121

Powered By Blogger

Friday, 19 December 2014

കേരളത്തിലെ തനതു കിഴങ്ങുവര്‍ഗങ്ങളുടെ സംരക്ഷണവും വ്യാപനവും











Story Dated: Saturday, December 20, 2014 08:04


പത്തനംതിട്ട: കേരളാ സംസ്‌ഥാന ജൈവവൈവിധ്യ ബോര്‍ഡ്‌ തനതു കിഴങ്ങു വര്‍ഗങ്ങളുടെ സംരക്ഷണത്തിനും വ്യാപനത്തിനുമായി പദ്ധതി നടപ്പിലാക്കുന്നു. ഒരു കാലത്ത്‌ കേരളത്തിന്റെ ഭക്ഷ്യ വിഭവങ്ങളില്‍ പ്രമുഖസ്‌ഥാനം അലങ്കരിച്ചിരുന്ന കിഴങ്ങുവര്‍ഗങ്ങളില്‍ പലതും ഇന്ന്‌ തീര്‍ത്തും അവഗണിക്കപ്പെട്ട്‌ നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന അവസ്‌ഥയിലാണുള്ളത്‌. ആഗോള താപനത്തിന്റെയും കാലാവസ്‌ഥാ വ്യതിയാനങ്ങളുടെയും കാലത്ത്‌ ഏതു കാലാവസ്‌ഥയിലും വളരാന്‍ ശേഷിയുള്ള ഇത്തരം നാടന്‍ കിഴങ്ങുവര്‍ഗങ്ങളുടെ പ്രസക്‌തി ഏറെയാണ്‌.


കിഴങ്ങുവര്‍ഗ സംരക്ഷണ പദ്ധതിയുടെ ഭാഗമായി സംസ്‌ഥാന ജൈവവൈവിധ്യ ബോര്‍ഡ്‌ ഓണാട്ടുകര പ്രദേശത്തെ മാവേലിക്കര മുനിസിപ്പാലിറ്റി, തഴക്കര, മാന്നാര്‍, ചെന്നിത്തല, മാവേലിക്കര തെക്കേക്കര, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക്‌ കിഴങ്ങുവര്‍ഗ കൃഷിയെക്കുറിച്ച്‌ പരിശീലനം നല്‍കുകയും നാടന്‍ കിഴങ്ങുവര്‍ഗങ്ങളുടെ നടീല്‍ വസ്‌തുക്കള്‍ മറ്റു പ്രദേശങ്ങളില്‍ നിന്ന്‌ സംഭരിച്ച്‌ കര്‍ഷകര്‍ക്ക്‌ ലഭ്യമാക്കുകയും ചെയ്യുന്നു.


വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക്‌ ഈ പദ്ധതി വ്യാപിപ്പിക്കുന്നതിനും തനത്‌ കിഴങ്ങുവര്‍ഗങ്ങളുടെ സംരക്ഷണവും ജനിതക വൈവിധ്യത്തിന്റെ നിലനില്‍പ്പും ഉറപ്പുവരുത്തി ഇവയുടെ ലഭ്യത വര്‍ധിപ്പിച്ച്‌ ഒരു തനത്‌ ഭക്ഷണയിനമാക്കി മാറ്റുന്നതിനുമാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ ജൈവവൈവിധ്യ ബോര്‍ഡ്‌ അംഗംസെക്രട്ടറി ഡോ.ലാലാദാസ്‌ വ്യക്‌തമാക്കി.










from kerala news edited

via IFTTT