121

Powered By Blogger

Friday, 19 December 2014

ഓസ്‌ട്രേലിയയിലെ കൂട്ടക്കുരുതി; കുഞ്ഞുങ്ങളുടെ അമ്മ അറസ്റ്റില്‍









Story Dated: Saturday, December 20, 2014 12:39



mangalam malayalam online newspaper

കെയ്ന്‍സ്: ഓസ്‌ട്രേലിയയിലെ കെയ്‌നില്‍ എട്ടു കുട്ടികള്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ കുട്ടികളുടെ അമ്മ അറസ്റ്റില്‍. മുപ്പത്തിയേഴുകാരിയായ ഇവരെ പോലീസ് കസ്റ്റഡിയില്‍ കെയ്ന്‍സ് ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ബ്രൂണോ അസ്‌നികര്‍ അറിയിച്ചു. കൊല്ലപ്പെട്ട കുട്ടികളില്‍ ഏഴു പേരുടെ അമ്മയാണിവര്‍. ഒരു കുട്ടിയുടെ അമ്മായിയുമാണ്. ഇന്നലെയാണ് ഒന്നര വയസ്സുമുതല്‍ പരിനഞ്ചു വയസ്സ് വരെ പ്രായമുള്ള കുട്ടികളെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അമ്മയ്ക്കും പരുക്കേറ്റിരുന്നു.


ഇവര്‍ അപകടനില തരണം ചെയ്തതായി അസ്‌നികര്‍ അറിയിച്ചു. ഇവര്‍ സ്വയം മുറിവേല്‍പ്പിച്ചതാണോയെന്ന് പറയാന്‍ കഴിയില്ല. ഫോറന്‍സിക് വിഭാഗം വീടിനുള്ളില്‍ പരിശോധന തുടരുകയാണെന്നും ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.










from kerala news edited

via IFTTT

ജമ്മു കശ്മീരില്‍ ഗ്രാമമുഖ്യന്‍ വെടിയേറ്റു മരിച്ചു









Story Dated: Saturday, December 20, 2014 12:26



ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഗ്രാമമുഖ്യന്‍ വെടിയേറ്റു മരിച്ചു. തീവ്രവാദികളാണ് ആക്രമിച്ചതെന്ന് സൂചനയുണ്ട്. ജമ്മുവില്‍ ഇന്ന് അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നിനിടെയാണ് ആക്രമണം.










from kerala news edited

via IFTTT

പാകിസ്താനില്‍ രണ്ട് ഭീകരരെ തൂക്കിലേറ്റി









Story Dated: Saturday, December 20, 2014 12:20



mangalam malayalam online newspaper

ഇസ്ലാമാബാദ്: പാകിസ്താനില്‍ രണ്ട് ഭീകരരെ തൂക്കിലേറ്റി. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തീവ്രവാദ കേസുകളില്‍ പാക്കിസ്താനില്‍ മരണ ശിക്ഷ നടപ്പാക്കുന്നത്. പെഷാവറില്‍ സ്‌കൂള്‍ കുട്ടികളെ കൂട്ടക്കൊല നടത്തിയ പശ്ചാത്തലത്തിലാണ് വധശിക്ഷയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സര്‍ക്കാര്‍ നീക്കിയത്. ചൊവ്വാഴ്ചയാണ് ആറ് തീവ്രവാദികളുടെ വധശിക്ഷയ്ക്കുള്ള ഉത്തരവില്‍ മിലിട്ടറി ചീഫ് ഒപ്പുവെച്ചത്.


ഡോ. ഉസ്മാന്‍, അര്‍ഷാദ് മെഹമൂദ് എന്നിവരെയാണ് ഫയിസലാബാദ് ജയിലില്‍ തൂക്കിലേറ്റിയതെന്ന് പഞ്ചാബ് പ്രവിശ്യ ആഭ്യന്തരമന്ത്രി ഷൂജ ഖാന്‍സാദ പറഞ്ഞു.ജയില്‍ വകുപ്പിലെ ഉന്നതരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.


2009ല്‍ റാവാല്‍പിണ്ടിയിലെ ആര്‍മി ഹെഡ്‌കോര്‍ട്ടേഴ്‌സ് ആക്രമിച്ച കേസിലാണ് അക്വില്‍ എന്ന ഡോ. ഉസ്മാന്‍ അറസ്റ്റിലായത്. ആക്രമണത്തിനിടെ ഇയാള്‍ക്ക് പരുക്കേറ്റിരുന്നു. 2003ല്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫിനെതിരെ ഉണ്ടായ വധശ്രമ കേസിലാണ് അര്‍ഷാദ് പിടിയ്ക്കപെടുന്നത്.










from kerala news edited

via IFTTT

സിനിമാ-മിമിക്രി താരം സാജന്‍ പിറവം അന്തരിച്ചു









Story Dated: Saturday, December 20, 2014 12:04



mangalam malayalam online newspaper

പിറവം: സിനിമാ-മിമിക്രി താരം സാജന്‍ പിറവം(49) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. മിമിക്രിയിലൂടെ ശ്രദ്ധേയനായ സാജന്‍ നിരവധി മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പിറവം ഹോളി കിംഗ്‌സ് കത്തോലിക്കാ പള്ളിയില്‍ നടക്കും.


രണ്ടരടി മാത്രം ഉയരമുള്ള സാജന്‍ വിനയന്‍ സംവിധാനം ചെയ്ത അത്ഭുത ദ്വീപിലൂടെയാണ് സിനിമയില്‍ എത്തിയത്. സിനിമയില്‍ ഗിന്നസ് പക്രുവിനൊപ്പം പ്രധാന വേഷത്തിലെത്തിയ താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ ബെസ്റ്റ് ആക്ടര്‍, ഈ പട്ടണത്തില്‍ ഭൂതം, ഇമ്മാനുവല്‍, ഞാന്‍ കടവുള്‍ തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും സാജന്‍ അഭിനയിച്ചിട്ടുണ്ട്.


പിറവം ചക്കാലയ്ക്ക് ഉതുപ്പിന്റേയും അന്നമ്മയുടെയും മകനാണ്. ഡിഗ്ര വിദ്യാഭ്യാസത്തിനു ശേഷം മിമിക്രി വേദികളില്‍ സജീവമായിരുന്നു.










from kerala news edited

via IFTTT

മേളയുടെ തിളക്കത്തില്‍ മലയാള ചിത്രങ്ങളും







മേളയ്ക്ക് മാറ്റ് കൂട്ടാനെത്തിയ മലയാള ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. പത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചത് ഒമ്പത് മലയാള ചിത്രങ്ങള്‍. 'മലയാള സിനിമ ഇന്ന്' വിഭാഗത്തില്‍ ഏഴും 'മത്സര വിഭാഗത്തില്‍' രണ്ട് മലയാള സിനിമകളുമാണ് പ്രദര്‍ശിപ്പിച്ചത്.

മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സഹിര്‍, അസ്തമയം വരെ എന്നിവ മികച്ച പ്രേക്ഷക അഭിപ്രായം നേടിയ ചിത്രങ്ങളാണ്. കഥാപാത്രങ്ങള്‍ക്ക് പേരുകളോ പിന്നണി സംഗീതമോയില്ലാതെയാണ് സജിന്‍ ബാബു എന്ന യുവ സംവിധായകന്‍ അസ്തമയം വരെ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ദൃശ്യങ്ങള്‍ക്കാണ് സിനിമയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതും.

പ്രിയപ്പെട്ടവളെ മരണത്തിലൂടെ നഷ്ടമാകുന്ന യുവാവിന്റെ മാനസിക സംഘര്‍ഷങ്ങള്‍ ഒപ്പിയെടുത്ത സിനിമയാണ് സഹിര്‍. സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ തിരക്കഥയുടെ അവകാശവാദവുമായി ശ്രീരാഗ് എന്ന യുവാവ് മേളക്കിടയിലെത്തിയിരുന്നു.


മലയാള ആക്ഷേപ ഹാസ്യ സാഹിത്യത്തിന്റെ കുലപതിയായ സഞ്ജയന്റെ ജീവിതവുമായാണ് 'വിദൂഷകന്‍' പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. മാണിക്കോത്ത് രാമുണ്ണി നായര്‍ എന്ന സഞ്ജയന്റെ ജീവിതത്തിന്റെ ആരും അറിയാത്ത ഏടുകളാണ് ചിത്രത്തിന്റെ പ്രമേയം. പുതുമുഖ സംവിധായകനായ ടി.കെ. സന്തോഷാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറക്കിയ ഞാന്‍ മേളയില്‍ പ്രദര്‍ശിപ്പിച്ച മറ്റൊരു മലയാള ചിത്രമാണ്. എഴുത്തുകാരനായ രവിയെന്ന യുവാവ് കെ.ടി.എന്‍. കോട്ടൂരിനെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയില്‍ അനുമോള്‍, മുത്തുമണി, സുരേഷ്‌കൃഷ്ണ എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് ചര്‍ച്ചാ വിഷയമാക്കിയാണ് ഒരാള്‍പ്പൊക്കം എന്ന സിനിമ ഒരുക്കിയിരിക്കുന്നത്. യാഥാര്‍ത്ഥ്യം, സ്വപ്നം, ഭൂതകാലം എന്നിവയെ വേര്‍തിരിച്ചറിയുന്നതിനുള്ള യാത്രകൂടിയാണ് ഒരാള്‍പ്പൊക്കം. സനല്‍കുമാര്‍ ശശിധരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


കര്‍ഷകന്റെ സമരത്തിന്റെ ഭാഗമായി ജയിലില്‍ പോവുകയും പിന്നീട് കുറ്റവാളിയായി മാറുകയും ചെയ്യുന്ന കുഞ്ഞുണ്ണിയുടെ കഥ പറയുകയാണ് ജലാംശമെന്ന ചിത്രം. കാര്‍ഷിക സംസ്‌കാരത്തില്‍ നിന്നും റിയല്‍ എസ്റ്റേറ്റ് മേധാവിത്വത്തിലേക്ക് മാറിയ സമൂഹത്തിന്റെ മുഖവും ചിത്രം വരച്ചുകാട്ടുന്നു. എം.പി. സുകുമാരന്‍ നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജഗദീഷ്, ഇന്ദ്രന്‍സ്, മഞ്ജുപിള്ള എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. പുരുഷ കേന്ദ്രീകൃതമായ സാമൂഹ്യ വ്യവസ്ഥിതിയോട് പൊരുതുന്ന ഫാത്തിമ എന്ന സ്ത്രീയുടെ കഥപറയുകയാണ് അലിഫ്. ആസ്മാ രോഗിയായ ഭാര്യയെ ഉപേക്ഷിക്കുന്നതിനായി ശ്രമിക്കുന്ന പുരുഷന്റെ ചിന്താഗതിയും പുരുഷനെതിരെ ശബ്ദമുയര്‍ത്തുന്ന സ്ത്രീകള്‍ക്ക് സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും സിനിമ അനാവരണം ചെയ്യുന്നു. കെ.എന്‍. മുഹമ്മദ് കോയയാണ് ചിത്രത്തിന്റെ സംവിധാനം. ലെനയാണ് മുഖ്യ കഥാപാത്രമാകുന്നത്.


പ്രദര്‍ശനത്തിന് തിയേറ്റിലെത്തിയപ്പോള്‍ തന്നെ വിജയമായി തീര്‍ന്ന 1983 ഉം മേളയില്‍ മലയാളത്തിന്റെ തിളക്കമായി. എബ്രിഡ് ഷൈന്‍ എന്ന സംവിധായകന്റെ മികവില്‍ പുറത്തിറക്കിയ ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. മകനെ നഷ്ടപ്പെടുന്ന അച്ഛന്റെ കഥ പറയുന്ന ചിത്രമാണ് കാള്‍ട്ടന്‍ ടവേഴ്‌സ്. സലില്‍ ലാല്‍ അഹമ്മദാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒരു വ്യക്തിയെ മനസ്സിലാക്കാന്‍ മരണം ഒരിക്കലും തടസമാകില്ലെന്ന് സിനിമ പ്രേക്ഷകന് പറഞ്ഞുതരുന്നു.











from kerala news edited

via IFTTT

ഐ ട്രെയിലറെത്തി: ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റ്‌









തെന്നിന്ത്യന്‍ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷങ്കര്‍-വിക്രം ടീമിന്റെ ഐയുടെ ട്രെയിലറെത്തി. പ്രണയത്തിനും ആക്ഷനും പ്രധാന്യമുള്ള സിനിമയുടെ ട്രെയിലര്‍ ഗ്രാഫിക്‌സിനാല്‍ സമ്പന്നമാണ്. സെന്‍സറിങ്ങില്‍ U/A സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് കിട്ടിയിരിക്കുന്നത്.

190 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ വെട്ടിച്ചുരുക്കി മൂന്നു മണിക്കൂറാക്കിയാകും പ്രദര്‍ശനത്തിനെത്തുക. ആമി ജാക്‌സണാണ് ചിത്രത്തില്‍ വിക്രത്തിന്റെ നായിക. പ്രതിനായക വേഷത്തിലെത്തുന്നത് ബോളിവുഡില്‍ നിന്നും ഉപന്‍ പട്ടേലാണ്.


എ.ആര്‍ റഹ്മാന്‍ ഈണമിട്ട സിനിമയിലെ ഗാനങ്ങള്‍ ഹിറ്റ്ചാര്‍ട്ടില്‍ ഇടംപിടിച്ചുകഴിഞ്ഞു. ഒസ്‌കാര്‍ ഫിലിംസിന്റെ ബാനറില്‍ രവിചന്ദ്രന്‍ നിര്‍മ്മിച്ച ചിത്രം പൊങ്കലിനോട് അനുബന്ധിച്ച് ജനവരി ഒമ്പതിന് റിലീസ് ചെയ്യും.











from kerala news edited

via IFTTT

അയര്‍ലന്‍ഡ് യാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ക്രിസ്മസ് ആഘോഷം








അയര്‍ലന്‍ഡ് യാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ക്രിസ്മസ് ആഘോഷം


Posted on: 20 Dec 2014



ഡബ്ലിന്‍: അയര്‍ലന്‍ഡ് യാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ കരോള്‍ നൈറ്റും ന്യൂഇയര്‍ സര്‍വീസും ഡിസംബര്‍ 31 ന് വൈകീട്ട് 4.30 ന് സെന്റ് ഇഗ്നേഷ്യസ് നൊറോണോ സിറിയന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷനില്‍ (St. Ignatius Noorono Syrian Orthodox Congregation, Tallaght St. Aidan's Parish Church, Brookfield Road Tallaght, Dublin 24) നടക്കും.




വാര്‍ത്ത അയച്ചത്: ജോബിമോന്‍ സ്‌കറിയ












from kerala news edited

via IFTTT

'മിറക്കിള്‍ ഓഫ് ക്രിസ്തുമസ്' ഡിസംബര്‍ 20-ന്








'മിറക്കിള്‍ ഓഫ് ക്രിസ്തുമസ്' ഡിസംബര്‍ 20-ന്


Posted on: 20 Dec 2014







ലോസ്ആഞ്ചലസ്: സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തിലും സമീപ ഇടവകകളുടെ സഹകരണത്തിലും ഈവര്‍ഷവും 'മിറക്കിള്‍ ഓഫ് ക്രിസ്തുമസ്' നടത്തും. പൂര്‍വ്വാധികം ഭംഗിയായി ലോസ്ആഞ്ചലസ് ബെല്‍ഫ്ലവര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഡിസംബര്‍ 20 നാലുമണി മുതലാണ് പരിപാടി.







ഇടവക വികാരി റവ.ഫാ. യോഹന്നാന്‍ പണിക്കര്‍, യുവജനപ്രസ്ഥാനം വെസ്റ്റേണ്‍ റീജിയണല്‍ കോര്‍ഡിനേറ്റര്‍ ഡീക്കന്‍ സാജു വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കും. ക്രിസ്തുമസിന്റെ ആത്മീയ നിറവില്‍ നടത്തപ്പെടുന്ന ഈ പരിപാടിയില്‍ വിവിധ ഗാനങ്ങള്‍, ഡാന്‍സുകള്‍, സ്‌കിറ്റുകള്‍, ഇടവകാംഗങ്ങളുടെ കരോള്‍ മുതലായ വിവിധങ്ങളായ പരിപാടികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. റവ.ഫാ. അംബ്രോസ് കടമ്പുകാട് ക്രിസ്തുമസ് സന്ദേശം നല്‍കും.







കൂടാതെ ഫാ. പോള്‍ തോമസ്, മറ്റ് ഇടവക വികാരിമാര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നതാണ്. പരിപാടികളുടെ സമ്പൂര്‍ണ്ണ വിജയത്തിനായി ഏവരുടേയും സഹകരണവും പങ്കാളിത്തവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീമതി ബിജി വര്‍ഗീസ്, മാത്യു വര്‍ഗീസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.




വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

ക്രിസ്മസ് പുതുവത്സര ആഘോഷം ഡിസംബര്‍ 31 ന്








ക്രിസ്മസ് പുതുവത്സര ആഘോഷം ഡിസംബര്‍ 31 ന്


Posted on: 20 Dec 2014



ഡബ്ലിന്‍ : അയര്‍ലന്‍ഡിലെ യാക്കോബായ സുറിയാനി സഭയിലെ എല്ലാ ഇടവകകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതുവത്സര ആഘോഷം കാരോള്‍ നൈറ്റ് ജിന്‍ഗിള്‍ ബെല്‍സ് 2014 താല സെന്റ് ഇഗ്‌നാത്തിയോസ് നൂറോനോ സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് കോണ്‍്ഗ്രിഗേഷനില്‍ വച്ച് ഡിസംബര്‍ 31 ന് നടത്തും. .

വൈകിട്ട് 4,30 ന് ആരംഭിക്കുന്ന വി :കുര്‍ബാനക്ക് ശേഷം പുതുവത്സര സന്ദേശം അറിയിക്കുന്നതോടൊപ്പം കേക്ക് മുറിച്ചു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. എല്ലാ ഇടവകകളില്‍ നിന്നും ഉള്ള സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെയും മുതിര്‍ന്നവരുടേയും ഗായക സംഘത്തിന്റെയും കാരോള്‍ ഗാനങ്ങള്‍ ഉണ്ടായിരിക്കും. .ഇതില്‍ എല്ലാ വിശ്വാസികളും പങ്കെടുത്ത് അനുഗ്രഹീതമാക്കി തീര്‍ക്കണമെന്ന് Fr. ബിജു എം പാറേക്കാട്ടില്‍, Fr. ജോബിമോന്‍ സ്‌കറിയ, Fr. തോമസ് പുതിയമഠത്തില്‍ എന്നിവര്‍ അറിയിച്ചു.





വാര്‍ത്ത അയച്ചത് രാജു വേലംകാല












from kerala news edited

via IFTTT

സൗത്ത് ഫ്ലോറിഡ സെന്റ് തോമസ് പള്ളിയില്‍ ക്രിസ്തുമസ് - പുതുവത്സര ശുശ്രൂഷ








സൗത്ത് ഫ്ലോറിഡ സെന്റ് തോമസ് പള്ളിയില്‍ ക്രിസ്തുമസ് - പുതുവത്സര ശുശ്രൂഷ


Posted on: 20 Dec 2014



സൗത്ത് ഫ്ലോറിഡ: സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയിലെ ക്രിസ്മസ് - പുതുവത്സര ശുശ്രൂഷകള്‍ക്ക് ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൗസേബിയസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും. 21 ഞായറാഴ്ച രാവിലെ 8.35 ന് ഇംഗ്ലീഷ് കുര്‍ബ്ബാന നടക്കും. ഉച്ചയ്ക്ക് 1.30ന് ക്രിസ്തുമസ് പ്രത്യേക പരിപാടി മഞ്ഞില്‍ വിരിഞ്ഞ രാവ്. 24ന് വൈകിട്ട് 6.30ന് സന്ധ്യാ നമസ്‌ക്കാരവും 25ന് രാവിലെ 5ന് ജനനപ്പെരുാള്‍ ശുശ്രഷയും നടക്കും.




വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ (അമ്മ) ഭാരവാഹികള്‍







അറ്റ്‌ലാന്റ: അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ (അമ്മ) അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിച്ചു. ഡൊമിനിക് ചാക്കോനാല്‍ പ്രസിഡന്റ്, ഗോവിന്ദന്‍ ജനാര്‍ദ്ദനന്‍ സെക്രട്ടറി, സണ്ണി തോമസ് ട്രഷറര്‍, മാത്യു വര്‍ഗീസ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

കഴിഞ്ഞ നാലു വര്‍ഷങ്ങളായി അറ്റ്‌ലാന്റയിലെ കലാസാംസ്‌കാരിക രംഗത്തും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കിക്കൊണ്ട് അറ്റ്‌ലാന്റയിലെ ഏറ്റവും മികച്ച മലയാളി സംഘടനയായി മാറാന്‍ അമ്മയ്ക്ക് (അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍) കഴിഞ്ഞതില്‍ അഭിമാനവും അതിലേറെ അറ്റ്‌ലാന്റയിലെ മലയാളി സമൂഹത്തിന് പ്രത്യേകം നന്ദി പറയുന്നു എന്ന് സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് മാത്യു വര്‍ഗീസ് പറഞ്ഞു.


ജാതി മത ഭേദമെന്യേ വ്യക്തിതാത്പര്യങ്ങള്‍ക്ക് ചെവി നല്‍കാതെ കേരളത്തില്‍ സാഹിത്യ സാംസ്‌കാരിക, കലാപരിപാടികള്‍ക്ക് മുന്‍തൂക്കം നല്‍കിയതാണ് 'അമ്മ' എന്ന പ്രസ്ഥാനത്തിന്റെ വിജയമെന്ന് മുന്‍ പ്രസിഡന്റ് മനോജ് കുട്ടപ്പള്ളി പറഞ്ഞു..


ഭയുവജനങ്ങള്‍ക്ക് പ്രാധാന്യവും മുന്‍ഗണനയും നല്‍കിക്കൊണ്ട്, പല മത സമുദായങ്ങള്‍ക്കും പങ്കാളിത്തം നല്‍കിക്കൊണ്ടും വിപുലമായ കമ്മിറ്റിക്ക് രൂപം നല്‍കി.


പ്രസിഡന്റ് ഡൊമിനിക് ചാക്കോനാലാണ് പ്രസിഡന്റ്. അദ്ദേഹം അറ്റ്‌ലാന്റയിലെ മലയാളികള്‍ക്ക് ഒരു മുതല്‍ക്കൂട്ടാകുമെന്ന് സ്ഥാനമൊഴിയുന്ന സെക്രട്ടറി ഗ്രേസി തറയന്‍ തന്റെ നന്ദി പ്രസംഗത്തില്‍ പറഞ്ഞു.


കുട്ടികളുടെ വിദ്യാഭ്യാസവും, കലാപരവുമായ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതോടൊപ്പം നമ്മുടെ സമൂഹത്തില്‍ വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് ധനസഹായവും, നാട്ടില്‍ രോഗത്താല്‍ വിഷമം അനുഭവിക്കുന്നവര്‍ക്ക് ചികിത്സാ സഹായവും തുടങ്ങിയ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആണ് അമ്മ' പ്രാധാന്യം നല്‍കുന്നതെന്നും തന്നെ ഏല്‍പിച്ച വന്‍ ചുമതല തികഞ്ഞ അഭിമാനത്തോടെ ഏറ്റെടുക്കുന്നതോടൊപ്പം അറ്റ്‌ലാന്റയിലെ എല്ലാ മലയാളികളുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായും ഡൊമിനിക് തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.



എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍:

പ്രസിഡന്റ്: ഡൊമിനിക് ചാക്കോനാല്‍,

വൈസ് പ്രസിഡന്റ്: ജമാലുദ്ദീന്‍ മസ്താന്‍കാന്‍

സെക്രട്ടറി: ഗോവിന്ദന്‍ ജനാര്‍ദ്ദനന്‍

ജോയിന്റ് സെക്രട്ടറി: ശ്രീജിത്ത്

ട്രഷറര്‍:സണ്ണി തോമസ്.


കമ്മിറ്റി അംഗങ്ങള്‍:


രെജീഷ് ഫിലിപ്പ്, സാബു ചെമ്മലക്കുഴി, ശശികുമാര്‍ വിശ്വനാഥ്, ഷാജി മാത്യു, ഗോപികൃഷ്ണന്‍.


ബോര്‍ഡ് മെമ്പേഴ്‌സ്:


മാത്യു വര്‍ഗീസ് (ചെയര്‍മാന്‍), മനോജ് കൂട്ടപ്പള്ളി (വൈസ് ചെയര്‍മാന്‍), റെജി ചെറിയാന്‍, ലൂക്കോസ് തനയന്‍, മേരിക്കുട്ടി ഈപ്പന്‍.





വാര്‍ത്ത അയച്ചത് റെജി ചെറിയാന്‍










from kerala news edited

via IFTTT