Story Dated: Saturday, December 20, 2014 10:21
തിരുവനന്തപുരം: മദ്യനിരോധനത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയതിലുള്ള അതൃപ്തി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഹൈക്കമാന്റിനെ അറിയിച്ചു. എന്നാല്‍ സുധീരന്‍ നല്‍കിയ പരാതിയിലെ ഉള്ളടക്കം വ്യക്തമല്ല. യു.ഡി.എഫ് ഒറ്റക്കെട്ടായി തീരുമാനിച്ചതും ജനങ്ങള്‍ അംഗീകരിച്ചതുമായ മദ്യനയം അട്ടിമറിക്കപ്പെട്ടുവെന്ന് സുധീരന്‍ ഇന്നലെ പത്രപ്രസ്താവനയില്‍ ആരോപിച്ചിരുന്നു.
മുന്‍പ് യു.ഡി.എഫ് യോഗത്തിലും വി.എം സുധീരന്‍ തന്റെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മദ്യനയം അട്ടിമറിക്കപ്പെട്ടുവെന്നും മദ്യലോബിക്ക് സര്‍ക്കാര്‍ വഴങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന തീരുമാനങ്ങള്‍ സര്‍ക്കാരിന് എടുക്കാനാവില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മറുപടി. ഇതോടെ പരാതിയുമായി സുധീരന്‍ ഹൈക്കമാന്റിനെ സമീപിക്കുകയായിരുന്നു. മദ്യനയത്തിനെതിരെ ശക്തമായ നിലപാടുമായി ലീഗും രംഗത്തുണ്ട്. മദ്യനയത്തില്‍ ലീഗ് എടുത്ത തീരുമാനങ്ങള്‍ക്ക് മാറ്റമില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് വ്യക്തമാക്കിയിരുന്നു.
from kerala news edited
via IFTTT