121

Powered By Blogger

Friday, 19 December 2014

മെഡിക്കല്‍ ഓഫീസറെ ഭീഷണിപ്പെടുത്തുന്ന ബി.ജെ.പി എം.എല്‍.എ വാട്‌സ്ആപ്പില്‍ വൈറലാകുന്നു









Story Dated: Friday, December 19, 2014 12:57



mangalam malayalam online newspaper

ജയ്പൂര്‍: ഒരു മെയില്‍ നഴ്‌സിനെ സ്ഥലം മാറ്റിയതിന് കോട്ട ചീഫ് മെഡിക്കല്‍ ഓഫീസറെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി എം.എല്‍.എയുടെ സംഭാഷണം വാട്‌സ്ആപ്പില്‍ വൈറലാകുന്നു. സംഭവം വിവാദമായതോടെ ബി.ജെ.പി നേതൃത്വത്തിന് മാപ്പ് എഴുതി നല്‍കിയിരിക്കുകയാണ് എം.എല്‍.എ.


കോട്ട ജില്ല മെഡിക്കല്‍ ഓഫീസര്‍ ആര്‍.എന്‍ റെഡ്ഡിയെയാണ് ബി.ജെ.പി എം.എല്‍.എ പ്രഹ്‌ലാദ് ഗുഞ്ചാല്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. ബി.ജെ.പി പ്രവര്‍ത്തകരെ ബന്ധുവായ മെയില്‍ നഴ്‌സിനെ മരുന്നുവാങ്ങിയതിലെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജോ. റെഡ്ഡി സ്ഥലംമാറ്റിയത്. ഇതില്‍ പ്രകോപിതയനായ ഗുഞ്ചാല്‍ റെഡ്ഡിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നൂ. ജീവനോടെ തൊലിയുരിക്കുമെന്നും ഉറങ്ങാന്‍ കഴിയാത്ത വിധമാക്കുമെന്നും തല്ലച്ചതയ്ക്കുമെന്നും ഗുഞ്ചാല്‍ ഭീഷണിപ്പെടുത്തി. റെഡ്ഡിയുടെ കുടുംബത്തിനു നേര്‍ക്കും ഭീഷണിയുണ്ടായി.


സംഭവം വിവാദമായതോടെ ബി.ജെ.പി നേതൃത്വത്തോട് ഖേദപ്രകടനം നടത്തിയ ഗുഞ്ചാല്‍ താന്‍ റെഡ്ഡിയെ ഭീഷണിപ്പെടുത്തിയില്ലെന്നും ശകാരിക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞു. സ്ഥലംമാറ്റം ഒഴിവാക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും റെഡ്ഡി അനുസരിക്കാതിരുന്നതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും ഗുഞ്ചാല്‍ പറഞ്ഞു.


അതേസമയം, ഗുഞ്ചാലിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് നിരവധി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സമരനടപടികളുമായി മുന്നോട്ടുപോകുമെന്നും അവര്‍ അറിയിച്ചു.










from kerala news edited

via IFTTT