സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞ് 33,360 രൂപയായി. 4170 രൂപയാണ് ഗ്രാമിന്റെ വില. 33,520 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. മാർച്ച് ഒന്നിന് 34,440 രൂപ നിലവാരത്തിലെത്തിയ വില നാലുദിവസംപിന്നിട്ടപ്പോൾ 33,160 രൂപ നിലവാരത്തിലേയ്ക്ക് താഴുകയുംചെയ്തിരുന്നു. 2020 ഓഗസ്റ്റിലെ റെക്കോഡ് നിലവാരമായ 42,000 രൂപയിൽനിന്ന് 8,640 രൂപതാഴെയാണ് ഇപ്പോൾ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,729 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ട്രഷറി ആദായം ഉയർന്ന...