്നെയാണ് വിലയിരുത്തൽ.

from money rss https://bit.ly/2GIqMwl
via IFTTT

വ്യാജ വെബ്‌സൈറ്റുകള്‍ക്കെതരെ'ഗതി'യുടെ മുന്നറിയിപ്പ്

കൊച്ചി:രാജ്യത്തെ ഏറ്റവും പ്രമുഖ അതിവേഗ ചരക്കു വിതരണ കമ്പനിയായ ഗതിയുടെ പേരുപയോഗിച്ച് പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകൾക്കെതിരെ ഉപഭോക്താക്കൾക്കു കമ്പനിയുടെ മുന്നറിയിപ്പ്. ചില വ്യക്തികളും സ്ഥാപനങ്ങളും ഗതിയുടെ സൽപേരുപയോഗിച്ച് വ്യാജ വെബ്സൈറ്റുകൾ ഇറക്കിയിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ കമ്പനി നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. സംശയാസ്പദമായ സ്ഥാപനങ്ങൾ ഗതിയുടെ ബ്രാന്റ് നെയിം ഉപയോഗിച്ചു നടത്തുന്ന കച്ചവട ഇടപാടുകൾ നിയമ വിരുദ്ധമാണ്. ഇത്തരം സ്ഥാപനങ്ങളുമായോ സമാനമായ പേരുള്ള മറ്റേതെങ്കിലും സ്ഥാപനങ്ങളുമായോ ഗതിക്ക് ബന്ധമില്ല. ചരക്കുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അനാവശ്യ തടസങ്ങൾ ഒഴിവാക്കുന്നതിനും ഉപഭോക്താക്കൾ വ്യാജന്മാരെ കരുതിയിരിക്കുകയും https://www.gati.comഎന്ന ഒദ്യോഗിക വൈബ്സൈറ്റിനെയോ ഔദ്യോഗിക ശാഖകളെയോ മാത്രം ആശ്രയിക്കുകയോ ചെയ്യണമെന്ന് ചീഫ് ബിസിനസ് ഡവലപ്മെന്റ് ഓഫീസർ മന്ദർ ബാബ്രെ പ്രസ്താവനയിൽ അറിയിച്ചു.

from money rss https://bit.ly/3kb8b9N
via IFTTT

ദീപാവലി മുഹൂര്‍ത്ത വ്യാപാരം നവംബര്‍ 14ന്

മുംബൈ: ദീപാവലിയോടനുബന്ധിച്ച് സംവത് 2077ന് തുടക്കംകുറിച്ച് നവംബർ 14ന് പ്രത്യേക മുഹൂർത്ത വ്യാപാരം നടക്കും. ബിഎസ്ഇയിലും എൻഎസ്ഇയിലും ശനിയാഴ്ച വൈകീട്ട് 6.15മുതൽ 7.15വരെ ഒരുമണിക്കൂറാണ് മുഹൂർത്ത വ്യാപാരമുണ്ടാകുക. പ്രീ ഓപ്പനിങ് സെഷൻ 5.45 മുതൽ 6വരെയായിരിക്കും. നവംബർ 16ന് തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധിയുമായിരിക്കും. Diwali muhurat trading session on November 14

from money rss https://bit.ly/36hiBzQ
via IFTTT