121

Powered By Blogger

Monday, 9 November 2020

എട്ടുമാസത്തിനിടെ കുതിച്ചത് റെക്കോഡിലേയ്ക്ക്: ഓഹരികള്‍ നല്‍കിയത് 335ശതമാനംവരെ നേട്ടം

കോവിഡ് വ്യാപനത്തെതുടർന്ന് മാർച്ചിൽ ഓഹരി വിപണി കൂപ്പുകുത്തിയപ്പോൾ നിക്ഷേപിച്ചവർക്ക് ഇപ്പോൾ ലഭിച്ചിട്ടുണ്ടാകുക ലക്ഷങ്ങളുടെ നേട്ടം. രണ്ടുമാസംകൊണ്ട് വിപണി നാലുവർഷത്തെ താഴ്ന്ന നിലവാരത്തിലാണെത്തിയത്.നിഫ്റ്റി 40ശതമാനത്തോളം താഴ്ന്ന് 7,511നിലവാരത്തിലെത്തി. ജനുവരിയിൽ എക്കാലത്തെയും ഉയർന്ന നിലവാരത്തിൽനിന്നായിരുന്ന ഈ വീഴ്ച. കോവിഡ് വ്യാപനം തുടരുമ്പോഴും എട്ടുമാസത്തിനിപ്പുറം വിപണി വൻകുതിപ്പാണ് നടത്തിയിരിക്കുന്നത്. നവംബർ ഒമ്പതിന് എക്കാലത്തെയും ഉയരം കുറിച്ച് നിഫ്റ്റി 12,451.80 നിലവാരത്തിലെത്തി. ഡെമോക്രാറ്റിക് സ്ഥാനാർഥി ജോൺ ബൈഡന്റെ വിജയമാണ് രാജ്യത്തെ ഓഹരി സൂചികകൾ കുതിപ്പാക്കിമാറ്റിയത്. വിദേശ നിക്ഷേപകരുടെ സാന്നിധ്യവും പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലം കമ്പനികൾ പുറത്തുവിട്ടതും സൂചികകൾക്ക് കരുത്തുപകർന്നു. ജനുവരിക്കും നവംബറിനുമിടയിൽ 12ലേറെ ഓഹരികൾ ലക്ഷങ്ങളാണ് നിക്ഷേപകർക്ക് സമ്മാനിച്ചത്. അദാനി ഗ്രീൻ എനർജി 334ശതമാനവും ലോറസ് ലാബ്സ് 243 ശതമാനവും ആൽകൈൽ ആമിനസ് കെമിക്കൽസ് 159ശതമാനവും ഗ്രാന്യൂൾസ് ഇന്ത്യ 152ശതമാനവും ബിർളസോഫ്റ്റ് 149ശതമാനവും നേട്ടം നിക്ഷേപകന് നൽകി. ഡിക്സൺ ടെക്നോളജീസ് 138ശതമാനവും നവീൻ ഫ്ളോറിൻ ഇന്റർനാഷണൽ 130ശതമാനവും ടാറ്റ കമ്യൂണിക്കേഷൻസ് 126ശതമാനവും വൈഭവ് ഗ്ലോബൽ 119ശതമാനവും ജെബി കെമിക്കൽസ് 111ശതമാനവും തൈറോകെയർ ടെക്നോളജീസ് 103ശതമാനവും നേട്ടമുണ്ടാക്കി. അതേസമയം, 40 മുതൽ 80ശതമാനംവരെ നഷ്ടമുണ്ടാക്കിയ ഓഹരികളുമുണ്ട്. ഫ്യൂച്ചർ റീട്ടെയിൽ, റെയ്മണ്ട്, കാനാറ ബാങ്ക്, ടാറ്റ കെമിക്കൽസ്, ഷോപ്പേഴ്സ് സ്റ്റോപ്പ്, പിഎൻബി, ഇന്ത്യബുൾസ് റിയൽഎസ്റ്റേറ്റ്, ഗ്രീവ്സ് കോട്ടൺ, ബാങ്ക് ഓഫ് ബറോഡ, സ്പൈസ് ജെറ്റ്, ഒഎൻജിസി, ഡെൽറ്റ കോർപ് നഷ്ടത്തിന്റെ അടിത്തട്ടുകണ്ടു. ഓഹരി വിപണിയിൽ എട്ടുമാസംകൊണ്ട് രൂപപ്പെട്ട കുതിപ്പിൽ ചില സെക്ടറുകളും പ്രധാനമായും കുറച്ച് ഓഹരികളുമാണ് പങ്കാളികളായത്. ഹ്രസ്വകാലത്തേയ്ക്ക് വിപണിയിൽ ചാഞ്ചാട്ടം തുടരും. അതേസമയം, മധ്യ-ദീർഘകാലത്തേയ്ക്ക് കുതിപ്പിന്റെ ട്രൻഡ് വിപണിയിൽതുടരുമെന്നുതന്നെയാണ് വിലയിരുത്തൽ.

from money rss https://bit.ly/2GIqMwl
via IFTTT